ദേശീയ അവാര്*ഡ് ജേതാവിനൊപ്പം കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം...
കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചു. നോണ്‍* ഫീച്ചറിംഗ് വിഭാഗത്തില്‍* ദേശീയ ജൂറിയുടെ പ്രത്യേക പരാമര്*ശം ലഭിച്ച സൗമ്യ സദാനന്ദന്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക.
ചിത്രം ഏത് വിഭാഗത്തില്‍* പെടുന്നതാണെന്നോ മറ്റ് താരങ്ങള്‍* ആരൊക്കെ ആണെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചെമ്പൈ: മൈ ഡിസ്*കവറി ഓഫ് എ ലജന്*ഡ് എന്ന ഡോക്യുമെന്ററിക്കാണ് സൗമ്യക്ക് പുരസ്*കാരം ലഭിച്ചത്. ഡേവിഡ് ആന്‍*ഡ് ഗോലിയാത്ത്, ഓര്*മയുണ്ടോ ഈ മുഖം തുടങ്ങിയ സിനിമകളില്‍* അഭിനയിച്ച സൗമ്യ അവതാരികയായ ഫിലിം ലോംഞ്ച് എന്ന പരിപാടി സിനിമ പ്രക്ഷകര്‍*ക്ക് പ്രിയങ്കരമാണ്. അനില്‍* രാധകൃഷ്ണ മേനോന്* സംവിധാനം ചെയ്യുന്ന ദിവാന്*ജിമൂല ഗ്രാന്‍*ഡ് പ്രിക്*സാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. 2003ല്‍* പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം കസ്തൂരിമാനിലെ സാജന്* ജോസഫ് ഐഎഎസ് കഥാപാത്രമായാണ് ചാക്കോച്ചന്* എത്തുന്നത്. കാളിദാസ് ജയറാമിന്റെ പൂമരം എന്ന ചിത്രത്തിലും ശക്തമായ ഒരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്* അവതരിപ്പിക്കുന്നുണ്ട്. രമേഷ് പിഷാരടി ചിത്രം പഞ്ചവര്*ണ തത്തയും താരത്തിന്റെ ലിസ്റ്റിലുണ്ട്.