Page 1 of 2 12 LastLast
Results 1 to 10 of 11

Thread: മാസ്റ്റർ പീസ് - ഒരു മുംബൈ റിവ്യൂ

  1. #1

    Default മാസ്റ്റർ പീസ് - ഒരു മുംബൈ റിവ്യൂ


    sms - 5 - കല്യാൺ - show time - 6 . 15 pm


    മാസ്റ്റർ ഓഫ് ദി മാസ്സെസ് എന്ന ടാഗ് ലൈൻ യഥാർത്ഥത്തിൽ ശരി വയ്ക്കുന്ന ഒരു പടം അതാണ് മാസ്റ്റർ പീസ്.


    ഒരു ആക്ഷൻ മാസ്സ് മസാല എന്റെർറ്റൈനെർ. ഉദയ് കൃഷ്ണ സ്ക്രിപ്റ്റ് എന്തൊക്കെ പ്രതീക്ഷിക്കാമോ അതൊക്കെ തന്നെ ചിത്രത്തിൽ. എന്നാൽ അവതരണത്തിൽ വേഗതയും, അല്പം പുതുമയും ഒക്കെ നൽകാൻ സംവിധായകൻ അജയ് വാസുദേവന് കഴിഞ്ഞു.


    മമ്മൂട്ടി എന്ന മെഗാ താരം ശരിക്കും ഒരു മെഗാ താരം ഫാന്സുകാര്ക്ക് ആവുന്നത് ഇത്തരം ചിത്രത്തിലൂടെ ആണ്. അതിനാൽ തന്നെ ഫാൻസിനു കയ്യടിക്കാനും ജയ് വിളിക്കാനും ഇഷ്ടം പോലെ അവസരം മാസ്റ്റർ പീസ് നൽകുന്നുണ്ട്.


    ഒരു കോളേജ് പശ്ചാത്തലമായി കഥ . അവിടത്തെ രണ്ടു സ്റ്റുഡന്റസ് ഗ്രൂപ്സ് ഇന്റെ റൈവൽറി. അതിനടയിൽ ഒരു കൊലപാതകം, പിന്നെ ഒരു ആത്മഹത്യ. പോലീസ് ഇന്റെ അന്വേഷണം.അതിനിടയിലേക്കു കോളേജിലേക്ക് വരുന്ന ഒരു ഗുണ്ടാ മാസ്റ്റർ. ഇതാണ് ഫസ്റ്റ് ഹാഫ്.


    സെക്കന്റ് ഹാഫിൽ കൊലപാതകിയെ തേടി നടത്തുന്ന അന്വേഷണം, ഒരു സസ്പെൻസോടെ കൊലപാതകിയെ കണ്ടെത്തുന്നു. മറ്റൊരു ട്വിസ്റ്റ് വച്ച് സിനിമ അവസാനിപ്പിക്കുന്നു.


    ഒരു പാട് കണ്ടു ശീലിച്ച പ്രമേയം ഒക്കെ തന്നെ ആണ്. അത്യാവശ്യം ചിരിപ്പിക്കാൻ പാഷാണം ഷാജി ശ്രമിച്ചു പക്ഷെ പലതും ഏറ്റില്ല. ചിലതു ഏറ്റു. സന്തോഷ് പണ്ഡിറ്റ് ഒക്കെ നല്ല ഒന്നാംതരം വേസ്റ്റ് ആയി. എന്തിനാണ് ആവോ അങ്ങേരെ എടുത്തത്. ബിജുക്കുട്ടൻ, ഇടയ്ക്കു മുകേഷ് ഇവർ ഒക്കെ ആണ് കോമഡി പാർട്ട് നോക്കിയത്. കോമേഡിയിൽ വലിയ സംഭവം ഒന്നും നടന്നില്ല.


    എന്നാൽ പുതിയ പിള്ളേർ ഒക്കെ വളരെ നന്നയി ചെയ്തു........സുരേഷ് ഗോപിയുടെ മോൻ ഓക്കേ എന്ന് പറയാം. നായികമാർക്ക് വലിയ പ്രാധാന്യം ഇല്ല എങ്കിലും വരലക്ഷ്മി നന്നായി. പൂനം അവരുടെ ഗ്ലാമർ കൊണ്ട് ആ റോൾ നന്നാക്കി.


    പാട്ടുകൾ എല്ലാം കൊള്ളാം ആയിരുന്നു. ഫാമിലിക്ക് ഒക്കെ ഇഷ്ടപെടുന്ന രീതിയിൽ തന്നെ. ബീജിഎം കിടു ആയി തോന്നി. ആക്ഷൻ സിനിമയ്ക്കു പറ്റിയത് തന്നെ. ദീപക് ദേവ് തന്നെ റോൾ നന്നായി ചെയ്തു .


    അടി പിടി മാസ്സ് ആക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് നന്നായി ബോധിക്കും പടം., പിന്നെ ലോജിക്, കഥ, അഭിനയം, ഒക്കെ നോക്കുന്നവർക്ക് രസിക്കണം എന്നില്ല.


    ആക്ഷൻ സീൻ എല്ലാം നന്നായിരുന്നു. ഇന്റർവെൽ ആക്ഷൻ സൂപ്പർ. ഇടയ്ക്കു ഇടയ്ക്കു ആക്ഷൻ ഉള്ളതിനാൽ പടം ലാഗ് ചെയ്തതായി തോന്നിയില്ല.


    മമ്മൂട്ടി എന്ന 67 കാരനെ കണ്ടിരിക്കാൻ തന്നെ രസം, അങ്ങേരുടെ കോളേജ് സീൻസ്എല്ലാം കിടു ആയി. ഈ പ്രായത്തിലും ആക്ഷൻ ഇത്ര മനോഹരമാക്കിയതിന്റെ ക്രെഡിറ്റ് അദ്ദേഹത്തോടൊപ്പം ഡയറക്ടർക്കും അവകാശപ്പെടാം. മൊത്തത്തിൽ പടം ഒരു മമ്മൂട്ടി ഷോ തന്നെ.


    ഉണ്ണി മുകുന്ദൻ തന്റെ റോൾ നന്നാക്കി. ഒപ്പം തന്നെ എന്നത്തെ പോലെയും കലാഭവൻ ഷാജോണും.


    ആക്ഷൻ മസാല ഇഷ്ടപ്പെടുന്നവർക്ക് നന്നയി ഇഷ്ടപെടും. അല്ലാത്തവർക്ക് ടൈം പാസ് മൂവി. ഫാമിലിക്ക് കേറാതിരിക്കാൻ കൊള്ളാത്ത മൂവി ഒന്നും അല്ല. അതികം ആഭാസ ഡയലോഗുകൾ ഇല്ല താനും. അവധി കാലത്തു ഫാമിലി കേറും എന്നു ഉറപ്പു.


    പിന്നെ ഇൻവെസ്റ്റിഗേഷൻ പാർട്ട് എനിക്ക് അത്ര പിടിച്ചില്ല. പുതിയതൊന്നും കണ്ടില്ല. മമ്മൂട്ടിയുടെ കുറച്ചു കൂടെ കോളേജ് മാസ്റ്റർ ആയുള്ള ക്ലാസ്സ് ഒക്കെ ആവാമായിരുന്നു എന്നു തോന്നി. കാണാൻ നല്ല രസമായിരുന്നു.


    പിന്നെ ലോജിക് വച്ച് വിമർശിക്കാൻ ആണെങ്കിൽ ഒരു പാട് ഉണ്ട്. സ്ക്രിപ്റ്റ് തന്നെ പ്രധാനം. അതിൽ അർഥം ഇല്ല. പടം ആ ടൈപ്പ് ആണ് .


    ക്രിസ്മസ് ടൈം ആയതിനാൽ വൻ ഇനിഷ്യൽ ഉറപ്പു. ലോങ്ങ് റൺ ചാൻസ് കണ്ടു തന്നെ അറിയണം. ഇപ്പൊ അതിൽ വലിയ കാര്യം ഇല്ല എങ്കിലും.


    ഒരു സൂപ്പർ ഹിറ്റ് ടാഗ് ഉറപ്പാണ്. BB കലക്ഷനും.


    റേറ്റിംഗ് : 3 25 / 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    സച്ചിൻ ഭായ് ഇപ്പോൾ പണ്ടത്തെ പോലെ ഉഷാർ അല്ലേ.. ജോപ്പാൻ സമയത്തൊക്കെ അപ്ഡേറ്റ് പെരുമഴ ആയിരുന്നു..... ഭായ് നിങ്ങൾ ഒന്ന് ആഞ്ഞു ഇറങ്ങേണ്ട സമയം ആണ്..... പടം ഇങ്ങനെ കൊളുത്തി നിൽക്കുമ്പോളല്ലേ തകർക്കേണ്ടത്...

  4. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default

    Thanks bhai...

  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks Bhai for the review...



  6. #5

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    താങ്ക്സ് അച്ചൂട്ടി

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Achootty..

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  11. #10

    Default

    welcome. friends

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •