Originally Posted by
Abin thomas
ഇച്ചായിസ് പ്രൊഡക്ഷൻസ് മമ്മുട്ടിയെ നായകനാക്കി നിർമ്മിച്ച് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ മൂവിയുടെ പൂജ നാളെ രാവിലെ 9 30ന് ഇടപ്പള്ളി 3 ഡോട്സ് സ്റ്റുഡിയോയിൽ വച്ച് നടക്കുന്നു. മമ്മുട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോൺ ,ഡോക്*ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു. സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളും ഈ പൂജയിൽ പങ്കെടുക്കും.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.