മമ്മൂട്ടിയുടെ വണ്ണില്‍* പാര്*ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍* ഇങ്ങനെ
മെഗാസ്റ്റാര്‍* മമ്മൂട്ടിയുടെതായി അണിയറയില്‍* ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍* ഒന്നാണ് വണ്‍*. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍* കാത്തിരിക്കുന്നത്. തമിഴില്‍* മക്കള്‍* ആട്ചി, തെലുങ്കില്‍* യാത്ര എന്നീ സിനിമകള്‍*ക്ക് പിന്നാലെയാണ് മലയാളത്തിലും മുഖ്യമന്ത്രി വേഷത്തില്‍* സൂപ്പര്‍*താരം എത്തുന്നത്. പ്രഖ്യാപന വേളമുതല്‍*ക്കു തന്നെ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാമാങ്കം, ഷൈലോക്ക് തുടങ്ങിയ സിനിമകള്‍*ക്ക് പിന്നാലെയാണ് മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം അണിയറയില്‍* ഒരുങ്ങുന്നത്. വണിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്*ലുക്ക് പോസ്റ്റര്‍* തരംഗമായി മാറിയിരുന്നു. മുഖ്യമന്ത്രി ഗെറ്റപ്പിലുളള മമ്മൂട്ടിയെ കാണിച്ചുകൊണ്ടുളള ആദ്യ പോസ്റ്ററായിരുന്നു അണിയറപ്രവര്*ത്തകര്* പുറത്തുവിട്ടിരുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍* എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിക്കൊപ്പം തന്നെ ജോജു ജോര്*ജ്ജ്. മുരളി ഗോപി തുടങ്ങിയവരും സിനിമയില്‍* പ്രധാന വേഷങ്ങളില്‍* എത്തുന്നുണ്ട്. ചിത്രത്തില്‍* പാര്*ട്ടി സെക്രട്ടറിയായിട്ടാണ് ജോജു ജോര്*ജ്ജ് വേഷമിടുന്നതെന്ന് പുതിയ റിപ്പോര്*ട്ടുകള്* വന്നിരുന്നു. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും വേഷമിടുന്നുവെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു. യഥാര്*ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്*ട്ടുകള്* വന്നിരുന്നു.
വണിന്റെ ഷൂട്ടിംഗിന് മുന്നോടിയായി മുന്‍*മുഖ്യമന്ത്രി ഉമ്മന്‍* ചാണ്ടിയെ മമ്മൂട്ടി സന്ദര്*ശിച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങിയ ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം സന്ദര്*ശിച്ചു. വണ്ണില്‍* കടയ്ക്കല്‍* ചന്ദ്രന്* എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ഇച്ചായീസ് പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* ശ്രീലക്ഷ്മി ആറാണ് ചിത്രം നിര്*മ്മിക്കുന്നത്.ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അടുത്ത വര്*ഷമാകും തിയ്യേറ്ററുകളിലേക്ക് എത്തുക.
മെഗാസ്റ്റാറിനൊപ്പം തണ്ണീര്‍*മത്തന്‍* ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസും ചിത്രത്തില്‍* എത്തുന്നുണ്ട്. നിമിഷ സജയനാണ് സിനിമയില്‍* നായികാ വേഷത്തില്‍* എത്തുന്നത്. ഒപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍* അണിനിരക്കുന്നു. തെലുങ്കില്‍* മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍*മുഖ്യമന്ത്രി വൈഎസ് ആര്* രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു സിനിമ പറഞ്ഞത്.