കെ ജി എഫ് : ഗംഭീരം !
ഇന്ത്യയിലെ പ്രധാനപ്പെട്ട വിവിധ ഭാഷകള്‍*ക്ക് ഒപ്പം കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ സിനിമ മലയാളത്തിലും ഇന്ന്* റിലീസ് ചെയ്തു . ക്രിസ്മസ് അവധിക്കാലം തുടങ്ങുന്ന ദിവസം മലയാളത്തിലും മറ്റു ഭാഷകളിലുമായി ഒട്ടേറെ റിലീസ് ഉണ്ടായിട്ടും കെ ജി എഫിന് കേരളത്തില്‍* തിയറ്റര്‍* ലഭിച്ചു എന്നതും ആ തിയറ്ററില്‍* മറ്റൊരു ബാഹുബലി പ്രതീക്ഷിച്ചു സിനിമ കാണാന്‍* ആളുകള്‍* ഉണ്ടായിരുന്നു എന്നതും കെ ജി എഫിന്*റെ വിജയമാണ് .ഇനി , ബാഹുബലി പോലെ രണ്ട് ഭാഗങ്ങളായി നിര്*മ്മിക്കുന്ന കെ ജി എഫിന്*റെ ആദ്യ ഭാഗമായ ഇന്ന്* റിലീസ് ചെയ്ത കെ ജി എഫ് ചാപ്റ്റര്‍* 1 നെ കുറിച്ച് …
ട്രെയിലറും ടീസറുകളും നല്*കിയ പ്രതീക്ഷകളോട് നീതി പുലര്*ത്തുന്ന ചലച്ചിത്ര അനുഭവമാണ് കെ ജി എഫ് ചാപ്റ്റര്‍* 1 നമുക്ക് സമ്മാനിച്ചത് . പണവും അധികാരവും നേടുക എന്നത് ജീവിതലക്ഷ്യമാക്കിയ റോക്കി എന്ന മുംബൈ തെരുവിലെ ഒരു കുട്ടിയുടെ ജീവിതമാണ് ഒരു ജേണലിസ്റ്റിന്*റെ കാഴ്ചപ്പാടിലൂടെ പറയുന്ന കെ ജി എഫ് . ഒരു ഷൂപോളിഷ് ചെയ്യുന്ന സൂക്ഷ്മതയോടെ അവന്* ആ തെരുവില്‍* നിന്ന്* കുറ്റകൃത്യങ്ങളുടെയും അധോലോകത്തിന്*റെയും ഭാഗമായി തന്*റെ ജീവിതാഭിലാഷമായ ധനികനാകുക എന്ന സ്വപ്നം സാക്ഷാല്‍*ക്കരിക്കാനുള്ള പോരാട്ടമാണ് കെ ജി എഫ് എന്ന സിനിമയുടെ കഥ .
കര്*ണ്ണാടകയിലെ കോലാര്‍* ഗോള്‍*ഡ്* ഫീല്‍*ഡ്സില്* (കെ ജി എഫ് ) റോക്കി (യാഷ് ) എത്തുന്നതും ആ പ്രദേശത്തെ മാഫിയ പ്രവര്*ത്തനങ്ങളുമെല്ലാം കെ ജി എഫ് ഇന്ത്യന്‍* സിനിമക്ക് പുത്തന്‍* പുതിയ കാഴ്ചകള്‍* വിസ്മയിക്കുന്ന രീതിയില്‍* തന്നെ സമ്മാനിക്കുന്നു . ഒട്ടും ലാഗ് ചെയ്യാതെ, റോക്കി എന്ന കഥാപാത്രത്തിന്*റെ ബില്‍*ഡ് അപ്പാണ് ആദ്യ പകുതിയെങ്കില്‍* , രണ്ടാം പകുതി പ്രേക്ഷകനെ ആകാംക്ഷയോടെ തന്നെ കെ ജി എഫ് ചാപ്റ്റര്‍* 2 ന് വേണ്ടി കാത്തിരിക്കാന്‍* പാകപ്പെടുത്തുന്ന രീതിയില്‍* ഉള്ളതാണ് സിനിമയുടെ രണ്ടാം പകുതി .
അല്പം ദൈര്*ഘ്യമുള്ള സിനിമ ആയിരുന്നിട്ടും ഒരു നിമിഷം പോലും പ്രേക്ഷകനെ അലോസരപ്പെടുത്താതെ ഒരു മുഴു നീള മാസ് എന്‍*റര്*ടെയിനര്‍* സമ്മാനിക്കാന്‍* ഇതിന്*റെ ശില്പികള്*ക്ക് ആയിട്ടുണ്ട്* . ഒരു കൊമേര്‍*ഷ്യല്* സിനിമക്ക് ആവശ്യമായ ചേരുവകള്‍* എല്ലാം നിറഞ്ഞ കെ ജി എഫിലെ അമ്മയും മകനും തമ്മിലുള്ള സെന്‍*റിമെന്‍*സ് മനോഹരമായി ചിത്രീകരിക്കുകയും അത് കുടുംബ പ്രേക്ഷകരെ ഈ സിനിമയിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന രീതിയില്‍* തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് .
സംവിധായകന്* തന്നെ രചിച്ച തിരക്കഥയാണ് കെ ജി എഫിലെ ഹൈലൈറ്റ് . വിവിധ കാലഘട്ടത്തിലൂടെയുള്ള നായകന്*റെ ജീവിതയാത്ര റിയലിസ്റ്റിക് ആയ തീതില്* തന്നെ അവതരിപ്പിക്കുന്നു . പ്രശാന്ത് നീല്‍* കന്നട സിനിമക്ക് ഒരു പുതിയ മാനം തന്നെ നല്*കുന്ന രീതിയിലാണ് ഈ സിനിമ അവതരിപ്പിച്ചിരികുന്നത് എങ്കിലും സ്റ്റാര്‍* ഓഫ് ദി ഷോ നായകന്* യാഷ് തന്നെയാണ് . യാഷിന്*റെ പെര്*ഫോര്‍*മന്*സ് പ്രേക്ഷകനെ ആ നടന്*റെ ഫാന്‍* ആക്കുകയല്ല , കെ ജി എഫ് എന്ന സിനിമയുടെ ആരാധകന്* കൂടിയാക്കുകയാണ് ചെയ്യുന്നത് .
ശ്രീനിധി ഷെട്ടി എന്ന സുന്ദരിയായ നായികക്ക് ഒരു ഹീറോ സെന്‍* റിക്ക് ആയ മാസ് മൂവിയില്‍* അഭിനയസാധ്യത അധികം ഉണ്ടായില്ല എങ്കിലും തന്*റെ റോള്‍* നല്ല രീതിയില്‍* തന്നെ സ്ക്രീനില്‍* അവതരിപ്പിക്കാന്‍* ശ്രീനിധിക്ക് ആയി . എന്നാല്‍* അഭിനയ രംഗത്ത് മികവ് പുലര്*ത്തിയത് സിനിമയിലെ വില്ലന്‍*മാരായിരുന്നു എന്ന് പറയാതെ വയ്യ . അച്യുത് കുമാര്‍* , ആനന്ദ്* നാഗ് എന്നിവര്‍* വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത് .തമന്നയുടെ ഗാനരംഗത്തെ സാന്നിധ്യവും സിനിമയെ കളര്‍*ഫുള്ളാക്കി .
മലയാളിയെ സംബന്ധിച്ചിടത്തോളം വടക്കന്‍* പാട്ടുകളിലെ വീര നായകരെ വര്*ണ്ണിക്കും പോലെയുള്ള ഗാനമുള്*പ്പെടെയുള്ള ഗാനങ്ങളും ഗാനരംഗങ്ങളും ഒരു എന്‍*റര്*ടെയിനര്‍* എന്ന നിലയില്‍* ആസ്വാദ്യകരമായ രീതിയില്‍* ആണ് അവതരിപ്പിച്ചിരിക്കുന്നത് . ക്യാമറയിലും എഡിറ്റിംഗിലും ഒരു സാങ്കേതികരംഗത്തെല്ലാം വിദേശ സിനിമയോട് കിട പിടിക്കുന്ന രീതിയിലുള്ള മികവു പുലര്*ത്താന്* കെ ജി എഫിന് ആയിട്ടുണ്ട്* …
അത് കൊണ്ട് തന്നെ കന്നട സിനിമ ലോക സിനിമയില്‍* അടയാളപ്പെടുത്തുക ആ മൂന്ന്* അക്ഷരം കൊണ്ടായിരിക്കും .. കെ ജി എഫ് !
@kandahassan
I am going to mangalore to watch this movie for its kannada version ....Naale Achyuthan kandu kayingh mangalore ilekk madangum ....Avade aanu book cheythittulladh ...Whats the genuine report on this ??
Sent from my vivo 1723 using Tapatalk
Attingalil ethelum teater undo ee moviek?
Let The Carnage Begin
Full postice reviews analo irrespective of heavy expectation.
Let The Carnage Begin
ella moviesinyum athinte genre vice accept cheyyunna aalennkil nalla kidu aayi thonnum...ennanu enikku kittiya report....
BAHU pole thanne simple plot....adrenaline pumping experience......making is excellent...amitha pratheeksha bhaaramaayi poyaalum...avg thatti thadanju nikkum....so.....worthier....
Sent from my CPH1609 using Tapatalk
#USA Friday BO is very Slow at 9.30PM EST
#KGF $41,672 from 58 Locs
#Antariksham $47,270 from 91 Locs
#PadiPadiLecheManasu $31,956 from 83 Locs
#Zero $241,125 from 266 Locs
#Maari2 $7848 from 26Locs
#SeethaKaathi - $1412 from 13Locs
I steal from every movie ever made.
Quentin Tarantino