Results 1 to 9 of 9

Thread: സ്ട്രീറ്റ് ലൈറ്സ്.- വ്യത്യസ്തമായ സിനിമ പര

  1. #1

    Default സ്ട്രീറ്റ് ലൈറ്സ്.- വ്യത്യസ്തമായ സിനിമ പര


    റീലീസ് ഡേ, മാറ്റിനി
    50-60% സ്റ്റാറ്റസ്

    പ്രതീക്ഷകളുടെ അമിത ഭാരം ഒന്നും ഇല്ലാതെ തന്നെയാണ് ഹാളിൽ കയറിയത്.
    അതെ സമയം വ്യത്യസ്ത മയ ഒരു പരീക്ഷണ ചിത്രം എന്ന നിലയിലുള്ള പുതുമകളിൽ നേരിയ പ്രതീക്ഷയും ഉണ്ടായിരുന്നു..
    ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താൻ സിനിമയ്ക്കു സാധിച്ചു എന്ന് വേണം പറയാൻ..

    പ്രത്യേകിച്ച് ആദ്യ പകുതി എക്സ്ട്രാ ഓർഡിനറി ബ്യൂട്ടിഫുൾ ആയിരുന്നു.
    മഹേഷിലും, തൊണ്ടിമുതലിലും ഒക്കെ പോത്തേട്ടൻ- ശ്യാം പുഷ്കർ ആവിഷ്കരിച്ച ഒരു റിയലിസ്റ്റിക് അപ്പറോച്ചിനെ ഓർമ്മിപ്പിക്കും വിധം സിമ്പിൾ.. അതോടൊപ്പം ചെറിയ ത്രില്ലിംഗ് എലമെന്റസ് കൂടി ചേർന്നപ്പോൾ വ്യത്യസ്തമായ അനുഭവം ആയി തോന്നി.
    എന്നാൽ ഇന്റർവെൽ കഴിഞ്ഞു രണ്ടാം പകുതി മുന്നേറുന്നതോടെ ആ അടക്കവും ഒതുക്കവും ഒഴുക്കും ഒക്കെ അല്പം ഭംഗം വന്ന് ആസ്വാദനത്തിൽ ലേശം കല്ലുകടികൾ ഉണ്ടാക്കി.. ഷോട്ടുകളുടെ continuity നഷ്ടമായതും, തമിഴ് സംഭാഷണങ്ങളുടെ ആധിക്യവും ഒക്കെ ആവാം കാരണം.. എന്നാൽ ക്ലൈമാക്സിനോട് അടുപ്പിച്ചു വീണ്ടും ട്രാക്കിൽ വരുന്നുണ്ട്.
    കള്ളപ്പണം കൊണ്ട് ഉണ്ടാക്കിയ 5 കോടിയുടെ ആഭരണം മോഷ്ടിച്ചത് കേസ് രജിസ്റ്റർ ചെയ്യാതെ, അൺ ഒഫീഷ്യൽ ആയി അന്വേഷിക്കുന്ന നായകൻ അതിനു ഒരു പ്രത്യേക കാരണം ഉണ്ടെന്നു ആദ്യമേ പറയുന്നുണ്ടെങ്കിലും അത് വെളിവാകുന്നത് ക്ലൈമാക്സിൽ ആണ്.. അത് പക്ഷെ പ്രതീക്ഷിച്ചത്ര convincing ആവാതെ, പഞ്ച് ഇല്ലാതെയാണ് അവതരിപ്പിക്കപ്പെട്ടത്.. ആ ക്ലൈമാക്സ് അല്പം കൂടി ഭംഗിയായി അവതരിപ്പിച്ചിരുന്നെങ്കിൽ , നായകന്റെ ഉദ്ദേശ ശുദ്ധിയും സാമൂഹിക പ്രതിബദ്ധതയും ഒക്കെ കുറേക്കൂടി സിനിമാറ്റിക് ആയി convey ചെറുതിരുന്നെങ്കിൽ, സിനിമ യുടെ മൊത്തത്തിൽ ഉള്ള റിസൾട്ട് കുറച്ചു കൂടി നല്ല ലെവെലിലേക്കു ഉയരുമായിരുന്നു.

    പരിചരണം ഇതിവൃത്തം തുടങ്ങിയവയൊക്കെ, പലരുടെ കഥകൾ പറഞ്ഞു തുടങ്ങി ഒടുവിൽ എല്ലാം ഒരു പോയിന്റിൽ ഒത്തു ചേരുന്ന, നേരം, ട്രാഫിക്, മണിറെത്നം, ഈ അടുത്ത കാലത്തു, ഗോഡ്സ് own കൺട്രി തുടങ്ങിയ സിനിമകളെയൊക്കെ അനുസ്മരിപ്പിക്കുന്ന എന്നാൽ അനുകരണം അല്ലാത്ത ഒരു ന്യൂ gen. സ്റ്റൈലിൽ ആണ്. ബോക്സ് ഓഫീസിൽ ഇവയൊക്കെ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ ആണ് ആകർഷിച്ചത്. ഈ സിനിമയുടെയും വിധി മറ്റൊന്നായിരിക്കില്ല. ഫാമിലി പ്രേക്ഷകരെ ഒന്നും ആകർഷിക്കാൻ പോന്ന ഒരു ഘടനയോ, അവതരണമോ അല്ല ഇതിനുള്ളത് എന്നത് കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ പര്യാപ്തമായ ഒരു വിഭവം ആണ് ഇതെന്ന് തോന്നുന്നുമില്ല.

    സൗബിൻ, ധർമജൻ, കണാരൻ, തമിഴ് വില്ലന്മാർ, ആ കുട്ടി, ലിജോമോൾ, അങ്ങനെ അഭിനയിച്ചവർ എല്ലാം നല്ല natural ആയി behave ചെയ്തിരിക്കുന്നു. നായകനായ മമ്മൂട്ടി ഇടയ്ക്കു കൂളിംഗ് ഗ്ലാസ് വെക്കുന്നതൊഴിച്ചാൽ അമാനുഷിക താര പരിവേഷം ഒന്നുമില്ലാതെയാണ് അവതരിപ്പിക്കപ്പെടുന്നത്.. എന്നാൽ മാന്യമായ, പൊങ്ങച്ചങ്ങളും തൊങ്ങലുകളും ഇല്ലാത്ത ഒരു heroism അദ്ദേഹം പ്രത്യേക സ്റ്റൈലിൽ കാട്ടുന്നുമുണ്ട്.. അനേകം പൊലിസ് വേഷങ്ങളിൽ നിന്ന് ഇത് ആദേഹം തനതു ശൈലിയിൽ വ്യത്യസ്തമാക്കുന്നതും അങ്ങനെയാണ്.. എന്നാൽ സ്ഥിരം വാർപ്പു മാതൃകകൾ പ്രതീക്ഷിച്ചു എത്തുന്നവർക്ക് അത് മതിയാകുമോ എന്ന് സംശയമാണ്.

    പാട്ടിന്റെ പശ്ചാത്തലത്തിലുള്ള ഗൺ fight ഉം, ekm ksrtc ബസ് സ്റ്റാൻഡ് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾ അറിയാതെ നടത്തിെയ chasing പോലുള്ള ചിത്രീകരണങ്ങളും അടക്കം പലതും പുതുമകൾ തേടുന്ന ഒരു സംവിധായകനെ അടയാളപ്പെടുത്തുന്നുണ്ട്.

    അപാകതകൾ പലതും ചൂണ്ടിക്കാട്ടാൻ ഉണ്ടെങ്കിലും വ്യത്യസ്തതകൾ തേടുന്ന സത്യസന്ധമായ, ധീരമായ ഒരു പരീക്ഷണചിത്രം എന്ന നിലയിൽ തന്നെ ഈ ചിത്രം അംഗീകരിക്കപ്പെടേൺടതാണ്.. അല്ലെങ്കിൽ അവഗണിക്കുകയും അപഹസിക്കപ്പെടുകയും ചെയ്യാതിരിക്കുക എന്ന ദയ എങ്കിലും ഈ സിനിമ അർഹിക്കുന്നു..
    ഇപ്പോഴും ഇത്തരം നവ്യമായ പരീക്ഷണങ്ങൾക്ക് നിന്ന് കൊടുത്തു പുതിയ സംവിധായകരുടെ ഉദയങ്ങൾക്കു വഴിയൊരുക്കുന്നു എന്ന പരിഗണനയും ദയയും പലപ്പോഴും സോഷ്യൽ മീഡിയ വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുന്ന മമ്മൂട്ടിയും അർഹിക്കുന്നു.

    Verdict.. ഒരേ ശൈലിയിലുള്ള സിനിമകൾ കണ്ടു മടുത്തു, വ്യത്യസ്തമായ ട്രീട്മെന്റുകൾ തേടി നടക്കുന്ന സിനിമ പ്രേമികളെ ഒരു പരിധി വരെ തൃപ്തിപ്പെടുത്തും.
    അല്ലാത്തവർക്ക് ഇതെന്തു സിനിമ എന്ന് പറഞ്ഞു ഇറങ്ങിപ്പോകാം.

    ട്രോളന്മാരെ സംബന്ധിച്ച് മറ്റു ജനകീയ മാസ്സ് സിനിമകളും ആയി കളക്ഷൻ compare ചെയ്തു കളിയാക്കാൻ മറ്റൊരു മമ്മൂട്ടി സിനിമ!!
    Last edited by renjuus; 01-28-2018 at 04:19 PM.

  2. Likes Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    സ്ട്രീറ്റ് ലൈറ്സ്.- വ്യത്യസ്തമായ സിനിമ പരീക്ഷണ അനുഭവങ്ങൾ തേടുന്നവർക്കായി...


    എന്നാണ് ടൈറ്റിൽ ഉദ്ദേശിച്ചത്..
    എഡിറ്റ് ചെയ്യാമോ??

  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bhai..

  6. #4

    Default

    Quote Originally Posted by Mike View Post
    Thanks bhai..
    Thanks mike..
    താങ്കൾ കൂടി റിപ്ലൈ ഇട്ടില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ തീർത്തും ഒറ്റപ്പെട്ടുപോയേനെ

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by Raja Sha View Post
    സ്ട്രീറ്റ് ലൈറ്സ്.- വ്യത്യസ്തമായ സിനിമ പരീക്ഷണ അനുഭവങ്ങൾ തേടുന്നവർക്കായി...


    എന്നാണ് ടൈറ്റിൽ ഉദ്ദേശിച്ചത്..
    എഡിറ്റ് ചെയ്യാമോ??
    Ithramaathram valya title onnum pokoola... "വ്യത്യസ്തമായ സിനിമ പാര" ... ennaakkikko ....
    @renjuus
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #8

    Default

    Quote Originally Posted by Naradhan View Post
    Ithramaathram valya title onnum pokoola... "വ്യത്യസ്തമായ സിനിമ പാര" ... ennaakkikko ....
    @renjuus
    ഹാ.. ഹാ...
    അതും അന്വര്ഥമാണ്...

  11. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx .....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •