അധികാരത്തിന്റെ ശ്രേണി നീണ്ടു കിടക്കുകയാണ്.
നെറികേടിന്റെ മലയിലേക്ക് സൗദാമിനി എന്നും നടന്നു കയറും.
പൂന്തോട്ടത്തിലെ പൂക്കളുടെ സുഗന്ധം സർക്കാർ സ്കൂളിലെ മൂത്രപ്പുരയിലെ ഗന്ധം അടിച്ചമർത്തുന്നു എന്ന സത്യം വെട്ടിത്തുറന്നു പുറത്തേക്ക് വിട്ടത് ഒമർ ലുലുവാണ്.
വളർത്തു പട്ടിയോട് ഇഗ്ലീഷിൽ സംസാരിക്കുന്ന മലയാളിപ്പെണ്ണിന്റെ തനിനിറം കോടതി വരാന്തയിലിട്ട അത്തപ്പൂക്കളത്തിലൊളിപ്പിക്കാൻ ഒമർ ലുലു തയാറല്ല.
അതിനാൽ ധാരാളം ശത്രുക്കൾ ഒമർ ലുലുവിന് ഉണ്ട്.