Results 1 to 6 of 6

Thread: Captain-നല്ലൊരു മായം കലർക്കാത്ത യഥാർത്ഥ സിനിമ

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Captain-നല്ലൊരു മായം കലർക്കാത്ത യഥാർത്ഥ സിനിമ


    Kodungaloor Carinival
    Showtime : 10:30 am

    ക്യാപ്റ്റൻ - വേദനകൾ നിറഞ്ഞ ഒരു കായിക പ്രേമിയുടെ കഥ..അതാണ് ഈ സിനിമ..ഈ ചിത്രം നിങ്ങൾ ഒരു എന്റെർറ്റൈനെർ മൂവി ആയി കാണുവാൻ പോകരുത്..സ്പോർട്സിനോട് താല്പര്യം ഇല്ലാത്തവർ ഒരിക്കലും പോകരുത് (കാരണം അങ്ങനെ ഉള്ളവർ ചിന്തിക്ക, കളിക്ക് വേണ്ടി ജീവിതം തകർത്ത ഇവനൊക്കെ വട്ടാണ് എന്ന് മാത്രം ആണ്), അതുപോലെ കൂട്ടുകാരുമായി അടിച്ചു പൊളിക്കാൻ പോകുന്നവരും നിരാശപ്പെടും..ഇത് അത്തരം ഒരു സിനിമ അല്ല...ഒരു ഹിസ്റ്റോറിക്കൽ അല്ലെങ്കിൽ ജീവചരിത്രം പോലെത്തെ ചിത്രം മലയാളത്തിലും വന്നിരിക്കുന്നു..നർമ സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകരെ പിടിച്ചു ഇരുത്തുവാൻ ഉള്ള ശ്രെമം ഒന്നും തന്നെ ഇല്ല..കാരണം തികച്ചും നാച്ചുറൽ ആയി തന്നെ ആണ് ചിത്രം പിടിച്ചിരിക്കുന്നത്..1983 പോലെ അൽപ്പം എങ്കിലും തമാശകൾ ഉണ്ടാകാം എന്ന് കരുതരുത്..അത്രക്കും റിയലിസ്റ്റിക് ആയിട്ടു തന്നെയാണ് ചിത്രം എടുത്തിരിക്കുന്നത്..

    വി പി സത്യൻ എന്ന ഫുട്ബാൾ കളിക്കാരൻ, തന്റെ ജീവിതത്തേക്കാൾ ഏറെ ഫുട്ബോൾ കളിയെ സ്നേഹിച്ചു എന്നുള്ളത് ജയസൂര്യ എന്ന നടനിലൂടെ പ്രേക്ഷർക്ക് മുൻപിൽ വളരെ മനോഹരവും സത്യസന്ധമായും സംവിധയകാൻ പ്രേക്ഷകർക്ക് മുൻപിൽ അണിയിച്ചൊരുക്കിയിരിക്കുന്നു..വി പി സത്യന്റെ മരണത്തോട് കൂടി തന്നെയാണ് ചിത്രം ആരംഭിക്കുന്നത്..ഹൃദയസ്പർശിയായ, കണ്ണുകൾ നിറയുന്ന ഒത്തിരി രംഗങ്ങൾ ചിത്രത്തിലൂടെ കടന്നു പോകുന്നു..ജയസൂര്യ എന്ന നടനെ പ്രേത്യേകം അഭിനന്ദിക്കാതെ ഇരിക്കാൻ പറ്റില്ല..ഫുട്ബോളിൽ കാറ്റു നിറക്കാൻ സ്രെമിക്കുന്ന രംഗം കണ്ടാൽ നമ്മുക്ക് തോന്നും അദ്ദേഹം ഇപ്പോൾ ശ്വാസം മുട്ടി ചാകും എന്ന്..അത്രക്കും ഗംഭീരമായ ഒരു പ്രേകടനം ആണ് ജയസൂര്യ കാഴ്ച വെച്ചിരിക്കുന്നത്..എടുത്തു പറയേണ്ട മറ്റൊരു കഥ പാത്രം സിദിഖ് ആണ്..ചില രംഗങ്ങളിൽ മാത്രം ഒള്ളു എങ്കിലും, വളരെ രസകരമായ ഒരു കഥാപാത്രം ആയിരുന്നു അദ്ദേഹത്തിന്റെ..തിയേറ്ററിൽ എന്റർടൈൻമെന്റ് പോലെ അകെ ഉണ്ടായിരുന്ന ഒരു രംഗം മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ ആണ്..മമ്മൂട്ടിയുടെ വരവിൽ കയ്യടി ഉണ്ടായിരുന്നു..ചിത്രം അവസാനിക്കുമ്പോൾ വി പി സത്യൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിത ചിത്രങ്ങൾ കാണിക്കുമ്പോൾ ആണ് പലരും അദ്ദേഹം ആരാണ് എന്ന് തന്നെ കാണുന്നത്..

    My Rating : 3.5/5 (ഈ സിനിമ ഒരു ജീവചരിത്രം ആണ് എന്ന് അറിഞ്ഞു തന്നെ പോയത് കൊണ്ട് ആണ് ഈ റേറ്റിംഗ്..അല്ലാത്തവർക്ക് വെറുപ്പീരു ആയി അനുഭവപ്പെടാം..നല്ലൊരു മായം കലർക്കാത്ത യഥാർത്ഥ സിനിമ..)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Thanks

  4. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    thanks......
    .

  5. #4

    Default

    thanks ... football rangakal engane undayirunnu?

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  7. #6
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by moovybuf View Post
    thanks ... football rangakal engane undayirunnu?
    thurannu paranjal..football rangangal athikam ullathupole thonniyilla..ulla rangangalil jayasuryayude kaaryamaya prakadanavum undayirunnilla as a player..pakshe padam athonnum alla concentrate cheythirikkunne..Its the spirit of a man towards football ,that has been highlighted by the director..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •