ആദ്യ ചുണ്ടൻ വള്ളം നിർമ്മിച്ചയാളുടെ വേഷത്തിൽ ഫഹദ് എത്തുന്നു.... നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ ജിജോപുന്നൂസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദ് കേരളക്കരയിൽ ആദ്യമായി ചുണ്ടൻ വള്ളം നിർമ്മിച്ചയാളുടെ വേഷത്തിൽ എത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രം , ഇന്ത്യയിലെ ആദ്യത്തെ 3d ചിത്രം തുടങ്ങിയവ സമ്മാനിച്ച ആ പഴയ ടെക്നിക്കല്* ക്രാഫ്റ്റ്മാന്* ജിജോ പുന്നൂസ് നീണ്ട 34 വര്*ഷങ്ങള്*ക്ക് ശേഷമാണ് പുതിയ ചിത്രവുമായി തിരിച്ചുവരുന്നത്
ഇന്ത്യയിന്* സിനിമാചരിത്രത്തിലെ ആദ്യത്തെ IMAX 3D സിനിമയാണ് അദ്ദേഹം ഒരുക്കുന്നതെന്നാണ് വിവരം 4 വര്*ഷത്തെ പഠനങ്ങള്*ക്ക് ശേഷമാണ് ജിജോ പുന്നൂസ് ചിത്രത്തിന്റെ രചന പൂർത്തിയാക്കിയതെന്നും അറിയുന്നു.
ഫഹദ് ഫാസിലാണ് നായകവേഷത്തില്* എത്തുന്നത്.ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ അറിവായിട്ടില്ല.