Page 1 of 2 12 LastLast
Results 1 to 10 of 13

Thread: പരോൾ- പറഞ്ഞു കേട്ടതും കേൾക്കാത്തതും.. (റിവ&

  1. #1

    Default പരോൾ- പറഞ്ഞു കേട്ടതും കേൾക്കാത്തതും.. (റിവ&


    അതെ.
    പറഞ്ഞു കേട്ടതൊക്കെ പലതും ശരിയാണ്..
    ഈ സിനിമ യുടെ direction ഒരു മാതിരി tv സീരിയൽ പോലെയാണ്..
    10-20 വര്ഷം മുൻപ് ഇറങ്ങേണ്ട ഒന്നായിരുന്നു ഇത്..
    സംഘട്ടന രംഗങ്ങളിൽ ലേശം പറന്നടിയൊക്കെയുണ്ട്..
    ന്യൂ gen. റിയലിസ്റ്റിക് സ്റ്റൈലിൽ ഉള്ള ഒരു പടമല്ല ഇത്..

    എങ്കിലും അധികം പറഞ്ഞു കേൾക്കാത്ത ചില കാര്യങ്ങളും ഈ സിനിമയിലുണ്ട്.
    ഒരു മികച്ച ഇമോഷണൽ ഫാമിലി ഡ്രാമ..
    അത്തരം ഒരു സിനിമയിൽ ഉണ്ടാവേണ്ട ഉള്ളുലയ്ക്കുന്ന ചില വൈകാരിക രംഗങ്ങൾ...
    അടുത്ത കാലത്തുള്ള മമ്മൂട്ടി സിനിമകളിൽ അപൂർവം ആയിരിക്കുന്ന മമ്മൂട്ടിയുടെ സെന്റിമെന്റൽ ഭാവ പ്രകടനങ്ങൾ...
    കൺകുളിർപ്പിക്കുന്ന മനോഹാരായ ഫോട്ടോഗ്രാഫിക് ദൃശ്യങ്ങൾ..

    ഒരു നവാഗത സംവിധായകന്റെ ബാലരിഷ്ടതകൾ നിറഞ്ഞ ചില അവതരണങ്ങളും, സംഭാഷണങ്ങളിൽ ചിലയിടത്തു കയറി വരുന്ന പൈങ്കിളിചുവയും അസ്വഭാവികതയും ആണ് ഈ പൊസിറ്റീവുകളെ തകർക്കുന്ന കല്ലുകടികൾ ഉണ്ടാക്കുന്നത്..
    പ്രത്യേകിച്ചും ആദ്യ പകുതിയുടെ മുക്കാൽ ഭാഗം വരെ വരുന്ന രംഗങ്ങൾ ആണ് മടുപ്പ് തോന്നിപ്പിച്ചത്.
    ഇത്തരം ഒരു സിനിമയിൽ സംഘട്ടന രംഗങ്ങളിൽ ഉണ്ടാവേണ്ട റിയലിസ്റ്റിക് സമീപനം മാറ്റിവെച്ചു
    മാസ്സ് elements അല്പം കയറ്റാൻ ശ്രമിച്ചതും സംവിധായകന്റെ കുഴപ്പം ആണ്
    എന്നാൽ പിന്നീട് ട്രാക്കിൽ കയറുന്ന സിനിമ ഇന്റർവലിൽ ഒരു ഞെട്ടൽ സമ്മാനിച്ച്, രണ്ടാം പകുതിയിൽ പിരിമുറുക്കവും, ഉദ്യേഗ ജനകവുമായ വൈകാരിക രംഗങ്ങളിലൂടെ കടന്ന്, ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ തന്നെയുള്ള ഒരു ക്ലൈമാക്സിൽ അവസാനിക്കുന്നു...
    ഏറ്റവും കുറഞ്ഞത് ഒരു above avg. 2.75 റേറ്റിംഗ് എങ്കിലും ഈ ഫാമിലി സിനിമയ്ക്ക് കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ് എനിക്ക് തോന്നിയത്..
    കലാമൂല്യവും, entertanment ലെവലും പരിഗണിച്ചാലും മമ്മൂട്ടിയുടെ ഒടുവിൽ ഇറങ്ങിയ ജോപ്പൻ, പുത്തന്പനം, പുള്ളിക്കാരൻ, masterpiece, streetlights എന്നിവയെക്കാളും മികച്ചത് എന്നെങ്കിലും ഈ സിനിമയെ വിലയിരുത്താവുന്നതാണ്

    വര്ഷങ്ങള്ക്കു മുൻപ് ഇതേ കഥ ലോഹിതദാസ് തിരക്കഥ എഴുതി, സിബിമലയിൽ സംവിധാനം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..
    എങ്കിൽ അതൊരു സൂപ്പർ ഹിറ് സിനിമ ആകുമായിരുന്നു..
    എന്നാൽ ഇന്ന് അവർ തന്നെ ഒരുക്കിയാലും ആ ജേർനേർ സിനിമകൾ ഇപ്പോൾ ആർക്കും വേണ്ട എന്നതിനാൽ തിയേറ്ററിൽ സ്വീകരിക്കപ്പെടില്ല..
    അഥവാ അത്തരം സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ പോലും അവരെയും തീയെറ്ററിലേക്കു എത്താതെ ഓടിക്കുന്ന രീതിയിലുള്ള ക്രൂരമായ സോഷ്യൽ മീഡിയ ആക്രമണവും പ്രചാരണവും രൂക്ഷമായിരക്കുന്നു.
    അതുകൊണ്ടു തന്നെ ഞായറാഴ്ച മാറ്റിനി ആയിട്ടും കഷ്ടിച്ച് 30-35% ആളുകളെ കാണാൻ ഉണ്ടായിരുന്നുള്ളൂ..

    മലയാള സിനിമയുടെ മാറിയ ഭാവുകങ്ങൾ മറ്റാര് മനസ്സിലാക്കിയില്ലെങ്കിലും കാലത്തിനു മുൻപേ സഞ്ചരിച്ചിരുന്ന മമ്മൂട്ടിയെങ്കിലും മനസ്സിലാക്കേണ്ടിയിരുന്നു..
    ഇല്ലെങ്കിൽ ഒരു പഴഞ്ചൻ ആയി പുതിയ പ്രേക്ഷകർ മമ്മൂട്ടിയെ ഒരു പക്ഷെ എഴുതി തള്ളും..
    Last edited by Raja Sha; 04-08-2018 at 08:14 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    THanks raja......................

  4. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai.........

  5. #4

    Default

    Thanks wideeyes

  6. #5

    Default

    Quote Originally Posted by Mike View Post
    Thanks Bhai.........
    Thanks for the response..

  7. #6

    Default

    Nice Review Machane


    Sent from my iPhone using Tapatalk

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #8

    Default

    Quote Originally Posted by sudeepdayal View Post
    Nice Review Machane


    Sent from my iPhone using Tapatalk
    Thanks for yuour good words

  10. #9

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........
    പ്രതികരണത്തിന് നന്ദി

  11. #10

    Default

    Thank u ...........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •