Page 1 of 2 12 LastLast
Results 1 to 10 of 19

Thread: നന്ദി സക്കറിയ നന്ദി - a short note on Sudani from Nigeria.

  1. #1

    Default നന്ദി സക്കറിയ നന്ദി - a short note on Sudani from Nigeria.



    നന്ദി സക്കറിയ നന്ദി....

    തൃശ്ശൂർ ജില്ലക്കാരനായ എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു മലപ്പുറം ജില്ലയും അവിടെയുള്ള ജനങ്ങളും. മലപ്പുറത്തെ കാൽപ്പന്തുകളിയും രുചിയൂറുന്ന ഭക്ഷണവിഭവങ്ങളും പരിമിതികളും നിബന്ധനകളുമില്ലാത്ത സ്നേഹവും എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.

    ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ജനതയുടെ നിഷ്കളങ്കതയും നന്മയും അതിരുകളില്ലാത്ത സ്നേഹവും ആ കളിയുടെ പശ്ചാത്തലത്തിൽ തന്നെ പറയുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. മലയാളത്തിൽ താരതമ്യങ്ങൾ ഇല്ലാത്ത ഈ സിനിമ ഒരുക്കിയ സക്കറിയ നമ്മെ അത്ഭുതപ്പെടുത്തുന്നു. നന്മ നിറഞ്ഞ മനസ്സിൽ നിന്നു മാത്രമേ ഇങ്ങനെ ഒരു സിനിമ രൂപപ്പെടുകയുള്ളൂ. ഈ സിനിമയെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാക്കിയതിൽ സക്കറിയയോടൊപ്പം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    സൗബിനെക്കുറിച്ചു പറയാൻ വാക്കുകളില്ല. മജീദിന്റെ മനസ്സ് ഒരു കണ്ണാടി പോലെ കാഴ്ചക്കാരന് കാണാമെങ്കിൽ അത് സൗബിന്റെ വിജയം തന്നെയാണ്. സാമുവലും നന്നായി. കെ.ടി.സി അബ്ദുള്ള ജീവിക്കുകയായിരുന്നു.

    ഉമ്മമാരും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമ്മമാരും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. മകന് കൊടുക്കാൻ നെഞ്ചിൽ കരുതിവെച്ചിരുന്ന സ്നേഹം മുഴുവൻ സാമുവലിനു വാരിക്കോരി കൊടുക്കുന്ന ഉമ്മ. സ്വന്തം ഭർത്താവിന് ഒരു നേരമെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ഭക്ഷണം കൊടുക്കാൻ അവർ എത്ര മോഹിച്ചിട്ടുണ്ടാകും. സാമുവലിന്റെ അനിയത്തിക്ക് കമ്മൽ കൊടുത്തയക്കാനും ആ ഉമ്മ മറന്നില്ല. പ്രിയപ്പെട്ട കൂട്ടുകാരിക്കും മജീദിനും പിന്നീട് സാമുവലിനും വാക്കിലൂടെയും നോക്കിലൂടെയും ചെറിയ തലോടലിലൂടെയും ആശ്വാസം പകരുന്ന
    ബീയുമ്മയെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ നമ്മുടെ അയലത്തും കണ്ടിട്ടില്ലേ?
    നാൽപതു വർഷത്തോളമായി മലബാറിന്റെ നാടകവേദികളിൽ നിറസാന്നിധ്യമായ സാവിത്രി ശ്രീധരനും, സരസ ബാലുശ്ശേരിയും അല്ലാതെ മറ്റാരാണ് ആ ഉമ്മമാരായി ജീവിക്കുക? ആ പ്രതിഭകളെ സിനിമയിലൂടെ കാണാൻ എന്ത് പുണ്യമാണ് നമ്മൾ ചെയ്തത് ?! പ്രിയപ്പെട്ട ആ അമ്മമാരെ മറക്കില്ല നമ്മൾ മരണം വരെ.

    അഭിനയിച്ചവരെല്ലാം മികച്ചു നിന്നു. നിർമ്മാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    നന്ദി സക്കറിയ നന്ദി.... ഈ ലോകത്തു നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേയൊരു പരിഹാരമാണ് മതിലുകളില്ലാത്ത സ്നേഹം എന്ന ഓർമ്മപ്പെടുത്തലിന്.




    Last edited by Devarajan Master; 04-10-2018 at 07:26 PM.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Kidu rvw machaa

  4. Likes Devarajan Master liked this post
  5. #3

    Default

    nanma niranja ezhuthu... .....

  6. Likes Devarajan Master liked this post
  7. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxx mashe...
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. Likes Devarajan Master liked this post
  9. #5

  10. Likes Devarajan Master liked this post
  11. #6
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,737

    Default

    Thanks master

  12. Likes Devarajan Master liked this post
  13. #7

    Default

    ithanu real devarajan master.
    idakkide angerku baadha koodum..cherungane victim card pongi varum...nalla chavuttinte kuzhappamanu :)
    thanks bro.. nalla review.. keep going.

  14. Likes Devarajan Master liked this post
  15. #8

    Default

    Quote Originally Posted by kevin View Post
    ithanu real devarajan master.
    idakkide angerku baadha koodum..cherungane victim card pongi varum...nalla chavuttinte kuzhappamanu :)
    thanks bro.. nalla review.. keep going.
    aa line pulliyedathu nadakilla Bhai...... He has only line... Victim card pulli paranjitundenkil athinu kaaranavum und...

  16. Likes Devarajan Master liked this post
  17. #9

    Default

    Quote Originally Posted by moovybuf View Post
    aa line pulliyedathu nadakilla Bhai...... He has only line... Victim card pulli paranjitundenkil athinu kaaranavum und...
    ethu line ?

  18. #10

    Default

    chavittennu paranjayano..nhan ini karatte paadichu angere chavittan onnum ponilla..that was about an imaginary chavittu :)

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •