Results 1 to 7 of 7

Thread: കമ്മാരസംഭവം ഒരു നിരൂപണം

  1. #1

    Default കമ്മാരസംഭവം ഒരു നിരൂപണം


    കമ്മാരസംഭവം ഒരു നിരൂപണം

    Theatre-Balussery Sandhya
    6.00PM SHOW
    STATUS-90 PERCENT


    ഈ ചിത്രം അന്നൗൻസ് ചെയ്തപ്പോൾ ഏത് തരത്തിലുള്ള ഒരു സിനിമ ആണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.ഒരു പീരീഡ് സിനിമ ആണെന്ന് മാത്രം അറിയായിരുന്നു.പിന്നീട് ട്രൈലെർ കണ്ടപ്പോൾ ഒരു ഇയ്യോബിന്റെ പുസ്തകം ഒക്കെ പോലെ ഉള്ള ഒരു പടം ആണെന്ന് കരുതി. അങ്ങനെ അവസാനം പടം ഇറങ്ങിയപ്പോൾ എങ്ങും സമ്മിശ്ര പ്രതികരണം മാത്രം അതോടെ ഒരു കാര്യം ഉറപ്പിച്ചു ,അങ്ങനെ ഒരു ചുമ്മാ പടം അല്ല ഇത്.കാരണം മലയാളികൾ ഇപ്പോഴും അങ്ങനെ ആണ് സമ്പൂർണ സാക്ഷരതാ എന്നൊക്കെ ഗീർവാണം വിടുമെങ്കിലും വ്യത്യസ്തമായതിനെ അത്ര പെട്ടന്ന് അംഗീകരിക്കില്ല അതുകൊണ്ടാണല്ലോ ഗുരു ,ദൈവദൂതൻ പോലെയുള്ള ക്ലാസിക്കുകൾ ഇവിടെ തകർന്നടിഞ്ഞത് .ആകാംഷ മൂത്തു രണ്ടാം ദിവസം തന്നെ ഞാൻ ഈ പടം കണ്ടു.പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം തന്നെ!!
    കഥ-ഒരുകൂട്ടം മദ്യ വ്യവ്യസായികൾ മദ്യനിരോധനം നീക്കാനുള്ള വഴികളെ പറ്റി കൂടിയാലോചിക്കുന്നു.അതിലൊരാൾക്കു വ്യത്യസ്തമായ ഒരാശയം തോനുന്നു കാലഹരണപെട്ടുപോയ ഇന്ത്യൻ ലിബറേഷൻ പാർട്ടി എന്ന പാർട്ടിയെ പൊടിതട്ടിയെടുത്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടുക.പക്ഷെ അതിനു ഒരു ശക്തമായ ചരിത്ര പശ്ചാത്തലം വേണം.അതിനായി അവർ കമ്മാരൻ എന്ന തൊണ്ണൂറ്റിയാറുകാരനെ തിരഞ്ഞെടുക്കുന്നു.മാത്രവുമല്ല കമ്മാരന്റെ കഥ ഒരു സിനിമയാക്കാൻ പുലികേശി എന്ന തമിഴ് സംവിധായകനെയും കൊണ്ടുവരുന്നു.പുലികേശിക്കുമുമ്പിൽ കമ്മാരൻ തന്റെ കഥ പറയുന്നു.ചതിയുടെയും പ്രതികാരത്തിന്റെയും ചരിത്ര കഥ !!


    ആദ്യമേ പറയട്ടെ ഇത് നമ്മൾ കണ്ടു ശീലിച്ച ഒരു തരത്തിലുള്ള സിനിമയല്ല .ഒരേ സമയം തന്നെ പല കാറ്റഗറിയിൽ പെടുത്താനാവുന്ന സിനിമയാണ്.ഇതിന്റെ ആദ്യപകുതി കമ്മാരൻ നമ്പ്യാർ എന്ന പുറമെ പാവത്താനും ഉള്ളിൽ ദുഷ്ടനും ആയ കഥാപാത്രത്തിന്റെ ജീവിത കഥ ആണ്.നമ്മൾ കണ്ടു ശീലിച്ച നായകസങ്കല്പങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ദിലീപിന്റെ കമ്മാരൻ നമ്പ്യാർ.അയാളൊരു ചതിയനാണ്.ഒരേ സമയം തന്നെ പലരുടെയും കൂടെ നിന്ന് സ്വയലാഭത്തിനായി എല്ലാവരെയും ചതിക്കുന്ന കഥാപാത്രം.കമ്മാരനും ഒതേനൻ നമ്പ്യാരുമാണ് കമ്മാര ചരിത്രത്തിലെ പ്രധാനികൾ.ഒതേനൻ നമ്പ്യാരോട് കമ്മാരൻ ചെയ്യുന്ന വലിയ ഒരു ചതി കാണിച്ചു കൊണ്ട് ഒന്നാം പകുതി അവസാനിക്കുന്നു .പിന്നീട് കമ്മാരന്റെ കഥ സിനിമയായി രണ്ടാം പകുതിയിൽ നമ്മുടെ മുമ്പിൽ എത്തുകയാണ്.അവിടെ ചതിയനായ കമ്മാരൻ മഹാൻ ആവുന്നു നല്ലവനായ ഒതേനൻ നമ്പ്യാർ ചതിയനും ആവുന്നു.എങ്ങനെയൊക്കെ ചരിത്രം വളച്ചൊടിക്കാം എന്ന് വൃത്തിയായിട്ടു കാണിച്ചു തരികയാണ് സിനിമ.


    തിരക്കഥ,സംവിധാനം -മുരളി ഗോപി ഒരു ജീനിയസ് ആണ്.അദ്ദേഹത്തിന്റെ ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന സിനിമ കണ്ടപ്പോഴേ മനസിലായിരുന്നു അത്.പലരും അന്ന് ആ സിനിമയെ ആന്റി കമ്മ്യൂണിസ്റ്റ് സിനിമ എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് ഒരു കൾട്ട് സിനിമയായി അത് മാറി.പക്ഷെ ഒരുപാട് പ്രതീക്ഷയോടെ വന്ന ടിയാൻ ചെറിയൊരു നിരാശ നൽകി.കാരണം ഒരുപാട് സാധ്യത ഉള്ളൊരു പ്രമേയം മുരളി ബുദ്ധിജീവി കളിച്ചു ഊതിവീർപ്പിച്ച ഒരു ബലൂണ് ആക്കിയതുപോലെ തോന്നി.മാത്രവുമല്ല ലെഫ്റ് റൈറ്റ് ലിഫ്റ്റിന്റെ പ്രേതം അദ്ദേഹത്തെ പിന്തുടരുന്നപോലെയും അനുഭവപെട്ടു,ഒരു വേള അദ്ദേഹം ഒരു ടൈപ്പ് ആഖ്യാനരീതി മാത്രം പിന്തുടരുന്ന ആളാണോ എന്നുവരെ തോന്നിപോയിരുന്നു പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച് കൊണ്ട് ഒരു അത്യുഗ്രൻ തിരക്കഥ ആണ് മുരളി ഒരുക്കിയിരിക്കുന്നത്.മുൻ ചിത്രങ്ങളുമായി ഒരുതരത്തിലും സാമ്യം തോന്നാത്ത ഒരു ആദ്യപകുതി ആണ്.രണ്ടാം പകുതിയിൽ ആണ് അദ്ദേഹത്തിന്റെ ഇഷ്ട മേഖലയായ പൊളിറ്റിക്കൽ സർക്കാസം ഉള്ളത്.അതൊരു സ്പൂഫ് ആയിട്ടാണ് അവതരിപ്പിച്ചത്.ഇത് മനസിലാക്കാതെ ആണ് പലരും രണ്ടാം പകുതി മോശം ആണെന്നൊക്കെ തട്ടിവിടുന്നത്.എന്തായാലും മുരളി ഗോപി മലയാളം ഇനി ഏറ്റവും പ്രതീക്ഷ നൽകുന്ന ഒരു റൈറ്റർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.തന്റെ ആദ്യ സിനിമയാണെങ്കിലും തുടക്കക്കാരന്റെ ഒരു പിഴവും വരുത്താതെ എക്സലന്റ് എന്ന് പറയിപ്പിക്കും വിധം രതീഷ് അമ്പാട്ട് തന്റെ ജോലി നിർവഹിച്ചിരിക്കുന്നു.പ്രിയദർശനും ഹരിഹരനും സന്തോഷ് ശിവനും ശേഷം ഒരു പീരീഡ് ഡ്രാമ മലയാളത്തിൽ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്ത സംവിധായകൻ എന്ന ബഹുമതി ഇനി രതീഷ് അമ്പാട്ടിനു സ്വന്തം .


    പെർഫോമൻസ് -കമ്മാരൻ നമ്പ്യാർ ആയി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് ദിലീപ് കാഴ്ചവച്ചത് .ആദ്യപകുതിയിൽ കഥാപാത്രത്തിന്റെ ഓരോ ഷെയ്ഡും മികച്ചരീതിയിൽ പുറത്തെടുക്കുന്നുണ്ട് ദിലീപ് .പുറമെ സിമ്പിൾ ആയിതോന്നുമെങ്കിലും അങ്ങേയറ്റം കോംപ്ലക്സ് ആയിട്ടുള്ള ഒരു കഥാപാത്രം ആണ് കമ്മാരൻ നമ്പ്യാർ.ആദ്യപകുതിയുടെ അവസാന സീനുകളിൽ തന്റെ വിശ്വരൂപം പുറത്തെടുക്കുന്നതൊക്കെ 'ബ്രില്ലിയൻറ്' എന്നെ പറയാനൊക്കു.പിന്നെ എടുത്തു പറയേണ്ടത് സിദ്ധാർഥ് ആണ്.ഒതേനൻ നമ്പ്യാരായി കസറി.മലയാളം ഡബ്ബിങ് വളരെ നന്നായിരുന്നു .രണ്ടാം പകുതിയിൽ ദിലീപും സിദ്ധാർഥും തങ്ങളുടെ കഥാപാത്രങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കുന്നു.ഇരുനടന്മാർ മികച്ചരീതിതയിൽ തന്നെ അത് ചെയ്തു .നമിത പ്രമോദ്,മണിക്കുട്ടൻ,ശ്വേതാ മേനോൻ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട് അവരെല്ലാവരും നല്ലരീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു


    സാങ്കേതികം-ഒരു ഇന്റർനാഷണൽ ലെവൽ മേക്കിങ് തന്നെ ആയിരുന്നു.പഴയ കാലം അതേപടി പുനഃസൃഷ്ടിച്ച ആര്ട്ട് ഡയറക്ടർ കയ്യടി അർഹിക്കുന്നു.അതുപോലെ മികച്ച കാമറ വർക്ക് ആയിരുന്നു.ഗംഭീരമായ ഷോട്സ് ചിത്രത്തിൽ കാണാം.വി ഫ് എക്സ് ടീം അതിഗംഭീരമാക്കി.എടുത്തപറയേണ്ട ഒരു സീൻ ആണ് ആദ്യ പകുതിയിലെ യുദ്ധ രംഗം.ശരിക്കും ഒരു ഹോളിവുഡ് സിനിമ കാണുമ്പോലെ .ആ ഒരൊറ്റ സീൻ മതി ഇതിന്റെ മുഴുവൻ ടെക്നിക്കൽ ടീമിനും എഴുന്നേറ്റു നിന്ന് ഒരു കയ്യടി നൽകാൻ!


    മ്യൂസിക് -ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഗോപി സുന്ദർ ഒരു സംഭവം തന്നെ ആണ് .അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം സിനിമയിൽ വഹിക്കുന്ന പങ്കു ചെറുതല്ല.പാട്ടുകളും നന്നായിരുന്നു.


    പോരായ്മകൾ- ഒരു മികച്ച എഫേർട് തന്നെ ആയിരുന്നെങ്കിലും ചില പോരായ്മകൾ ചിത്രത്തിനുണ്ട്.ഒന്നാം പകുതി ദൈർഘ്യം എറിയതാണെങ്കിലും ഒട്ടും മുഷുപ്പിച്ചില്ല പക്ഷെ രണ്ടാം പകുതിയിൽ അവസാനത്തോടടുക്കുമ്പോൾ വല്ലാത്ത വലിച്ചു നീട്ടൽ അനുഭവപ്പെടുന്നുണ്ട്.പടം ഇപ്പോൾ തീരും എന്ന് തോന്നിപ്പിക്കുന്ന പല സന്ദര്ഭങ്ങളിലും പടം തീരുന്നില്ല.മാത്രവുമല്ല ക്ലൈമാക്സിൽ ഒരു പഞ്ച് കുറവുള്ളപോലെ തോന്നി.ദിലീപിന്റെ മുൻചിത്രമായ രാമലീല ക്ലൈമാക്സ് വരെ ഒരു സാധാരണ സിനിമ ആയിരുന്നു പക്ഷെ ക്ലൈമാക്സ് നന്നായി വന്നപ്പോൾ അതുവരെ ഉള്ള പോരായ്മകൾ എല്ലാരും മറക്കുകയും ഒരു ഗംഭീര സിനിമ എന്ന ഫീലിംഗ് ഉണ്ടാവുകയും ചെയ്തു.നിർഭാഗ്യവശാൽ ഈ ചിത്രത്തിന് അത് സാധിച്ചില്ല മാത്രവുമല്ല തിയേറ്ററിൽ പല കാണികളും മുഷിയുന്നത് കാണാൻ ഇടയായി.ഒരുപക്ഷെ ഇതാവാം സിനിമയ്ക്കു സമ്മിശ്ര പ്രതികരണം വരാൻ ഉള്ള ഒരു കാരണം.


    ഉപസംഹാരം-അങ്ങേ അറ്റം അഭിനന്ദിക്കപ്പെടേണ്ട ഒരു ശ്രമം ആണ് കമ്മാരസംഭവം.സോഷ്യൽ മീഡിയയിലും മറ്റും വരുന്ന നെഗറ്റീവ് ഒപ്പീനിയന് കേട്ട് ചിത്രം കാണാതിരുന്നാൽ ഒരുപക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു പരീക്ഷണ സിനിമയായിരിക്കും നമ്മൾ മിസ് ചെയ്യുന്നത്.ഇതൊക്കെ തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട സിനിമയാണ്.ഒരു ഭാവി ടോറന്റ് ഹിറ്റ് ആയി കാമറ സംഭവത്തെ മാറ്റുന്നതിന് പകരം തിയേറ്ററിൽ തന്നെ പടം കണ്ടു വിജയിപ്പിക്കുക എന്നതാണ് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്

  2. Likes Maryadaraman liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Thanks Bhai... excellent review
    TEAM AVENGERS!!!!!

  5. #3
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Superb Review...Thanks Bhai

    Sent from my ZUK Z1 using Tapatalk

  6. #4
    FK Addict Dasettan's Avatar
    Join Date
    Mar 2017
    Location
    kottayam
    Posts
    1,704

    Default

    Nicee review.

    Sent from my SM-G615F using Tapatalk

  7. #5

    Default

    റിവ്യൂസ് ഒക്കെ കിടിലം ആണേലും കളക്ഷൻ വളരെ മോശമാണല്ലോ...

  8. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •