Results 1 to 5 of 5

Thread: കമ്മാരസംഭവം- ഒരു ഒന്ന് ഒന്നര സംഭവം! (റിവ്യ&

  1. #1

    Default കമ്മാരസംഭവം- ഒരു ഒന്ന് ഒന്നര സംഭവം! (റിവ്യ&


    22.04.2018 സൺ*ഡേ, ഫസ്റ്റ് ഷോ
    സ്റ്റാറ്റസ്_ 100ഇൽ താഴെ


    ഒരു വെറൈറ്റി പൊളിറ്റിക്കൽ satire +സ്പൂഫ് കോമഡി ത്രില്ലർ എന്ന് ഒറ്റ വാക്കിൽ പറയാം.

    ദിലീപിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ, കരുണം തൊട്ടു രൗദ്രം വരെ സർവരസങ്ങളും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ അവസരം കിട്ടിയ, ഈ പക്കാ നെഗറ്റീവ് character, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ career ബെസ്റ് എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. ചതിയിലും വഞ്ചനയിലും വളരുന്ന വില്ലന്മാർ തന്നെയാണ് ആധുനിക കാല നായകന്മാർ എന്ന് സിനിമ പറഞ്ഞു വെയ്ക്കുന്നു.
    വളച്ചൊടിക്കപ്പെട്ട ചരിത്രത്തെയും, അങ്ങനെ ചരിത്രനായകന്മാരാകുന്നവരേയും, വികൃത ചരിത്രം ചമച്ചു പൊതു ജനത്തെ വിഡ്ഢികളാക്കുന്നവരെയും പരിഹസിക്കുന്ന, ചിന്തിപ്പിക്കുന്ന,
    മികച്ച visualsഉം, പുതുമയുള്ള ട്രീറ്റ്മെന്റും, പുതിയ സംവിധായകന്റെ എടുത്തു പറയേണ്ട ഒരു ക്രഫ്റ്റും കൊണ്ട് പുതിയ ഒരു അനുഭവമായി തോന്നിയ സിനിമ. തികച്ചും വ്യത്യസ്തമായ രണ്ടു തലങ്ങളിൽ നിൽക്കുന്ന രണ്ടു പകുതികൾ തന്നെയാണ് സിനിമയുടെ പ്രത്യേകത.
    ആദ്യ പകുതിയിൽ കണ്ടതിനു തീർത്തും വിപരീതമായ കാര്യങ്ങൾ രണ്ടാം പകുതിയിൽ കാണേണ്ടി വരുന്നു. ആരോ പടച്ചുണ്ടാക്കിയ സ്വന്തം ചരിത്രം കണ്ടു അന്തം വിട്ടു വായും പൊളിച്ചിരിക്കുന്ന kammaran ഇതിലെ രസവാഹമായ ഒരു കാരികേചർ കാഴ്ചയാണ്..
    വീര ചരിത്രനായക അപദാന സിനികളിൽ കാണുന്ന ക്ലീഷെ dialogueകളുടെ ഒരു സ്പൂഫ് ചിരിയുണർത്തുന്നതാണ്.
    സങ്കീർണമായ ആക്ഷേപഹാസ്യം നിറച്ചവെച്ചു എളുപ്പമല്ലാത്ത ഒരു തിരക്കഥ ഒരുക്കിയ മുരളീഗോപിയും, അത് വലിയൊരു visual ട്രീറ്റ്മെന്റ് ആയി ഒരുക്കിയ സംവിധായകൻ രതീഷ് അമ്പട്ടും അഭിനന്ദനം അർഹിക്കുന്നു. സംവിധായകൻ തീർച്ചയായും ഭാവിയിലേക്കുള്ള ഒരു വാഗ്ദാനം ആണ്. INA വാർ ഷോട്സ്, ട്രെയിൻ fight ഷോട്സ് തുടങ്ങി പലതും മലയാളത്തിൽ ഇതുവരെ കാണാത്ത ദൃശ്യചാരുതയോടെ ചിത്രീകരിച്ചിട്ടുണ്ട്.
    ഒരു ജനകീയ പഞ്ച് ഇല്ലാതെ സിനിമ അവസാനിക്കുന്നത് ഹിറ്റ് ആവുന്നതിനു തടസം ഉണ്ടാക്കും എങ്കിലും മറ്റൊരു തരത്തിൽ അത് അവസാനിപ്പിക്കാനും കഴിയില്ലായിരുന്നു.

    പെട്ടെന്ന് വഴങ്ങാത്ത ഒരു ആഖ്യാന ശൈലിയുള്ള, വ്യത്യസ്ത തലത്തിൽ നിന്നുള്ള ഒരു ആസ്വാദനം ആവശ്യപ്പെടുന്ന ഈ ചിത്രം അതുകൊണ്ടു തന്നെ ഒരു ജനകീയ ഹിറ്റ് ഒന്നും ആകില്ല..
    പക്ഷെ എനിക്ക് പറയാനുള്ളത് Must Watch എന്നാണ് (വ്യത്യസ്തത ആഗ്രഹിക്കുന്നവരോട്)

    My rating.. 3.5
    Last edited by Raja Sha; 04-22-2018 at 10:35 PM.

  2. Likes hakkimp, Malik, Mike, Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai

  6. #4
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks raja................

  7. #5

    Default

    Thanks for the replies...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •