Originally Posted by
Joseph James
കഥാപാത്രങ്ങളോടുള്ള ഒരു ഇഷ്ടം അതിന്റെ അറ്റത്തു എത്തി നിൽക്കുന്ന പ്രേക്ഷകർ ആണ് നമ്മൾ എന്ന് നൂറിൽ നൂറു ശതമാനം ഉറപ്പിക്കാം തീയേറ്ററിലെ ഓരോ സൂപ്പർ ഹീറോസ് ഇന്റെ ആഗമവും അതെ തുടർന്നുള്ള കൈയ്യടിയും കണ്ടു തോന്നിയതാണ് . fights ഉം ഫാന്റസിയും പ്രേക്ഷകരെ സന്തോഷിപ്പിക്കും എന്നതിലുപരി സങ്കടത്തെയും നിരാശയെയും conclusion എയും ഉണർത്താനുള്ള എല്ലാ ചേരുവകളും ഉള്ളതിൽ സസന്തോഷം തന്നെ ആണ് എനിക്ക് . പറയുകയാണെങ്കിൽ avengers ഇന്റെ രണ്ടു പാർട്ട് മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ ഫീൽ ആണ് എങ്കിൽ അതിനു വേണ്ടി കാത്തിരിക്കുന്നവരുടെ കാര്യം പറയേണ്ടല്ലോ . താനോസ് എന്ന വില്ലൻ എന്നോ ബാക്കി ഉള്ള സൂപ്പർ ഹീറോസ് എന്നോ ഞാൻ അവരിൽ ഒരാളുടെ ഫാൻ ആണെന്നോ എന്ന ചിന്ത വെറുതെ ആക്കി എന്നന്നെ പറയുന്നുള്ളു . പണ്ടുള്ളത് പോലെ അല്ല എന്നൊരു തോന്നൽ കണ്ടവർക്കും കാണാൻ പോകുന്നവർക്കും അറിയാം .കാണാൻ പോകുന്നവർക്ക് ഇത് പഴയതു പോലെ അല്ല അല്ലെങ്കിൽ ജയവും തോൽവിയും എന്ന ഒരു കോൺസെപ്റ്റിനെ വെറും പഴയില പോലെ ഒരു ചിന്തയാക്കി .എന്നെ സംബന്ധിച്ചു കുറച്ചു ആക്ഷൻ പിന്നെ കുറച്ചു vfx വിസ്മയം എന്നിവയിൽ ആകർഷിച്ചു ആണ് കാണാൻ തോന്നിപ്പിച്ചതു എന്നാൽ അതല്ല സംഭവം എന്ന് പടം അവസാനിക്കുമ്പോൾ തോന്നി പോകും അതും ഇല്ല എന്ന് ഞാൻ പറയില്ല രോമാഞ്ചം കൊള്ളിക്കുന്നത് അത് അല്ല എന്ന് തന്നെ ആണ് പറയാൻ ഉള്ളത് . ഏൻഡ് ക്രെഡിറ്സ്റ്റിനു വേണ്ടിയുള്ള ആ നീണ്ട കാത്തിരിപ്പിന്റെ സുഖം അതിൽ ഞാൻ അറിയാതെ തന്നെ ഒരു മാർവെൽ ഫാൻ ആകുകയായിരുന്നോ , ഈ ചിന്ത കടന്നു വരുന്ന രംഗങ്ങൾ ഇത് മാത്രം ആണ് എന്നല്ല കേട്ടോ . ആദ്യം മുതൽ തന്നെ കണ്ണും നട്ടു കാത്തിരിപ്പുണ്ടായിരുന്നു ആക്ഷൻ കാണാൻ അത് കണ്ടു കഴിഞ്ഞപ്പോൾ രസിക്കാനുള്ള കോമെഡിയും മാസ്സും ഒക്കെ തകർത്താടി ഇതിന്റെ ഇടയ്ക്ക് ഒരു കിടിലൻ വില്ലനും .പക്ഷെ എനിക്ക് രസിക്കാനുള്ള വക ഒക്കെ തീർന്നു എന്ന് ഓർത്തോണ്ടിരുന്നു എന്നാൽ അവസാനം ആയപ്പോൾ ഞാൻ അസ്വസ്ഥനായി . ഈ പടത്തിനു കയറേണ്ട എന്ന തോന്നലും ഉണ്ടായി .പടമോ ക്ലൈമാക്സ് ഓ എന്നെ നിരാശനാക്കിയില്ല excellent വർക്ക് ആയിരുന്നു .പക്ഷെ ഞാൻ ഓർത്തു ഇത്ര excellent ആവണ്ട എന്ന് എനിക്ക് മാത്രമേ തോന്നിയുള്ളു ആവോ .കണ്ട രണ്ടു avengers ഉം കണ്ട് തീർന്നപ്പോൾ സന്തോഷം ഉണ്ടായിരുന്നു ഞാൻ ജയിച്ചത് പോലെ ഒരു തോന്നൽ ഉണ്ടായിരുന്നു .എന്നാൽ ഇത് ........കാത്തിരിപ്പിന്റെ സുഖം ഇനി ഞാനും അനുഭവിക്കാൻ പോകുന്നു ...................
തിയേറ്റർ : കോട്ടയം അനുപമ
സ്റ്റാറ്റസ് : Housefull
തീയതി : 27/ 4 / 2018