Page 1 of 3 123 LastLast
Results 1 to 10 of 23

Thread: അങ്കിൾ - ഒരു മുംബൈ റിവ്യൂ

  1. #1

    Default അങ്കിൾ - ഒരു മുംബൈ റിവ്യൂ



    അങ്കിൾ - ഒറ്റ വാക്കിൽ - ഒരു മനോഹരമായ കുടുംബ ചിത്രം



    തിയറ്റർ - ഐനോക്*സ് - കല്യാൺ
    ടൈം - 5 .30 pm - സൺ*ഡേ .


    സിനിമ റിലീസ് മുന്നേ തന്നെ ഒരു പ്രതീക്ഷ ഉണ്ടാവുക സ്വാഭാവികം. അത് പല രീതിയിൽ ആവാം. സിനിമയുടെ ബഡ്ജറ്റ്, സിനിമയ്ക്കു വരുന്ന പ്രൊമോഷൻ, കാണികളിലും ഫാന്സിനും ഇടയിൽ ഉണ്ടാകുന്ന വൻ ആകാംഷ, ടെക്നിക്കൽ ബ്രില്ലിയൻറ്സ്, കൂടതെ വലിയ ഒരു ടീം. എന്നാൽ ഇതിൽ നിന്ന് വ്യതിചലിച്ചു അങ്കിൾ എന്ന സിനിമ വരുമ്പോൾ എനിക്ക് ഉണ്ടായ പ്രതീക്ഷ ജോയ് മാത്യൂ - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു ക്ലാസ് മൂവി എന്നത് മാത്രമായിരുന്നു.


    ഷട്ടർ എന്ന സിനിമ കണ്ട എല്ലാരും ജോയ് മാത്യൂ എന്ന പ്രതിഭാധനൻ ആയ തിരക്കഥാകൃത്തിനെ ഒരിക്കലും മറക്കില്ല. ആ ചിത്രം സംവിധാനം കൂടെ ചെയ്തു അദ്ദേഹം തന്റെ കഴിവ് അരക്കിട്ടുറപ്പിച്ചിരുന്നു.


    ഈ ചിത്രം സംവിധായകനായി വന്നത് നവാഗതനായ ഗിരീഷ് ദാമോദർ ആണ്. രഞ്ജിത്, പദ്മകുമാർ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ഗിരീഷ് എങ്ങിനെ ജോയ് മാത്യൂ തിരക്കഥ ആവിഷ്കരിക്കും എന്ന ഒരു ആകാംഷ ഉണ്ടയായിരുന്നു.


    സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസിലായി തന്റെ റോൾ വളരെ ഭംഗിയായി ഗിരീഷ് നിർവഹിച്ചിരിക്കുന്നു.
    ഒരു ചെറിയ ത്രെഡ്, രണ്ടു മണിക്കൂർ കൂടുതൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സിനിമയായി, അതും വളരെ കാലിക പ്രസക്തമായ വിഷയത്തിലൂന്നി, വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ, മനോഹരമായ സംഭാഷണങ്ങളിലൂടെ എഴുതി വച്ച ജോയ് മാത്യൂ താങ്കൾ ഈ പണി ഒരിക്കലും നിർത്തേണ്ടി വരില്ല. അത്രയ്ക്ക് ഗംഭീരമായി സ്ക്രിപ്റ്റ്.


    ഇഴച്ചിൽ, ലാഗ് എന്നീ ന്യൂ ജനറേഷൻ വാക്കുകൾ ഒരു കാലത്തും നല്ല മലയാള സിനിമയ്ക്കു ഒരു വിലങ്ങു തടിയെ ആയിരുന്നില്ല എന്നതിനാൽ അങ്കിൾ എന്ന സിനിമക്കും അത് ഒട്ടും ബാധിക്കില്ല എന്നതു ഉറപ്പു. സിനിമയുടെ രണ്ടു പകുതികളും ഒരു പോലെ രസകരമായി എനിക്ക് തോന്നി. ഒരിക്കലും കാണികളെ ബോർ അടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നില്ല. വിഷയത്തിൽ വേണമെങ്കിൽ അല്പം അശ്ളീല പദങ്ങളോ, സംഭാഷണങ്ങളോ, ചേഷ്ടകളോ ഒക്കെ അങ്ങേയറ്റം കൂട്ടി ചേർക്കാൻ സ്കോപ്പ് ഉള്ള പടം ആയിട്ടും അതൊന്നും ചെയ്യാതെ ഒരു കുടുംബത്തിന്റെ വേവലാതിയും, കാത്തിരിപ്പും, വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു അങ്കിൾ എന്ന സിനിമയിൽ.


    അങ്കിൾ എന്ന സിനിമയുടെ കഥ പറയുന്നില്ല. എന്നാൽ ഏതൊരു പുരുഷനും ഈ സമൂഹത്തിൽ എങ്ങെനെ ഒക്കെ ആണ് എന്ന് ഈ സിനിമ വിളിച്ചു പറയുന്നു. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്ന പോലെ നിങ്ങൾ കാണുന്ന, അല്ലെങ്കിൽ നിങ്ങൾ ധരിക്കുന്ന തരത്തിൽ തന്നെ എല്ലായ്പ്പോഴും പുരുഷന്മാർ ആവും എന്ന സങ്കല്പത്തെ ഈ സിനിമ മാറ്റുന്നുണ്ട്. അത് സമൂഹത്തോടുള്ള ഒരു ചോദ്യം കൂടെ ആണ്. സദാചാര ബോധം നാഴികക്ക് നാൽപതു വട്ടം പ്രസംഗിക്കുന്ന ഓരോ മലയാളിക്കും ഉള്ള ഒരു കൊട്ട് കൂടെ ആണ്.


    ആണും പെണ്ണും ഒന്നിച്ചിരുന്നാൽ, സംസാരിച്ചാൽ, യാത്ര ചെയ്*താൽ അതിനു ഒക്കെ മറ്റേ അർഥം കാണുന്ന സമൂഹത്തിനു ഒരു കണ്ണാടി കൂടെ ആണ് ഈ സിനിമ .


    ഈ സിനിമയുടെ ഏറ്റവും കർഷക ഘടകം മമ്മൂട്ടി എന്ന മഹാ നടൻ തന്നെ. സത്യത്തിൽ ഇത്ര സുന്ദരനായി മമ്മൂട്ടി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സത്യത്തിൽ മമ്മൂട്ടിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത സൗന്ദര്യം ഓരോ ഫ്രെയിം ലും കാണിക്കുന്നു. മനോഹരമായ ലൊക്കേഷൻസ്, വിഷുവൽസ്, അതിനൊത്ത ബിജിഎം, ഒപ്പം കാതിനു ഇമ്പമേറുന്ന ഗാനം ഇതൊക്കെ സിനിമയുടെ മുന്നേറ്റത്തെ വളരെ നന്നായി സഹായിക്കുന്നു.മമ്മൂട്ടി എന്ന നടൻ അല്ലാതെ അങ്കിൾ ആയി വേറെ ഒരാളെ സങ്കല്പിക്കാൻ പോലും കഴിയാത്ത രീതിയിൽ ആ റോൾ മമ്മൂട്ടി മികവുറ്റതാക്കി. നോട്ടം, മൂളൽ, ചിരി, തമാശ, പ്രേമം, അനുകമ്പ, അമ്പരപ്പ്, കാർക്കശ്യം , ദേഷ്യം, വിഷാദം, സങ്കടം ഇതൊക്കെ ആ മുഖത്ത് വിവിധ ഘട്ടങ്ങളിൽ കാണാൻ കഴിഞ്ഞു. എന്റെ ഇക്കാ ഇത് പോലെ ഉള്ള ഒരു ഒരു പടം മതി ഒരു വര്ഷം ഇനി നിങ്ങളിൽ നിന്ന് മറ്റൊന്നും വേണ്ടായേ. കഥാപാത്രമായി ഇഴുകി ചേർന്ന മമ്മൂട്ടിയെ ഒരിക്കൽ കൂടെ കാണാൻ കഴിഞ്ഞു


    ശ്രുതി എന്ന പെൺകുട്ടി ആയി നിറഞ്ഞാടി കാർത്തിക. ഇത്രയും മനോഹരമായി പ്രേക്ഷകരിലേക്ക് ആ റോൾ എത്തിച്ച കാർത്തിക്ക് ഒരു വലിയ കയ്യടി. അങ്കിളിനെ ശരിക്കും നിരീക്ഷിക്കുന്ന, ഇടയ്ക്കു പേടിക്കുന്ന, കൂട്ടുക്കാരൻ ആകുന്ന, സംരക്ഷകൻ എന്ന തോന്നൽ ഉണ്ടാക്കുന്ന ഒരു വേള സിനിമയിലെ ഏറ്റവും നല്ല സീൻ ആയി എനിക്ക് തോന്നിയ അങ്കിളിനു ആ കുട്ടി നൽകുന്ന ചുംബനം ഒക്കെ വളരെ തന്മയത്വത്തോടെ കാർത്തിക അവതരിപ്പിച്ചു.


    മമ്മൂട്ടി - കാർത്തിക സ്*ക്രീനിൽ കാണാൻ തന്നെ നല്ല രസമായിരുന്നു. അഴകപ്പൻ എന്ന സിനിമോട്ടോഗ്രാഫർ ഈ സിനിമയുടെ വിജയത്തിൽ വഹിച്ച പങ്കു വളരെ വലുതാണ്. അത്രയ്ക്ക് മികച്ചതാണ് ക്യാമറ.


    ഇക്ക പാടുന്ന രണ്ടു പാട്ടും വളരെ മികച്ചതായി സാഹചര്യത്തിന് അനുയോജ്യമായി വന്നു. കൂടാതെ ശ്രീയ ഘോഷാൽ പാടിയ മനോഹരമായ മെലഡി അഴകപ്പന്റെ വിഷ്വൽസ് കൂടെ ചേർന്നപ്പോൾ ബിജിപാൽ നന്നായി ചെയ്തു.


    ജോയ് മാത്യൂ നടൻ എന്ന രീതിയിൽ വളരെ മികച്ച പെർഫോമൻസ് ആണ് നടത്തിയത്. ഒരു അച്ഛന്റെ എല്ലാ വിധ പിരിമുറുക്കങ്ങളും സ്വാഭാവികത്തൊയോടെ തന്നെ അദ്ദേഹം ചെയ്തു.


    ഏറ്റവും ശ്രദ്ധേയമായ റോൾ ചെയ്തത് മുത്തുമണി എന്ന നടി ആണ്. എന്തൊരു അനായാസത ആയിരുന്നു തലശ്ശേരി വീട്ടമ്മ ആയി അവരുടെ അഭിനയത്തിന്.
    കുടുംബ പ്രേക്ഷകരുടെ ഒരു പാട് കയ്യടി മുത്തുമണിക്കു ഈ സിനിമ നേടി കൊടുക്കും. ക്ലൈമാക്സ് രംഗങ്ങളിലും മുത്തുമണി പൊളിച്ചടുക്കി എന്ന് തന്നെ പറയാം. മമ്മൂട്ടി എന്ന നടന് ഒരു പാട് സ്കോർ ചെയ്യാൻ സാധ്യത ഉണ്ടായിരുന്ന ക്ലൈമാക്സ് മുത്തുമണിയുടെ പ്രകടനത്തിലൂടെ സംവിധായകൻ മറ്റൊരു പുതുമ തന്നെ സൃഷ്ടിച്ചു. എങ്കിലും അവസാനത്തെ അങ്കിളിന്റെ ആ ചെകിട്ടത്തുള്ള അടി സദാചാര സമൂഹത്തിനുള്ള ഒന്നാം തരം അടി ആയി മാറി.


    kpac ലളിത, കൈലാഷ്, ഗണപതി ഒക്കെ അവരുടെ റോൾ നന്നായി ചെയ്തു.


    മൊത്തത്തിൽ വെക്കേഷനിൽ കുടുംബങ്ങൾക്ക് ജനറേഷൻ വ്യത്യാസമില്ലാതെ വളരെ നല്ല ഒരു സന്ദേശം കൂടെ നൽകുന്ന സിനിമ ആണ് അങ്കിൾ.


    എല്ലാരും ഫാമിലി ആയി തന്നെ ഈ പടം കാണുക. ഇങ്ങിനെ ഉള്ള പടം വിജയിക്കേണ്ടത് സമൂഹത്തിന്റെ കൂടെ ആവശ്യമാണ്.


    മമ്മൂട്ടി - ജോയ് മാത്യൂ - ഗിരീഷ് ടീമിന് ഒരിക്കൽ കൂടെ ഒരു വലിയ കൈയ്യടി.


    റേറ്റിംഗ് : 4 / 5

    വേർഡിക്ട് : സൂപ്പർ ഹിറ്റ്

    വാൽകഷ്ണം : മമ്മൂട്ടി എന്ന മഹാനടന് തിയേറ്ററിൽ ആളെ കേറ്റാൻ 100 കോടിയുടെ പടം വേണ്ടാ എന്ന് ഒരിക്കൽ കൂടെ അടി വര ഇടുന്നു അങ്കിൾ.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Thanks Bhai

  4. #3
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Thanks achootty

  5. #4

    Default

    Adipoli review. Thanks Achootty.

  6. #5

    Default

    Welcome friends.............

  7. #6
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Thanks.................

  8. #7
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks achootty

    Sent from my Moto G (5) using Tapatalk

  9. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai....................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. #9

  11. #10

    Default

    welcome friends...........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •