Page 1 of 3 123 LastLast
Results 1 to 10 of 21

Thread: മരണമെത്തുന്ന നേരത്ത്*......

  1. #1

    Default മരണമെത്തുന്ന നേരത്ത്*......


    ചക്രവാളസീമയുടെ ഇളം നീല പശ്ചാത്തലത്തിൽ ശുഭ്രമണൽപ്പരപ്പിലൂടെ സ്വച്ഛന്ദ പ്രവാഹം പോലൊരു ശവ ഘോഷയാത്ര, അതിനു പോലും സൗന്ദര്യമുണ്ട് എന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ. ഈ. മ. യൗ. ആരംഭിക്കുകയാണ്.

    കടലിന്റെ ഇരമ്പം, പെരുമഴയുടെ പേടിപ്പെടുത്തുന്ന രൗദ്രത, മരണവീട്ടിൽ ആൾബഹളങ്ങളും ആർത്തനാദങ്ങളും- പരിസരങ്ങളുടെ ശബ്ദകോലാഹലങ്ങൾ ഇത്രമേൽ സ്വാഭാവികമായി മലയാളസിനിമയിൽ വിന്യസിക്കപ്പെട്ടിട്ടില്ല. സ്നേഹവും ദയയും വെറുപ്പും വിദ്വേഷവും പിന്നെ വെറും നിസ്സംഗതയും - മനുഷ്യമനസ്സിന്റെ അടിസ്ഥാനഭാവങ്ങൾ ഇത്രമേൽ തീഷ്ണമായി തിരശീലയിൽ കൊണ്ടാടപ്പെട്ടിട്ട് കാലമേറെയായി. നീണ്ടു നീണ്ടു പോവുന്ന രാത്രിയുടെ ഇരുളിന്റെ ഇരുണ്ട കാഴ്ചകളിൽ നിന്ന് "വെളിച്ചത്തിന് എന്തൊരു വെളിച്ചം" എന്ന് തോന്നിപ്പിക്കുന്ന പ്രഭാതത്തിന്റെ പൊൻ കതിരുകൾ, മണ്ണിനോട് മത്സരിച്ച് പെയ്ത്ത് വെള്ളം നിറഞ്ഞു കവിയുന്ന ശവക്കുഴികൾ- വിഭ്രമിപ്പിക്കുന്ന വിസ്മയ ഫ്രെയിമുകൾ.

    പൗരോഹിത്യവും ഭരണകൂടസംവിധാനങ്ങളും സഹജീവികളും നിസ്സഹായാവസ്ഥയിലും സാധുജനത്തെ വേട്ടയാടുന്ന, കറുത്ത നർമ്മത്തിൽ പൊതിഞ്ഞ കനൽകാഴ്ചകൾ. ഒടുവിൽ, കുബേരനും കുചേലനും, പണ്ഡിതനും പാമരനും, സന്മാർഗ്ഗിയും ദുര്മാര്ഗ്ഗിയും, മനുഷ്യനും മൃഗവും സമന്മാരാകുന്ന മരണത്തിന്റെ മാജിക്കൽ റിയലിസം.

    മലയാളത്തിന്റെ മാർക്കേസ്- ലിജോ ജോസ് പല്ലിശേരി - സ്തോത്രം...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Thanks chandru maaaman

  4. #3
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Good review. Thanks Chandru

  5. #4
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    ഗംഭീരം ഈ നിരൂപണം

  6. #5

    Default

    Adipoli !!
    F K

  7. #6

  8. #7
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai......

  9. #8

    Default

    .... ini malayalathil parayoo.... ...

    thanks...

  10. #9

    Default

    Super review.

    Ningalum as mangalam kaariyum orumichano poyi Kandath? Review Ile saamyam title il mathram othungunnilla.

    Ningal paranja director Marquez avar paranja story writer Marquez thannano?

  11. #10
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Class rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •