Results 1 to 6 of 6

Thread: ഈ.മ.യൗ : മരണം എന്ന അനുഭവം! (റിവ്യൂ)

  1. #1

    Default ഈ.മ.യൗ : മരണം എന്ന അനുഭവം! (റിവ്യൂ)


    Date. 08.05.2018
    Noon show
    സ്റ്റാറ്റസ്: 100ഇൽ താഴെ ആൾക്കാർ.

    ഓരോ മരണവും ഓരോരുത്തരിലും ഉണ്ടാക്കുന്ന അനുഭവങ്ങൾ പലതാണ്.
    ഒരു ദുരന്തമായും, കോമഡി ആയും, ഞെട്ടൽ ആയും, നിസ്സംഗത ആയും, വൈരുദ്ധ്യം ആയും അത് ജീവിതത്തിൽ പലരിലുംപലപ്പോഴും പലതരത്തിൽ വന്നു തൊടുന്നു..
    ചിലപ്പോൾ ഒട്ടും തൊടാതെയും കടന്നു പോകുന്നു..
    ഇങ്ങനെ മരണം ഉണ്ടാക്കുന്ന എല്ലാ അനുഭവങ്ങളും എല്ലാ തരത്തിലും അനുഭവിപ്പിക്കുന്ന അസാധാരണമായ ഒരു ദൃശ്യ ശ്രാവ്യ സിനിമ അനുഭവമാണ് ഈ. മാ. യൗ.
    റിയലിസം കൊണ്ടും, അതിനപ്പുറത്തെക്കു പോകുന്ന മാജിക്കൽ റിയലിസം കൊണ്ടും വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതികൾ പങ്കുവെക്കുന്ന,
    മാസ്റ്റർ craftsman എന്ന നിലയിൽ ലിജോ ജോസ്ന്റെന്റെ ഏറ്റവും ഉന്നതിയിൽ പ്രതിഭ വിളയാടുന്ന സിനിമ..
    ഭാവിയിൽ ഈ സംവിധായകൻ അടൂരും, ഷാജി n കരുണും ഒക്കെ മലയാള സിനിമയിൽ നേടിയെടുത്ത സംവിധായക വ്യക്തിത്വത്തെ മറികടക്കുന്ന പേരും പെരുമയും നേടിയെടുക്കു എന്ന് പ്രതീക്ഷയുണർത്തുന്നു..
    സ്വന്തം പിതാവിന്റെ മരണം പോലും നമുക്ക് സ്വന്തമല്ലെന്നും, അതും സമൂഹത്തിന്റെ വിചാരണയിലും ജാതിയുടെയും മതത്തിന്റെയും ആചാരങ്ങളുടെയും കെട്ടുപാടുകളിലും പെട്ട് വികൃതമായി നമുക്ക് പോലും അന്യമാകുന്ന ഒരു സംഗ്തിയയി മാറുന്നുവെന്നും നനുത്ത ആക്ഷേപ ഹാസ്യതിന്റെ മേമ്പൊടിയോടെ തീവ്രമായി അവതരിപ്പിക്കുന്നു.
    അതോടൊപ്പം മനുഷ്യന്റെയും പട്ടിയുടെയും മരണം ആത്യന്തികമായി ഒന്നാണെന്നും ഒരുതരം നിസ്സംഗതയോടെ താതവികമായി അവത രിപ്പിക്കുന്നു..
    ചെമ്പനും വിനായകനും ദിലീഷ്പൊത്തനും പേരറിയാത്ത മറ്റനേകം നാടൻ കഥാപാത്രങ്ങളും സംവിധായകന്റെ കയ്യിലെ കളിമണ്ണയി മാറികൊണ്ട് കഥാപാത്രങ്ങളായി തന്മയീഭവിക്കുന്നത് മന്ത്രികമായ മറ്റൊരു അനുഭവമായ മാറുന്നു.
    മറ്റൊരു അൽഭുത അനുഭവമായി തോന്നിയത് ചിത്രത്തിന്റെ ശബ്ദ വിന്യാസമാണ്.
    തീവ്രമായ മഴയും, കടൽ തിരയും , കാറ്റും പശ്ചാത്തലമാകുന്ന മരണ വീട്ടിലെ നിശബ്ദതയും, അലമുറകളും, തേങ്ങ ലും, മർമരങ്ങളും, അടക്കം പറച്ചിലും കലപിലകളും കശപിശകളും എല്ലാം
    എത്ര കൃത്യമായും നാച്ചുറൽ ആയും ആണ് ഓരോ ഫ്രെമുകളിലും ഇഴുകി ചേർന്നിരിക്കുന്നത്.
    നല്ല ശബ്ദ മികവുള്ള തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ടതാണ് അത്.
    Lijojose ഫിലിം എന്നത് മലയാളത്തിലെ ഏറ്റവും വലിയ ഐഡന്റിറ്റി ആയി മാറുന്നു..
    അദ്ദേഹത്തിൽ നിന്നും അടുത്ത പരീക്ഷണത്തിനും പ്രതിഭവിളയാട്ടതിനും ആയി കാത്തിരിക്കുന്നു.

    My rating. 4.5/5
    Last edited by Raja Sha; 05-09-2018 at 12:03 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks raja
    .

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #4

    Default

    Thanks Sathan, Maryland...

  6. #5
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai..........

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •