Results 1 to 8 of 8

Thread: Premasoothram Review - അവിടെയും ഇവിടെയും എത്താതെ &#

Threaded View

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default Premasoothram Review - അവിടെയും ഇവിടെയും എത്താതെ &#

    തിയേറ്റർ: തൃശ്ശൂർ ഗാനം
    6:15 pm ഷോ
    സ്റ്റാറ്റസ് - മാക്സിമം 40 %

    ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ഈ പടത്തിന്റെ സംവിധായകന്റ പടം അത്യാവശ്യം ഇഷ്ടപ്പെട്ടിരുന്നു മാത്രമല്ല ഈ പടത്തിന്റെ പോസ്റ്റർസ് ആൻഡ് സോങ്ങ്സ് ഒക്കെ ഒരു കൗതുകം ഉണ്ടാക്കിയിരുന്നു. വളരെ പ്രത്യേകതയുള്ള മേക്കിംഗായി തോന്നി ജിജു അശോകന്റെ.ഒത്തിരി ഡീറ്റയിലിംഗ് ക്കൈ ആയി, കുറച്ചധികം പ്രത്യേകതയുള്ള സ്റ്റൈൽ ഓഫ് മേക്കിംഗ്. പടം ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ എത്രത്തോളം ആൾക്കാരുമായി കണക്ട് ചെയ്യും എന്നതിലാണ് പ്രശ്നം. പ്രകടനങ്ങളിൽ എല്ലാവരും സൂപ്പർ ആയിരുന്നു. ചെമ്പൻ, ബാലു ഒക്കെ കിട്ടിയ റോൾ ഗംഭീരമാക്കി. ബാലുവിന്റെ കൂട്ടുകാരൻ ആയി അഭിനയിച്ച ആളും മികച്ചു നിന്നു.പ്രേമത്തിന്റെ വിവിധ ശാസ്ത്രങ്ങളും സൂത്രങ്ങളും ഒക്കെ പടത്തിലുടെ പറഞ്ഞ് പോകുന്നുണ്ട്. കുറചധികം ക്ലീഷേ രംഗങ്ങൾ പടത്തിൽ ഉണ്ട്, മാത്രമല്ല കഥ പറഞ്ഞ് പോകുന്നതിലെ ചടുലത കുറവ് ഒക്കെ പടത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. റേഡിയോ കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രം, ആ കാലഘട്ടം ഒക്കെ അതീവ സുന്ദരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പടം ആകെത്തുകയിൽ ആവറേജ് ലെവലിൽ എത്തി നില്ക്കുന്നു. വില്ലൻ കഥാപാത്രം ചെയ്ത് വിഷ്ണുന് ഈ പടം ഒരു ബ്രേക്ക് ആവും.. പുള്ളി നന്നായി ചെയ്തിട്ടുണ്ട്. മൊത്തത്തിൽ വേണമെങ്കിൽ കാണാവുന്ന വിഷ്വലി റിച്ചായ ഒരു ആവറേജ് സിനിമ. സിനിമ എന്ന മീഡിയത്തിലുപരി ഒരു വായനനാനുഭവം കൂടുതൽ മികച്ചതാവുന്ന സബജക്ട് കൈകാര്യം ചെയ്യുന്ന പടം.

    മൈ റേറ്റിംഗ്: 2.5/5

    Sent from my Lenovo A7020a48 using Tapatalk
    Last edited by Sidharthan; 05-13-2018 at 01:01 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •