തിയേറ്റർ: തൃശ്ശൂർ കൈരളി
2:30 pm ഷോ
സ്റ്റാറ്റസ്: ഏകദേശം 40% ഇൻ FC

ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനു എസിന്റെ പടം, വളരെ ആകർഷകമായ ടീസർ, കളർഫുൾ ട്രൈലർ എന്നിവയൊക്കെ വച്ച് ഒരു മിനിമം ഗ്യാരണ്ടി എന്റർടെയിനർ ആവും എന്ന് ഓർത്തു. പക്ഷേ സ്റ്റലിനും താഴെ ആയിരുന്നു എനിക്ക് ഈ പടം. വളരെ മികച്ച രീതിയിൽ തുടങ്ങിയ പടം അശ്ലീല തമാശകൾ കൊണ്ട് ആദ്യം തന്നെ വെറുപ്പിക്കുന്നുണ്ട്. തുടക്കത്തിലേയുള്ള ദ്വയാർത്ഥ തമാശകൾ അരോചകമായി തോന്നി. പതിയെ പടം ട്രാക്കിൽ വന്നെങ്കിലും തിരക്കഥയിലെ അലസത പ്ലസ് അസ്കർ അലിയുടെ വികാര രഹിതമായ അഭിനയം കൂടിയായപ്പോൾ ഫസ്റ്റ് ഫാഫ് ബിലോ ആവറേജ് ആയി തോന്നി. ഒരു മൈൻഡ് ലെസ്സ് എൻറർടെയ്നർ പ്രതീക്ഷിക്കുന്നവർക്കും ഈ പടം അത്ര കണ്ട് തൃപ്തി തരും എന്ന് തോന്നുന്നില്ല.
2nd ഫാഫിൽ പടം കുറച്ചൂടെ ഭേദമായി തോന്നി.. ചില അന്യായ കൗണ്ടറുകൾ ഉണ്ട് പടത്തിൽ.ചിരിച്ച് പണ്ടാരമടങ്ങി... അപർണ അത്യാവശം നന്നായി വന്നിട്ടുണ്ട്.. നല്ല രസമുണ്ടാർന്നു അവൾ.. കൂതറയിൽ ഗൗതമിയുടെ കൂടെ നടക്കണ പയ്യൻ നന്നായി ചിരിപ്പിച്ചു.. അസ്കറിന്റെ കൂടെയുള്ള പയ്യനും കൊള്ളാം. അവനെ കുറെ ടി വി പ്രോഗാംസിൽ ഒക്കെ കണ്ടിട്ടുണ്ട്. .ക്ലൈമാക്സ് ഒക്കെ ആവുമ്പോഴേക്ക് മെലോ ഡ്രാമ കുത്തിനിറച്ച് അസഹനീയമാകുന്നുണ്ട്.,.പോരാത്തതിന് നല്ല ഊള ഒരു ക്ലൈമാക്സും. പടത്തിലെ ഒരു പാട്ടും 2 or 3 സീൻസും ഒഴിച്ച് നിർത്തിയാൽ എനിക്ക് നിരാശയാരുന്നു പടം. ഒരു മൈൻഡ് ലെസ്സ് എന്റർടെയ്നർ എന്ന നിലയിൽ ചിലരെ പടം തൃപ്തിപ്പെടുത്തിയേക്കാം. ബോക്സോഫീസ് രക്ഷപ്പെടൽ പാടായിരിക്കും.

മൈ റേറ്റിംഗ്: 2/5

Sent from my Lenovo A7020a48 using Tapatalk