Personal life noki cinima kanan tudagiyal cinima ena sadanam enee pooti keti pokum . Suresh gopi nalla nadan aanu . Political oru party kode poyapol elavarum ethirthu enu karuthi varan hit akathe poyi lalo . Eni varan hit aakiyathu mate party kar aaneNu arum paranju varathe irunal mati . Mammootty mohanlal edhokke paranjalum nalla cinimaye onum athu badhikila . Enu karuthi bigbrother polathe item kondu vanal personal life kodi tirichu adikum
Sponsored Links ::::::::::::::::::::Remove adverts | |
Chennai okke next two weeks ullil Katta scene aavum.aake 70 sample matrame collect cheythirunnullu avde last day.next 2 weekokke nalla restriction varum.ivde palayilokke ipolum churchil massundu.pathum irunurum alkkarumundu sundays.still wonder why no restrictions are there..
Last episode Friday r saturday . 21 aanu parayunnathu .
'നാളെ കണ്ണില്‍* മുളക് തേച്ചിട്ടില്ലെന്നും പറയും, മുളക് തേച്ച കണ്ണിന് തകരാറുണ്ട്': നിയമനടപടിക്കൊരുങ്ങി രേഷ്മ
ബിഗ്*ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്*ഥിയായിരുന്ന രജിത് കുമാര്‍* ബിഗ്*ബോസ് ഹൗസില്‍* വച്ച് മറ്റൊരു മത്സരാര്*ഥിയായ രേഷ്മ രാജന്റെ കണ്ണില്‍* മുളകു തേച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ രജിത് കുമാറിനെ പരിപാടിയില്‍* നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാല്‍* രജിത്തിന്റെ പുറത്താകലോടെ രജിത് ആര്*മി എന്നറിയപ്പെടുന്ന രജിത് ഫാന്‍*സ് രേഷ്മയ്*ക്കെതിരേ സൈബര്‍* ആക്രമണം അഴിച്ചു വിട്ടു. തൊട്ടടുത്ത ആഴ്ച തന്നെ രേഷ്മയും പരിപാടിയില്‍* നിന്ന് പുറത്തായി. എന്നാല്‍* രജിത് ഫാന്‍*സിന്റെ സൈബര്‍* ആക്രണണം തുടര്‍*ന്നു.
ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍* തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍* നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ ഇപ്പോള്‍*.
ഷോയിലൂടെ പേരെടുത്ത് കരിയര്‍* ബില്‍*ഡ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് ബിഗ്*ബോസിലെത്തിയതെന്നും രേഷ്മ പറയുന്നു. എന്നാല്‍* ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍*, കണ്ണില്‍* മുളക് തേച്ചവള്‍*, പോക്ക് കേസ്’ എന്നിങ്ങനെ കുപ്രസിദ്ധിയാണെന്ന് രേഷ്മ പറയുന്നു.
വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍* എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ് നല്*കി അയാളുടെ ഫാന്‍*സ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്നും രേഷ്മ പറയുന്നു.
ബിഗ് ബോസില്‍* പങ്കെടുത്താല്‍* കൂടുതല്‍* ആളുകള്‍* അറിയുമെന്നും അവസരങ്ങള്‍* ലഭിക്കുമെന്നും കരുതിയാണ് ബിഗ്*ബോസില്‍* പങ്കെടുത്തതെന്നും ഇപ്പോള്‍* അന്യഭാഷയില്‍* നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികള്‍* വരുന്നുണ്ടെങ്കിലും മലയാളത്തില്‍* നിന്ന് ഒരു അവസരവും വരുന്നില്ലെന്നും കാരണം ബിഗ്*ബോസില്‍* പങ്കെടുത്തതാണെന്നും താരം പറയുന്നു.
ഷോയില്‍* വച്ച് തന്റെ കണ്ണിലല്ല കവിളിലാണ് മുളകു തേച്ചതെന്ന് രജിത് ഫാന്‍*സ് പ്രചരിപ്പിക്കുന്നുണ്ട്. പിന്നെ സോഷ്യല്‍*മീഡിയയിലൂടെയുള്ള തെറിപ്പാട്ടുകളും കുറവല്ല. ആസിഡ് ആക്രമണ ഭീഷണിയും കൂടിയായപ്പോള്‍* ദുബായിലേക്ക് മാറുകയായിരുന്നുവെന്നും രേഷ്മ പറഞ്ഞു.
അപ്പോാണ് ലോക്ക്ഡൗണ്‍* വരുന്നത്. പിന്നീട് ചാര്*ട്ടേര്‍*ഡ് ഫ്*ലൈറ്റിലാണ് നാട്ടിലെത്തിയത്. ക്വാറന്റൈന്* എല്ലാം പൂര്*ത്തീകരിച്ചു. വലിയ രോഗം പടര്*ന്ന് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ട് തല്‍*ക്കാലം കേസിനോ പ്രതികരണത്തിനോ പോവണ്ട എന്ന് കരുതി ഇരിക്കുകയായിരുന്നു.
എന്നാല്‍* പിന്നീടും താന്‍* ചെയ്ത പ്രവര്*ത്തിയെ നിസ്സാരമാക്കി രജിതും ഫാന്‍*സും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നില്‍* ഞാന്‍* മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസില്‍* പരാതി നല്*കുകയാണ്. നടി വ്യക്തമാക്കുന്നു.
”ഷോയില്‍* ഉടനീളം അയാള്‍* എന്നെ പല ഘട്ടങ്ങളിലും പരസ്യമായി അപമാനിക്കുകയും ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പലപ്പോഴും എന്നെ മോശമായി ഷോയുടെ അവതാരകനായ മോഹന്‍*ലാലിനോടും എന്റെ സഹ മത്സരാര്*ത്ഥികളോടും സംസാരിക്കുന്നതും ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ശത്രുതാമനോഭാവത്തോടെയാണ് എന്നെ കണ്ടിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. അതു കൊണ്ട് തന്നെ, എന്നെ ആക്രമിക്കുന്നതിനായി എന്റെ കണ്ണുകളിലേക്ക് മുളക് തേക്കുക എന്നത് രജിത് കുമാര്‍* തെരഞ്ഞെടുത്തത് മനഃപൂര്*വ്വമായിരുന്നു.
ഈ സംഭവങ്ങളെ തുടര്‍*ന്ന് എന്റെ കണ്ണിന്റെ കോര്‍*ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇത്രയും എന്നെ ഉപദ്രവിച്ചിട്ടും,’ക്ഷമിച്ച് കളഞ്ഞേക്ക്’ എന്നാണ് പലരും പറയുന്നത്. ‘മുളക് തേച്ചത് ചെറിയ കാര്യമല്ലേ. ഇവളെന്താ അടുക്കളയില്‍* കയറിയിട്ടില്ലേ?’ എന്ന തരം കമന്റുകള്‍*. യൂട്യൂബില്‍* എന്റെ വീഡിയോകള്‍*ക്ക്താഴെ ‘ഇവള്* ഇനിയും നിര്*ത്തിയിട്ടില്ലേ?’ പോലുള്ള കമന്റുകള്‍* വേറെ. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാന്‍* കഴിയില്ല’.രേഷ്മ പറയുന്നു.
രേഷ്മയ്*ക്കെതിരെ വ്യക്തിഹത്യയും ആക്രമണവും: രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു
ബിഗ് ബോസ് ഷോയില്‍* ടാസ്*കിനിടെ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തില്‍* സഹമത്സരാര്*ത്ഥിയായിരുന്ന രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഷോയ്ക്കിടെയും പിന്നീടും രജിത് കുമാര്‍* തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍* നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രേഷ്മ പരാതി നല്*കിയിരുന്നത്. നോര്*ത്ത് പറവൂര്‍* പൊലീസാണ് കേസെടുത്തത്.
ഒരു സ്ത്രീയെന്ന നിലയില്‍* തന്റെ അഭിമാനത്തെ മുറിവേല്*പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍* ആക്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ പരാതിയില്‍* പറയുന്നു. ഷോയുടെ ഭാഗമായി നടന്ന ഒരു ടാസ്*കിനിടെ രജിത്കുമാര്‍* ശാരീരികമായി ആക്രമിച്ചു. കണ്ണുകളില്‍* മുളക് തേച്ചത് കരുതിക്കൂട്ടി, ഷോയില്‍* നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും പരാതിയില്‍* പറയുന്നു.
കണ്ണിന് അണുബാധയുണ്ടായതിനെ തുടര്‍*ന്ന് ചികിത്സയിലായിരുന്നു, സംഭവത്തോടെ കോര്‍*ണിയയില്* മുറിവുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്തു. രജിത് കുമാറിന്റെ ഫാന്‍*സില്* നിന്നും മോശമായ ആക്രമണങ്ങളുണ്ടായെന്നും രേഷ്മയുടെ പരാതിയില്‍* പറയുന്നുണ്ട്.