Originally Posted by
BangaloreaN
ഗാനഗന്ധർവ്വൻ:
മൊത്തത്തിൽ ഒരു പരട്ടപടം.
അങ്ങിങ്ങായി ചിരിക്കാൻ ചില നിമിഷങ്ങൾ ഉണ്ട് - a4 പേപ്പർ, അമ്മെ, അമ്മേ, തന്റെ പേരിൽ അല്ലെ ഈ കേസ് എല്ലാം ഉള്ളത് .....
സ്ക്രിപ്റ്റ് ഒരു അവിയൽ പരുവം ആണ് എന്നത് തന്നെ പ്രധാന പ്രശ്നം.
മമ്മൂട്ടിയുടെ ഡ്രസ്സ് എല്ലാം അറുബോർ, ചെറുപ്പകാലം കാണിക്കുന്ന മേക്കപ്പ് തീർത്തും അരോചകം ആയിരുന്നു.
നായികമാർ എല്ലാം ദയനീയം - ഭാര്യയും, തേപ്പുകാരിയും, വക്കീലും, ജഡ്ജിയും, പ്രിൻസിപ്പാളും, ടീച്ചറും എല്ലാം. കുറച്ചു ഭേദം മണിയൻ പിള്ളയുടെ മകളായി വന്ന പാട്ടുകാരി ആയിരുന്നു - കോമഡി വേഷങ്ങൾക്ക് കൊള്ളാം.
സുരേഷ് കൃഷ്ണയുടെ വ്യത്യസ്ത വേഷം എടുത്തു പറയാൻ ഉണ്ട്, ദേവന്റെ വേഷത്തിനു വലിയ പ്രശംസകൾ വായിച്ചു, പക്ഷെ വേഷം വളരെ ചെറുതായി തോന്നി.
പിഷാരടി മമ്മൂട്ടി റേഞ്ച് ഒന്നും പിടിക്കാതെ ഒരു ജയറാം, ജയസൂര്യ, പരമാവധി ഒരു ദിലീപ് നോക്കുക.