Thanks for the review
അബ്രഹാമിന്റെ സന്തതികൾ ...!!
പട്ടാമ്പി കൃഷ്ണ
നൂൺ ഷോ
HF+
അബ്രഹാമിന്റെ സന്തതികൾ മലയാള സിനിമയിലെ മറ്റൊരു പുതുപുത്തൻ ത്രില്ലർ....
ഒരു സീരിയൽ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അവയുടെ അന്വേഷണങ്ങളുമായിയാണ് ചിത്രം തുടങ്ങുന്നത്. അത് അന്വേഷിക്കുവാനുള്ള ചുമതല ഡെറിക്ക് അബ്രഹാമിനു (മമ്മൂക്ക) ലഭിക്കുന്നു, തുടർന്നുള്ള ചിത്രത്തിന്റെ ചുവടുമാറ്റവും അതിലൂടെ ഡെറിക്കിന്റെ ജീവിതത്തിലേക്കും ആണ് അബ്രഹാമിന്റെ സന്തതികൾ കടന്നുചെല്ലുന്നത്. അപാര സ്ക്രീൻ പ്രെസെൻസും നല്ല സ്റ്റൈലും കിടിലൻ പെർഫോമൻസും കൊണ്ട് മമ്മൂക്ക കലക്കി, മമ്മൂക്കയുടെ മാസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടു പ്രേക്ഷകനെ ത്രിപ്പ്തിപ്പെടുത്തുന്ന ഒരു ക്ളൈമാക്സ് ട്വിസ്റ്റ് നൽകുവാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
പിന്നെ എടുത്തു പറയേണ്ടത് ആൻസൺ പോളിന്റെ പെർഫോമൻസാണ്,
ഷാജി പാടൂർ എന്ന സംവിധായകന്റെ മേക്കിങ് സ്റ്റൈൽ കഥയ്ക്ക് അനുയോജ്യമായ പോലെ തന്നെ.
സംവിധായകന്റെ റോൾ ആയാലും തിരക്കഥ കൃത്തിന്റെ റോൾ ആയാലും താൻ പുലി ആണെന്ന് ഹനീഫ് അദേനി തെളിയിച്ചു
അബ്രഹാമിന്റെ സന്തതികൾ ഒരു നല്ല ഫാമിലി ത്രില്ലർ ആണ് അവസാനത്തെ ഒരു 20 മിനുട്ട് വേറെ ലെവൽ ആക്കി കളഞ്ഞു.....!!
എന്റെ റേറ്റിംഗ് :4/5
" ചോര കുടിക്കുന്ന കൊതുകിനെ ഞാൻ തലോടാറില്ല അത് എന്നേ കൊണ്ട് ചെയ്യിപ്പിക്കരുത് "
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review