Page 1 of 2 12 LastLast
Results 1 to 10 of 11

Thread: അബ്രഹാമിന്റെ സന്തതികൾ- A decent thriller!

  1. #1

    Default അബ്രഹാമിന്റെ സന്തതികൾ- A decent thriller!


    ചേർത്തല കൈരളി.
    ഫസ്റ്റ് ഡേ മാറ്റിനി.
    Almost housefull.

    400 സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ മമ്മൂട്ടി എന്ന മഹാനടൻ ചെയ്യാത്ത വൈവിധ്യമാർന്ന വേഷങ്ങളോ ഭാവങ്ങളോ ഇല്ല. അത്രയും വ്യത്യസ്ത തലങ്ങളിൽ ഉള്ള നായക വേഷം ചെയ്ത ഒരു നടൻ ലോകത്തു തന്നെ ജീവിച്ചിരുക്കുന്നില്ല. അതുകൊണ്ട് തന്നെ അതുപോലൊരു നടന് , കാണികൾക്ക് പുതുമയും കൗതുകവും തോന്നിക്കുന്ന ഒരു പുതിയ വേഷവും ഭാവവും നൽകുക എന്നതാണ് പുതു തലമുറയിലുള്ള സിനിമ makers നേരിടുന്ന വെല്ലുവിളി. അതിൽ പലരും പരാജയപ്പെട്ടു പോകുന്നു എന്നത് കൊണ്ടാണ് അടുത്ത കാലത്തു മമ്മൂട്ടി ചിത്രങ്ങൾ വേണ്ടത്ര ചലനം ഉണ്ടാക്കാതെ കടന്നു പോകുന്നതും.
    എന്നാൽ ഒരുപാടു ചെയ്ത പോലീസ് വേഷം തന്നെ ആണെങ്കിലും, നാളിതു വരെ കാണാത്ത ഒരു ലൂക്കിലും ഭാവത്തിലും, നോൺ lenear treatmentലും മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ട് ഷാജി പാടൂർ- ഹനീഫ് adeni സഖ്യം ആ വെല്ലുവിളിയെ വിജയകരമായി അതിജീവിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയം..

    കണ്ടു പഴകിയ ഒരു സീരിയൽ കില്ലെർ കുറ്റാന്വേഷണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. പിന്നീട് നായകന്റെ കുടുംബ ജീവിതത്തിലേക്കും, ജീവിത പരാജയങ്ങളും ധര്മസങ്കടങ്ങളും സൃഷ്ടിക്കുന്ന വൈകാരികതകളിലേയ്ക്കും ട്രാക്ക് മാറുന്നു.. എങ്ങോട്ടാണ് സിനിമ പോകുന്നതെന്ന കൺഫ്യൂഷൻ സൃഷ്ടിച്ചു ഇന്റർവെൽ. ഈ ഘട്ടത്തിൽ മൊത്തത്തിൽ ഒരു ഇമോഷണൽ ട്രീട്മെന്റിൽ സിനിമ മുങ്ങിപ്പോകുമോ എന്ന ചെറിയ ശങ്ക ഒരു നോർമൽ പ്രേക്ഷകനെ അലട്ടിയേക്കാം. എന്നാൽ മമ്മൂട്ടിയുടെ heavy ആയ എന്നാൽ decent എന്ന് പറയാവുന്ന ഇന്ററോഡക്ഷൻ ഫസ്റ്റ് ഹാഫിൽ ഫാന്സിന് തൃപ്തി നൽകുകയും ചെയ്യും.
    ഇന്റർവെൽ കഴിയുമ്പോൾ പിന്നെയും ട്രാക്ക് മാറി ത്രില്ലർ മോഡിലേക്ക്..
    ഒടുവിൽ ഭംഗിയായി ട്വിസ്റ്റുകൾ അവതരിപ്പിച്ചു ക്ലൈമാക്സ്. അതിന്റെ tail end ഒരു ഇരട്ട ക്ലൈമാക്സ് എന്നത് പോലെ അവസാനിപ്പിക്കുമ്പോൾ സിനിമ മൊത്തത്തിൽ വേറൊരു ലെവൽ ആകുന്നു. ആദ്യപകുതിയിലെ കോൺഫ്യൂഷൻസിന് എല്ലാം ഉത്തരം കിട്ടുമ്പോൾ പേക്ഷകരും തൃപ്തരാകുന്നു.

    BGM, DOP, എല്ലാം സിനിമയെ ആസ്വദനീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഒരു ഷോട്ടിൽ പോലും കൂളിംഗ് ഗ്ലാസ് വെക്കാതെ, മീശയും താടിയും അല്പം നരപ്പിച്ചും മമ്മൂട്ടിയെ എങ്ങനെ സ്റ്റൈലിഷ് ആയി അവതരി്പ്പിക്കാം എന്നും, അതിൽ എങ്ങനെ emotions വിളക്കിചേർത്ത് realustic ടച്ച് നൽകാമെന്നും സംവിധായകൻ കാ ണിച്ചു തന്നു. അത് പോലെ gunfight സ്റ്റണ്ട് scenes എല്ലാം ഓവർ ആക്കാതെ മിതത്വത്തോടെ എന്നാൽ നല്ല പഞ്ച് ഉണ്ടാക്കുന്ന രീതിയിൽ അവതരിപ്പിച്ചു. (Masterpieceൽ ഇതുപോലെ യാഥാർഥ്യ ബോധമുള്ള സ്റ്റണ്ട് choreography ആയിരുന്നെങ്കിൽ അത് അത്രയും ചീത്തപ്പേര് കേള്പിക്കില്ലായിരുന്നു.)
    ഒരു മ്യൂസിക് ആൽബം പോലെ ഒരുക്കിയ ഒരു song സിനിമയുടെ ഘടനയുമായി ചേരാതെ തോന്നി. ബാക്കി 2 സോങ്*സും സിനിമയുമായി ചേർന്ന് നിന്നു.

    മൊത്തത്തിൽ പുതുമകൾ തേടുന്ന യൂത്ത് പ്രേക്ഷകരെ തൃയ്പ്തിപ്പെടുത്തും ഈ സിനിമ.
    ഫാമിലി ഓഡിയൻസിന് ഇടയിലെ acceptance എത്രത്തോളം ഉണ്ടാകുമെന്നു കണ്ടു അറിയേണ്ടിയിരിക്കുന്നു.

    My rating.. 3.6

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  4. #3

    Default

    Thanks. good review

  5. #4
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks for the review...
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  7. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Rajaa..

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. #8

    Default

    പ്രതികരണങ്ങൾക്കു നന്ദി...

  10. #9
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks yaar

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxx raaja
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •