തിയേറ്റർ: തൃശ്ശൂർ ജോസ്
12 പി.എം ഷോ
ഹൗസ്ഫുൾ

ഫാൻസ് ഷോ ക്യാൻസൽ ആയത് കൊണ്ട് തൃശ്ശൂർ ടൗണിൽ ആദ്യ ഷോ 12 ന് ആയിരുന്നു.അത് കൊണ്ട് റിപ്പോർട്ട്സ് അറിഞ്ഞിട്ടാണ് പടം കണ്ട് തുടങ്ങിയത്.അത് ആസ്വാദനത്തെ ബാധിച്ചിട്ടുമുണ്ട്. ഒറ്റ വാക്കിൽ പടം പോരാ...കൂതറ ലെവൽ ആയില്ല എന്നതാണ് ആശ്വാസം. ലാലേട്ടന്റെ ലുക്ക് ഒക്കെ എന്ത് ബോറാണ്.. സങ്കടം തോന്നി... ഊള വിഗ്ഗും... സ്റ്റോറി ത്രെഡ് ആകാംക്ഷ ഉള്ളവാക്കുന്നുണ്ടെങ്കിലും സ്ക്രിപ്റ്റ് വളരെ മോശമായി തോന്നി... ഡയറക്ഷൻ പ്ലെയിൻ ആയിരുന്നു.. ത്രില്ലിംഗ് എലമെൻറസ് ഒക്കെ മിസ്സിംഗ് ആണ്.. വീക്ക് സ്ക്രിപ്റ് ആയതിനാൽ പെർഫോം ചെയ്യാൻ ഒന്നും ഇല്ലാത്ത അവസ്ഥ.. ഇടയ്ക്കിടയ്ക്കുള്ള ഫ്ലാഷ് സീൻസും കല്ലുകടിയുണ്ടാക്കി... നാദിയ കൊടും വെറുപ്പീര് ആയിരുന്നു.. കുറച്ചേ ഉള്ളൂ എന്നതാണ് ആശ്വാസം.. ക്യാരകേട്ഴ്സ് ഒന്നും ഡെവലപ്ഡ് ആയിരുന്നില്ല.. .. പെർഫോ വൈസ് ലാലേട്ടൻ ആൻഡ് സുരാജ് നന്നായി.. നല്ല വിഷ്യൽസ്* ആൻഡ് തരക്കേടില്ലാത്ത vfx... ബിജിഎം തരക്കേടില്ല.. പാട്ടുകൾ ക്കൈ ഒരു ആവശ്യവുമില്ലാത്തിടത്ത് കുത്തി കേറ്റി വച്ചിട്ടുണ്ട്..പാർവതി, പോത്തൻ ,നാസർ ഒക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... കുറച്ച് ഭാഗങ്ങൾ നന്നായി വന്നിട്ടുണ്ട്.. അത് പോലെ ഈ ടൈപ്പ് പടങ്ങൾ മലയാളത്തിൽ കണ്ടിട്ടും ഇല്ല.. ഒരു വൈററ്റി ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഒന്ന് തല വെക്കാം.
ആകെത്തുകയിൽ ശരാശരിയിൽ നിർത്താവുന്ന ഒരു പടം.. ഹിറ്റ് ആവും എന്ന് തോന്നുന്നില്ല... റെസ്പോൺസ് മിക്സ്ഡ് ടു നെഗറ്റീവ് ആണ്..

2.5/5


Sent from my Lenovo A7020a48 using Tapatalk