Quote Originally Posted by Jaisonjyothi View Post
പ്രിയപ്പെട്ട ജയരാജിന്...

താങ്കൾക്കെതിരെ ഒരു കേസ് ഫയൽ ചെയുന്നുണ്ട്... എന്റെ മനസ്സിനെ ഇത്രമേൽ അസ്വസ്ഥമാക്കിയതിനു...
ഒരു ചെറു വഞ്ചി കായലിൽ, ശക്*തമായ മഴയിൽ ആടിയുലയുന്ന പോലെ.. താങ്കൾ മാത്രമാണ് ഉത്തരവാദി..

1939 ലാണ് കഥ നടക്കുന്നത്... First world warinu ശേഷം ജീവിതം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന കുട്ടനാടൻ ജനത.. യുദ്ധത്തിന്റെ ബാക്കി ശേഷിപ്പുകൾ അല്ല മറിച്ചു ഒരു നേരത്തെ ആഹാരമാണ് വലുതെന്നു പറഞ്ഞു വീണ്ടും പട്ടാളത്തിൽ ജോലിക്ക് ചേരുന്ന യുവത്വം... അവർ വഴി oro വീട്ടിലേക്കും വന്നു ചേരുന്ന കത്തുകൾ.. പണം... അത് കൊണ്ടെത്തിക്കാൻ പുതുതായി ആ നാട്ടിൽ വന്നെത്തുന്ന പോസ്റ്മാൻ... അയാളിലും ഉണ്ട് യുദ്ധത്തിന്റെ അവശേഷിപ്പുകൾ.. അയാൾക്കും പറയാനുണ്ട് യുദ്ധത്തിന്റെ ഭീകരതകളെ കുറിച്ച്.. എന്നാൽ വിശപ്പെന്ന സത്യമാണ് a ജനതയെ നയിക്കുന്നത് എന്ന് തിരിച്ചറിയുന്നിടത് അയാളും ഒരു നോക്കു കുത്തിയായി മാറുന്നു... അയാൾ വന്നെത്തുന്നത് പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നാളുകളിലാണ്... അയാൾ നല്ല ശകുനമാവുന്നു... അയാളെ എല്ലാവരും സ്നേഹിക്കുന്നു...അയാൾ അവർക്കെല്ലാം കത്തുകൾ വായിച്ചു കൊടുക്കുന്നു...

അപ്പോഴാണ് 2nd world വാർ ആരംഭിക്കുന്നത്.. ഒരൊറ്റ മഴയിലൂടെ ആ യുദ്ധത്തിന്റെ ഭീകരത മൊത്തം സംവിധായകൻ നമ്മുക്ക് മുന്നിൽ വരച്ചിടുന്നു... കാലം മാറി... എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു.. വരുന്ന എല്ലാ കത്തുകളിലും മരണം എന്നാ സത്യം മാത്രം...അയാൾ മുന്നേ അനുഭവിച്ച external warinekal ഭീകരമായ internal war അവിടെ ആരംഭിക്കുന്നു... അയാൾ അന്യനാവുന്നു.. അയാളുടെ വരവിനെ ജനം പേടിക്കുന്നു.. അയാൾ മരണത്തിന്റെ ദൂതനാവുന്നു... അപശകുനം ആവുന്നു.. പിന്നെയും മരണം മാത്രം...

യുദ്ധത്തിന്റെ ഭീകരതകളെ ഇത്ര മിനിമലിസ്റ്റിക് എന്നാൽ ഭീകരമായി അനുഭവിപ്പിച്ച സിനിമ world സിനിമകളിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്... കുട്ടനാടും മഴയും കായലും ചെറു വഞ്ചിയും എല്ലാം തന്നെ ആ ഭീകരത വരച്ചിടുന്നു.. ആ കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങൾ പ്രേക്ഷകൻ അയാളുടേതെന്ന പോൽ അനുഭവിച്ചറിയുന്നു...ആ യുദ്ധം നടക്കുന്നത് നമ്മിൽ തന്നെയാവുന്നു...

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ എടുത്താൽ അതിലൊന്നു "ഭയാനകം" തന്നെ ആയിരിക്കും... അത്രമേൽ അസ്വസ്ഥമാക്കിയ സിനിമാനുഭവം....

നന്ദി.......
Manoharamaya review....Ingane venam review ezhuthan.....By the by evidunnanu kandathu ennu paranjillallo.....