Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ഇബ്*ലീസിന്റെ സാങ്കൽപ്പിക ലോകം

Hybrid View

  1. #1

    Default ഇബ്*ലീസിന്റെ സാങ്കൽപ്പിക ലോകം

    Adventures ഓമനക്കുട്ടന് ശേഷം രോഹിത് -സമീർ -ആസിഫ് alu ടീമിന്റെ ചിത്രം. പൂർണമായും ഒരു ഫാന്റസി ചിത്രമാണ് ഇബ്*ലീസ്. ആസിഫ് അലി മരണവീടുകളിൽ പാട്ടു വെയ്ക്കുന്ന വൈശാഖൻ എന്ന കഥാപാത്രമാകുന്നു. ആസിഫലിയുടെ മുത്തച്ഛനായി സർക്കീട്ട് എന്ന കഥാപാത്രമായി ലാൽ അഭിനയിക്കുന്നു. മഡോണ ആസിഫ് അലി പ്രേമിക്കുന്ന ഫിദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പിന്നെ നമ്മുടെ FK യുടെ ശിവേട്ടനും ഉണ്ട് ശിവേട്ടന് അത്യാവശ്യം കുറച്ചു സീനുകളിലുണ്ട്. നന്നായി ചെയ്തു. നല്ല സ്ക്രീൻ പ്രെസെൻസ് ഉണ്ടായിരുന്നു. പിന്നെ പ്രധാനപ്പെട്ട കഥാപാത്രം സൈജു കുറുപ്പിന്റെ ആണ്. കൂടാതെ ഇവരെ ചുറ്റിപ്പറ്റി കുറച്ചു കഥാപാത്രങ്ങളും. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും കാഴ്ചപ്പാടുകളും, അവരുടെ ചിന്തകളും, അവരുടെ ആഗ്രഹങ്ങളും എങ്ങിനെ ഒക്കെ ആയിരിക്കും എന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഫാന്റസി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പൂർണ സംതൃപ്*തി നൽകുന്ന ചിത്രം. ഫാന്റസി ഒരു പുതു ലോകം തന്നെയുണ്ട് ചിത്രത്തിൽ.
    ടെക്*നിക്കലി വളരെ റിച് ആണ് പടം. ആസിഫ് അലി, ലാൽ, മഡോണ തുടങ്ങി എല്ലാവരും നന്നായി. സംഗീത വിഭാഗവും, പശ്ചാത്തല സംഗീതവും ചിത്രത്തിന് യോജിച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ക്യാമറ വർക്കും നന്നായിരുന്നു.
    അഡ്*വെന്റർസ് ഓഫ് ഓമനക്കുട്ടന് ശേഷം ഇബ്*ലീസിൽ എത്തുമ്പോൾ നല്ല പോളിഷ്ഡ് ആയിട്ടുണ്ട്. ഓമനക്കുട്ടനിൽ പടത്തിന്റെ ലെങ്തും, പിന്നെ ചെറിയ ചെറിയ കല്ലുകടികളുണ്ടായിരുന്നു. എന്നാൽ ഇബ്*ലീസിൽ അത്തരം പ്രശ്ങ്ങളില്ല. രണ്ട് മണിക്കൂറ് കൊണ്ട് കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഓമനക്കുട്ടൻ വലിയ വിജയമാകാതിരുന്നിട്ടും ഇത്തരം വിഷയം തെരഞ്ഞെടുത്തതിന് അഭിനന്ദനം. പടം എഴുതിയ സമീറിനും വലിയൊരു കയ്യടി കൊടുക്കണം. ഇത് പോലുള്ള വ്യത്യസ്ത പ്രമേയങ്ങൾ ഈ ടീമിൽ നിന്ന് ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    റേറ്റിംഗ് : 3. 5 / 5

    വാൽക്കഷ്ണം : സോഷ്യൽ മീഡിയകളിലും, മാധ്യമങ്ങളിലും നല്ല നിരൂപണങ്ങൾ വന്നിട്ടും തിയേറ്ററിൽ ഇത്തരം പടങ്ങൾ കാണാൻ ആളില്ലായെന്നുള്ളത് വളരെ വിഷമകരമായ അവസ്ഥയാണ്. ഇത് എല്ലാത്തരം പ്രേക്ഷകർക്കും ഉള്ള സിനിമയല്ല. എന്നാൽ ഈ genre ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇഷ്ടപ്പെടുന്ന ചിത്രവും. അത്തരം പ്രേക്ഷകർ തിയേറ്ററിൽ തന്നെ പോയി കണ്ടാൽ ഇത്തരം ചിത്രങ്ങളെടുക്കുന്നവർക്ക് ഒരു പ്രചോദനവും നല്ല ചിത്രങ്ങൾ നമുക്ക് ലഭിക്കുന്നതിന് കാരണവുമായേക്കാം......

    Sent from my SM-G530H using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4

    Default

    nalla theme aanallo, marichavar enthu cheyyunnu ennulla oru anewshanam ..

    Thanks for your reviw

  6. #5

    Default

    Quote Originally Posted by jordan View Post
    nalla theme aanallo, marichavar enthu cheyyunnu ennulla oru anewshanam ..

    Thanks for your reviw
    നല്ല തീം ആണ്... ഫാന്റസി സിനിമകൾ ഇഷ്ടമാവുന്നവർക്കു നല്ല എൻഗേജിങ് ആയി കാണാം

    Sent from my SM-G530H using Tapatalk

  7. #6
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks for the review.....................

  8. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review!

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,984

    Default

    thanks.......
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •