സിനിമ കണ്ടിറങ്ങിയ പലരും പറയുന്നത് കണ്ടു പേരും നാളും ഇല്ലാത്ത കേട്ടു കേൾവി പോലുമില്ലാത്ത ഒരു സ്ഥലവും അവിടത്തെ കുറെ വട്ടൻ ഇബ്*ലീസ് മാരും അവരുടെ ഫിക്ഷനൽ ലൈഫ് ഉം ആണ് സിനിമ എന്ന്...

എന്നാൽ ഇങ്ങനെയല്ല... കഥ നടക്കുന്നത് ഇവിടെ തനെയാണ്... ഓരോ കഥാപാത്രങ്ങളും നമ്മുക്ക് ചുറ്റുമുള്ളവരും.ഇ സിനിമയിൽ ഒരിടത്തും ഫിക്ഷനൽ ആയി ഒന്നും ഇല്ലതാനും....

മനുഷ്യന് മനസിലാക്കാൻ കഴിയാതെ പോയ പലതിനെയും, അതായതു അവന്റെ തനെ അജ്ഞതയെ.. അറിവില്ലായ്മയെ... അവൻ ഇട്ടു വിളിച്ച പേരുകളാണ് "Fiction" എന്നത്.. അവിടെയാണ് റിയാലിറ്റി എന്നത് തമാശയായി മാറുന്നതും.. മരണം, മരണാന്തര ജീവിതം, പ്രേതം, ആത്മാവ്, അങ്ങനെ അവനു മനസിലാക്കാൻ കഴിയാതെ പോയതെല്ലാം അവൻ ഫിക്ഷനൽ ആയി കണ്ടു... അവനു അവന്റെ അസ്തിത്വത്തെ അവനെ തനെ മനസിലാക്കാൻ വേണ്ടി മതത്തിന്റെ പേരിലും വിദ്യാഭ്യാസത്തിൻറെ പേരിലും ചരിത്രത്തിന്റെ പേരിലും കുറെ കഥകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു... അത് അവൻ റിയാലിറ്റി ആന്നെന്നു തെറ്റിദ്ധരിച്ചു... റിയാലിറ്റി വെറും തമാശയായി മാറി...

ഇവിടെ സിനിമ വ്യക്*തമായി criticise ചെയ്യുന്നതും ഇ ഒരു construction of realitye ആണ്... ഇതിനെ ചോദ്യം ചെയുക ഇല്ലാതാക്കുക എന്നത് അത്ര എളുപ്പമല്ല.. സിനിമയിൽ ഇടക്കിടെ പരാമർശിക പെടുന്ന "akkare" എന്ന alter realityum അവർക്ക് മുന്നിലുണ്ട്..ബാലിശമായ എപ്പോ വേണേലും തകർന്നു വീഴാവുന്ന ഒരു reality.. മതവും മത പണ്ഡിതരും.. വിദ്യാഭ്യാസവും എല്ലാം അവനവനെ തനെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു ചീട്ടു കൊട്ടാരം മാത്രമാന്നെന ബോധം സിനിമ മുന്നോട്ടു വെക്കുന്നു.. അവിടെ മറ്റൊരു reality construct ചെയ്യപ്പെടുന്നു..അതാണ് ഇബ്*ലീസ്....

രോഹിത് മച്ചാനോടും സമീർ ഭായിയോടും ഒന്നേ പറയാനുള്ളു മാറരുത് ഒരിക്കലും... ഞങ്ങൾക്ക് വേണ്ടതും e പുതുമയെ തേടി പോകുന്നവരെ തനെയാണ്...കണ്ടു മടുത്ത മലയാളം സിനിമയുടെ ശീലങ്ങളെ അപ്പാടെ മാറ്റി നിർത്തിയെക്കു...ഒരുപക്ഷേ മലയാളം സിനിമയിൽ ലിജോ ഒക്കെ കഴിഞ്ഞാൽ പുതുമ തേടി വരുന്ന തലമുറ പ്രതീക്ഷ വെക്കുന്നത് നിങ്ങൾ രണ്ടു പേരിലും ആയിരിക്കും....

Cinematography, music,Art അങ്ങനെ എല്ലാം നന്നായിട്ടുണ്ട്..പുതുമയുള്ള തിരക്കഥകൾ കണ്ടെത്താൻ ആസിഫ് അലി കാണിക്കുന്നത് പ്രശംസിക്കപ്പെടേണ്ട ധൈര്യം തനെയാണ്...

പോരായ്മകൾ ഇല്ലെന്നല്ല എന്നാലും മലയാളം സിനിമയിലെ പുതു തലമുറ കണ്ടു മടുത്ത ശീലങ്ങൾക്കപ്പുറം കഥ അന്വഷിച്ചിറങ്ങി എന്ന ശുഭാപ്തി വിശ്വാസം.. അത് തരുന്ന സന്തോഷം... അത് വളരെ വലുതാണ്...