Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Ranam & Theevandi - My Views

  1. #1

    Default Ranam & Theevandi - My Views


    RANAM

    Theater:Shadow Cinemas, Pazhayannur
    Status:40%


    മനം...അതില്*..ഒരേ...രണം... ഈ വരികള്* അന്വര്*ത്ഥമാക്കുന്ന കഥാപശ്ചാത്തലമാണ് സിനിമയുടേതു.

    രണം അഥവാ യുദ്ധം.

    പുറമേ നിന്ന് നോക്കുമ്പോള്* വര്ണ ശബളമായ അമേരിക്കന്* സിറ്റിയുടെ ഏറ്റവും മോശം പാര്*ട്ട്* അഥവാ Detroit എന്ന നഗരത്തിന്റെ കഥ. ഇവിടെ "യുദ്ധം" അവിടെ ജീവിക്കുന്ന ഒരു കുടുംബത്തിന്റെയാണ്. നിലനിലപ്പിനും വേണ്ടി Gang war ന്റെയും Drug dealingന്റെയും ഭാഗമാകേണ്ടി വന്ന കുടുംബത്തിന്റെ കഥ .

    അതില്* നിന്ന് അതിജീവനം ആഗ്രഹിച്ചു ആ നഗരത്തിലെ ക്രോസ് റോഡ്* താണ്ടി ജീവിതം സമാധാനപ്രിയമാക്കാന്* ആഗ്രഹിക്കുന്ന ആ കുടുംബത്തിന്റെ സ്വപ്നം സഫലപൂര്*ണമാകുമോ എന്നതാണ് സിനിമയുടെ ബാക്കികഥ.

    പ്രിത്വിരാജ് അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥപറച്ചില്*.മോശപെട്ട ബാല്യകാല സ്മരണയുണ്ട് അയാൾക്ക്. ഭീതിയുടെ നിഴലുകളില്* നിന്നും അമ്മാവന്റെ കൂടെ നഗരത്തില്* എത്തിപെടുന്നത്തിനു ശേഷമാണ് തന്റെ ജീവിത ഗതി മാറുന്നത്..അയാള്* പോലും അറിയാതെ അയാൾ ഇരുട്ടില്* നിന്ന് വീണ്ടും ഇരുട്ടിലേക്ക് കൊണ്ടുപോവുകയാണ് ജീവിതമെന്ന നൂല്*പ്പാലം.

    Detroit നഗരത്തിന്റെ ചരിത്രം പറഞ്ഞു ആദ്യ 30 മിനിട്ടുകളില്* തന്നെ കഥാപശ്ചാത്തലം മനസ്സിലാക്കി തരാന്* എഴുത്തുകാരന്* ശ്രമിക്കുന്നുണ്ട്. Gang war, drug dealing ന്റെ സ്ഥിരം ക്ലീഷേ കഥ എന്ന പോരായ്മയിലും കഥാപാത്രങ്ങളുടെ വികാരങ്ങള്*ക്ക് ഊന്നല്* കൊടുത്തുള്ള കഥയായപ്പോള്* സിനിമ പ്രിയപെട്ടതാകുന്നു.
    നായകന്റെ ഹീറോയിസത്തെക്കാള്* അയാളുടെ അതിജീവനത്തിനുള്ള ശ്രമവും പ്രണയവും ,കുടുംബത്തെ ചേര്*ത്തു പിടിച്ചു നിര്*ത്താനുള്ള ശ്രമവുമാണ്.

    നിര്*മല്* സഹദേവ് എന്ന സംവിധായകന് പുതിയമുഖം പോലെ വലിയൊരു ഹിറ്റുണ്ടാക്കാന് ഈ തിരക്കഥവെച്ച് തന്നെ സാധ്യമായിരുന്നു. പക്ഷെ അദ്ദേഹം ശ്രമിച്ചത്* തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനാണ്. അതില്* അദ്ദേഹം വിജയം കണ്ടെന്നു നിസംശയം പറയാം.
    സിനിമയുടെ കളര്*ടോണ്* പ്രശംസനീയമാണ്. Technically മികച്ചു നില്*ക്കുനതിനോടൊപ്പം സിനിമയുടെ സംഗീതവും കഥയോട് ഇണങ്ങുന്നതാണ്

    സ്ഥിരം Gang war സിനിമകളില്* കണ്ടുവരുന്ന വെടിയൊച്ചയും തീപ്പൊരി സംഭാഷണങ്ങളും പ്രതീക്ഷിക്കാതെ ടിക്കറ്റ്* എടുത്താല്* "രണം" പുത്തന്* അനുഭവം സമ്മാനിക്കും.



    My Rating-3/5


    THEEVANDI


    Theater:Manjeri Kairai
    Status:80%


    ഗ്രാമപശ്ചാത്തലത്തില്* ഒരു കഥയാണ് തീവണ്ടിയുടേത്. നമുക്ക് സുപരിചിതരായ കഥാപാത്രങ്ങളും നാട്ടുപ്രദേശവും അവിടെ പുകയോട്* കൂടെ ജനിക്കുന്ന തീവണ്ടി എന്ന ഓമനപ്പേരുള്ള ബിനീഷ് ദാമോദര്* എന്ന ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രവും.

    പുകവലി രാവിലെ എണീച്ചു പ്രാഥമിക കര്*മമായി,മല വിസര്*ജനം തൊട്ടു രാത്രി ഉറക്കത്തില്* നിന്നു ഞെട്ടി ഉണര്*ന്നാല്* പോലും അയാളുടെ കൂടെപിറപ്പു പോലെ ഉണ്ടാകും. ചങ്ങല പോലുള്ള പുകവലി ശീലമാക്കിയവന്റെ കഥയായതുകൊണ്ടു തീവണ്ടി എന്ന ടൈറ്റിലിനേക്കാള്* യോജിച്ചൊരു ടൈറ്റില്* സിനിമക്ക് വേറെ ഇല്ല.

    പ്രണയത്തിനേക്കാളും ബന്ധങ്ങുടെ മൂല്യത്തിലുമപ്പുറം പുകയെ തിന്നു ജീവിക്കുന്ന അയാള്*ക്ക് പ്രത്യേക സാഹചര്യത്തില്* പുകവലി നിര്*ത്താന്* നിര്*ബന്ധിതനകേണ്ടി വരുന്നതുമാണ് ചിത്രത്തിന്റെ ബാക്കി കഥ.

    തീവണ്ടിയുടെ ബാല്യവും കൗമാരവും യൗവനവും നിറഞ്ഞ രസകരമായ ആദ്യ പകുതിയുടെ അവതരണമാണ് പോസിറ്റീവ്. ടോവിനോ തോമസിന്റെ ഗംഭീര പ്രകടനം തന്നാണ് എടുത്തു പറയേണ്ടത്.

    രാഷ്ട്രീയം അയാളുടെ ജീവിതത്തില്* അറിയാതെ തന്നെ ഇടപെടുന്ന സാഹചര്യത്തില്* ചുണ്ടില്* മിന്നി കത്തുന്ന വെട്ടം അണക്കാന്* നിര്*ബന്ധിതനാകുന്നതു Convincing അല്ലാതെയാണ് രണ്ടാംപകുതിയില്* അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പോരായ്മയും അത് തന്നെയായിരുന്നു.


    ജീവിതത്തിന്റെ റിയാലിറ്റിയിലേക്ക് തിരിച്ചു വന്നാല്* അതിലപ്പുറം ലഹരി മറ്റൊന്നില്* ഇല്ലന്നും Addicted to Life എന്ന സ്റ്റേജിലേക്ക് കൊണ്ട് വരമെന്നുമുള്ള നല്ല ചിന്ത സിനിമ തരുന്നുണ്ട്.
    പുകവലിയേക്കാള്* ലഹരി സംഗീതത്തിനും പ്രണയിനിയുടെ ചുംബനത്തിനുമുണ്ടെന്നും ബിനീഷിന്റെ തിരിച്ചറിവാണ് സിനിമയുടെ പോസിറ്റീവ്. നല്ല പാട്ടുകളും സിനിമയോടുള്ള ഇഷ്ടം കൂട്ടിയേക്കാം.

    പുതിയ സിനിമകളില്* അധികം കാണാത്ത ശുദ്ധ നർമം ആദ്യ പകുതിയില്* വര്*ക്ക്* ഔട്ട്* ആയിട്ടുണ്ട്.രണ്ടാം പകുതിയിലെ തിരക്കഥയിലെ പാളിച്ചകള്* കണ്ണടച്ചാല്* ഉദ്ദേശ ശുദ്ധി ഒരു പരിതിവരെ ഫലവത്തായി എന്ന് പറയാം.

    ബോറടിയില്ലാതെ കണ്ടിരിക്കാം എന്നതാണ് സിനിമയുടെ ആകെത്തുക.അതിലുപരി വിശേഷങ്ങള്* ഒന്നും തീവണ്ടി അര്*ഹിക്കുന്നില്ല.


    My Rating-3/5


    തീവണ്ടിയും രണം ആയി താരതമ്യപെടുത്തുമ്പോള്*, എന്നിലെ സിനിമാ ആസ്വാദകനു കൂടുതല്* സംതൃപ്തി നല്*കിയത്
    "രണം" തന്നെയാണ്.
    Last edited by Gopikrishnan; 09-08-2018 at 01:41 PM.

  2. Likes yathra, Saathan, renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanx for the review...



  5. #3
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    ചുണ്ടില്* മിന്നി കത്തുന്ന വെട്ടം അണക്കാന്* നിര്*ബന്ധിതനാകുന്നതു Convincing അല്ലാതെയാണ് രണ്ടാംപകുതിയില്* അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പോരായ്മയും അത് തന്നെയായിരുന്നു.

    Completely agree..
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  6. #4
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default


  7. #5
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    yes i can under stand shiv a 10
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  8. #6

    Default

    all
    Last edited by Gopikrishnan; 09-08-2018 at 09:08 PM.

  9. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  10. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxx gopi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •