Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ഒരു യമണ്ടൻ പ്രേമകഥ - റിവ്യൂ

  1. #1

    Default ഒരു യമണ്ടൻ പ്രേമകഥ - റിവ്യൂ

    ഒരു യമണ്ടൻ പ്രേമകഥയുടെ പുറകിൽ ദുൽഖർ, സലീം കുമാർ, സൗബിൻ, രണ്ട് വലിയ വിജയങ്ങൾക്ക് ശേഷം വിഷ്ണു -ബിബിൻ ടീമിന്റെ തിരക്കഥ തുടങ്ങി ഒരുപാട് പ്രതീക്ഷ വെക്കാവുന്ന ആളുകൾ ഉണ്ടായിട്ടും എന്തുകൊണ്ടോ വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ് തിയേറ്ററിൽ പോയത്. ട്രെയ്*ലറും സോങ്ങും അത്രയ്ക്ക് ഇഷ്ടമാകാതിരുന്നതും ദുല്ഖറിന് ഇത്തരത്തിലുള്ള വേഷം ചേരുമോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു കാരണം.

    കഥാസാരം

    വലിയ കുടുംബത്തിൽ ജനിച്ചു പെയിന്റ് പണിക്കു പോകുകയും കോളനിയിലുള്ള പിള്ളേരുമായി കൂട്ടുകൂടി നടക്കുന്ന ഒരു കഥാപാത്രമാണ് ലല്ലു.പുള്ളി ഒരു നൊസ്റ്റാൾജിക് ടൈപ്പ് ആണ്.ലല്ലുവിന് ഒരു അനിയനുണ്ട്. അവൻ ബാംഗ്ലൂരിൽ ഐ ടി ഫീൽഡിൽ വർക്ക്* ചെയ്യുന്നു. ജേഷ്ഠന്റെ വിവാഹം കഴിയാത്തതിനാൽ തന്റെ കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാതെ വരികയും അത് കാരണം വിവാഹം കഴിക്കാൻ വീട്ടിൽ നിന്നും സമ്മർദ്ദം ഏറുകയും ചെയ്യുന്നു. ലല്ലുവിന്റെ ജീവിത സഖി ആക്കാൻ ഹൃദയത്തിൽ സ്പാർക് തോന്നുന്ന പെണ്ണിനെ തേടി ലല്ലുവും ചാവേറുകളും(കൂട്ടുകാർ ) നടക്കുന്നതിനിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പ്രമേയം.

    പോസിറ്റീവ്സ്

    ദുൽഖർ - ദുല്ഖറിന്റെ സ്ക്രീൻ പ്രെസെൻസും എനെർജിറ്റിക് പെർഫോമൻസും
    ഭൂരിഭാഗം തമാശകളും വർക്ക്* ഔട്ട്* ആയത്
    വിഷ്ണു ബിബിന്റെ തിരക്കഥ.
    തങ്ങളുടെ മുൻചിത്രങ്ങളെപ്പോലെ തന്നെ ഹ്യൂമർ കൂടുതലുള്ള മറ്റെല്ലാ ഘടകങ്ങളും ആവശ്യത്തിന് ചേർത്തിട്ടുള്ള തിരക്കഥ.
    സലീം കുമാർ, വിഷ്ണു, സൗബിൻ, ധർമജൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ
    B.സി നൗഫലിന്റെ തരക്കേടില്ലാത്ത സംവിധാനം

    നെഗറ്റീവ്സ്
    എന്റെർറ്റൈനെർ എന്ന നിലയിൽ വലിയ പോരായ്മകളൊന്നും പറയാനില്ല. എന്നിരുന്നാലും ദൈർഘ്യം വേണമെങ്കിൽ ഒന്ന് കുറക്കമായിരുന്നു.
    വില്ലൻ കഥാപാത്രത്തിന്റെ സ്വഭാവത്തെ ന്യായീകരിക്കാൻ ഉള്ളതൊന്നും ചിത്രത്തിന്റെ തിരക്കഥയിൽ ചേർത്തില്ലായെന്നുള്ളത് ഒരു പോരായ്മയായി തോന്നി.

    അഭിനയം

    ദുൽഖർ - വേഷം തനിക്കാവുന്ന വിധത്തിൽ നന്നാക്കി. കൊച്ചി സ്ലാങ്ങിൽ നിന്നും ഇടക്ക് മാറി പോകുന്നുണ്ടായിരുന്നെങ്കിലും കഥാപാത്രത്തോട് നീതി പുലർത്താൻ ദുൽഖറിനായി. ഡാൻസും കൊമഡിയുമൊക്കെ ബോറാക്കാതെ ചെയ്തു.
    വിഷ്ണു -പ്രേക്ഷകർ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് വിഷ്ണുവിന്റെ അന്ധ കഥാപാത്രമായിരിക്കും.
    സലീം കുമാർ -സലീം കുമാറിനെ ഇപ്പോൾസ്*ക്രീനിൽ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. കുറച്ച് വർ ഷങ്ങളായി നമുക്ക് നഷ്ടപ്പെട്ട സലീം കുമാർ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ ചിത്രത്തിലും പഴയ പോലെ ചിരിപ്പിക്കാൻ ആയി.
    സുരാജ് വെഞ്ഞാറമ്മൂടിന്റ മറ്റൊരു നല്ല കാരക്ടർ വേഷം ആണ് ഈ ചിത്രത്തിലേത്.
    സൗബിൻ, ധർമജൻ എന്നിവരുടെ തമാശകളും തിയേറ്ററിൽ ചിരി ഉണർത്തി.
    നിഖില വിമൽ, സംയുക്ത മേനോൻ എന്നിവർക്ക് വലിയ സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നില്ല. എന്നാലും കഥയ്ക്ക് ആവശ്യമുള്ള കഥാപാത്രങ്ങൾ തന്നെ ആയിരുന്നു. രണ്ട് പേരും നന്നായി ചെയ്തു.

    ആദ്യ പകുതി രണ്ടാം പകുതി

    രണ്ട് പകുതിയിലും അത്യാവശ്യം നല്ല തമാശകളുണ്ട്. രണ്ടാം പകുതിയിൽ കഥയിലേക്ക് പ്രവേശിക്കുന്നതിനാൽ ആദ്യ പകുതിയെ അപേക്ഷിച്ച് കുറച്ച് തമാശ കുറവാണ്. ആദ്യ പകുതിയുടെ നീളം കുറച്ച് കൂടുതലായി തോന്നി.

    ആകെത്തുക
    വലിയ പ്രതീക്ഷകളില്ലാതെ പോയെങ്കിലും ബോറടിക്കാതെ തൃപ്തിയോടെ കാണാൻ സാധിച്ച ചിത്രമായി ഒരു യമണ്ടൻ പ്രേമകഥ.അമർ അക്ബർ അന്തോണി പോലെയും, കട്ടപ്പനയിലെ ഋതിക് റോഷൻ പോലെയും കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു എന്റെർറ്റൈനെർ.

    ബോക്സ്* ഓഫീസ്
    ബ്ലോക്ക്* ബസ്റ്റർ

    റേറ്റിംഗ്
    3.0/5.0

    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 04-25-2019 at 11:23 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  4. #3
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks Yaara

  5. #4

    Default

    Quote Originally Posted by Bhasker View Post
    ഒരു യമണ്ടൻ പ്രേമകഥയുടെ പുറകിൽ ദുൽഖർ, സലീം കുമാർ, സൗബിൻ, രണ്ട് വലിയ വിജയങ്ങൾക്ക് ശേഷം വിഷ്ണു -ബിബിൻ ടീമിന്റെ തിരക്കഥ തുടങ്ങി ഒരുപാട് പ്രതീക്ഷ വെക്കാവുന്ന ആളുകൾ ഉണ്ടായിട്ടും എന്തുകൊണ്ടോ വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ് തിയേറ്ററിൽ പോയത്. ട്രെയ്*ലറും സോങ്ങും അത്രയ്ക്ക് ഇഷ്ടമാകാതിരുന്നതും ദുല്ഖറിന് ഇത്തരത്തിലുള്ള വേഷം ചേരുമോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു കാരണം.

    കഥാസാരം

    വലിയ കുടുംബത്തിൽ ജനിച്ചു പെയിന്റ് പണിക്കു പോകുകയും കോളനിയിലുള്ള പിള്ളേരുമായി കൂട്ടുകൂടി നടക്കുന്ന ഒരു കഥാപാത്രമാണ് ലല്ലു.പുള്ളി ഒരു നൊസ്റ്റാൾജിക് ടൈപ്പ് ആണ്.ലല്ലുവിന് ഒരു അനിയനുണ്ട്. അവൻ ബാംഗ്ലൂരിൽ ഐ ടി ഫീൽഡിൽ വർക്ക്* ചെയ്യുന്നു. ജേഷ്ഠന്റെ വിവാഹം കഴിയാത്തതിനാൽ തന്റെ കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാതെ വരികയും അത് കാരണം വിവാഹം കഴിക്കാൻ വീട്ടിൽ നിന്നും സമ്മർദ്ദം ഏറുകയും ചെയ്യുന്നു. ലല്ലുവിന്റെ ജീവിത സഖി ആക്കാൻ ഹൃദയത്തിൽ സ്പാർക് തോന്നുന്ന പെണ്ണിനെ തേടി ലല്ലുവും ചാവേറുകളും(കൂട്ടുകാർ ) നടക്കുന്നതിനിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പ്രമേയം.

    പോസിറ്റീവ്സ്

    ദുൽഖർ - ദുല്ഖറിന്റെ സ്ക്രീൻ പ്രെസെൻസും എനെർജിറ്റിക് പെർഫോമൻസും
    ഭൂരിഭാഗം തമാശകളും വർക്ക്* ഔട്ട്* ആയത്
    വിഷ്ണു ബിബിന്റെ തിരക്കഥ.
    തങ്ങളുടെ മുൻചിത്രങ്ങളെപ്പോലെ തന്നെ ഹ്യൂമർ കൂടുതലുള്ള മറ്റെല്ലാ ഘടകങ്ങളും ആവശ്യത്തിന് ചേർത്തിട്ടുള്ള തിരക്കഥ.
    സലീം കുമാർ, വിഷ്ണു, സൗബിൻ, ധർമജൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ
    B.സി നൗഫലിന്റെ തരക്കേടില്ലാത്ത സംവിധാനം

    നെഗറ്റീവ്സ്
    എന്റെർറ്റൈനെർ എന്ന നിലയിൽ വലിയ പോരായ്മകളൊന്നും പറയാനില്ല. എന്നിരുന്നാലും ദൈർഘ്യം വേണമെങ്കിൽ ഒന്ന് കുറക്കമായിരുന്നു.
    വില്ലൻ കഥാപാത്രത്തിന്റെ സ്വഭാവത്തെ ന്യായീകരിക്കാൻ ഉള്ളതൊന്നും ചിത്രത്തിന്റെ തിരക്കഥയിൽ ചേർത്തില്ലായെന്നുള്ളത് ഒരു പോരായ്മയായി തോന്നി.

    അഭിനയം

    ദുൽഖർ - വേഷം തനിക്കാവുന്ന വിധത്തിൽ നന്നാക്കി. കൊച്ചി സ്ലാങ്ങിൽ നിന്നും ഇടക്ക് മാറി പോകുന്നുണ്ടായിരുന്നെങ്കിലും കഥാപാത്രത്തോട് നീതി പുലർത്താൻ ദുൽഖറിനായി. ഡാൻസും കൊമഡിയുമൊക്കെ ബോറാക്കാതെ ചെയ്തു.
    വിഷ്ണു -പ്രേക്ഷകർ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് വിഷ്ണുവിന്റെ അന്ധ കഥാപാത്രമായിരിക്കും.
    സലീം കുമാർ -സലീം കുമാറിനെ ഇപ്പോൾസ്*ക്രീനിൽ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. കുറച്ച് വർ ഷങ്ങളായി നമുക്ക് നഷ്ടപ്പെട്ട സലീം കുമാർ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ ചിത്രത്തിലും പഴയ പോലെ ചിരിപ്പിക്കാൻ ആയി.
    സുരാജ് വെഞ്ഞാറമ്മൂടിന്റ മറ്റൊരു നല്ല കാരക്ടർ വേഷം ആണ് ഈ ചിത്രത്തിലേത്.
    സൗബിൻ, ധർമജൻ എന്നിവരുടെ തമാശകളും തിയേറ്ററിൽ ചിരി ഉണർത്തി.
    നിഖില വിമൽ, സംയുക്ത മേനോൻ എന്നിവർക്ക് വലിയ സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നില്ല. എന്നാലും കഥയ്ക്ക് ആവശ്യമുള്ള കഥാപാത്രങ്ങൾ തന്നെ ആയിരുന്നു. രണ്ട് പേരും നന്നായി ചെയ്തു.

    ആദ്യ പകുതി രണ്ടാം പകുതി

    രണ്ട് പകുതിയിലും അത്യാവശ്യം നല്ല തമാശകളുണ്ട്. രണ്ടാം പകുതിയിൽ കഥയിലേക്ക് പ്രവേശിക്കുന്നതിനാൽ ആദ്യ പകുതിയെ അപേക്ഷിച്ച് കുറച്ച് തമാശ കുറവാണ്. ആദ്യ പകുതിയുടെ നീളം കുറച്ച് കൂടുതലായി തോന്നി.

    ആകെത്തുക
    വലിയ പ്രതീക്ഷകളില്ലാതെ പോയെങ്കിലും ബോറടിക്കാതെ തൃപ്തിയോടെ കാണാൻ സാധിച്ച ചിത്രമായി ഒരു യമണ്ടൻ പ്രേമകഥ.അമർ അക്ബർ അന്തോണി പോലെയും, കട്ടപ്പനയിലെ ഋതിക് റോഷൻ പോലെയും കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു എന്റെർറ്റൈനെർ.

    ബോക്സ്* ഓഫീസ്
    ബ്ലോക്ക്* ബസ്റ്റർ

    റേറ്റിംഗ്
    3.0/5.0

    Sent from my Redmi Note 5 Pro using Tapatalk
    Thanks bhai padam ee level undalle so next week ivide release ullu appol kanum thanks again

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6

    Default

    Quote Originally Posted by sachin View Post
    Thanks bhai padam ee level undalle so next week ivide release ullu appol kanum thanks again
    കുടുംബങ്ങൾക്കൊക്കെ ധൈര്യമായി ടിക്കറ്റ് എടുക്കാം.. കുറവുകളുണ്ട്. എന്നാലും നല്ലൊരു എന്റെർറ്റൈനെർ തന്നെ. ഭായി ധൈര്യമായി കണ്ടോളൂ......

    Sent from my Redmi Note 5 Pro using Tapatalk

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

  9. #8

    Default

    Thanks for the review

  10. #9

    Default

    Thanks Bhasker...

  11. #10

    Default

    Thnx bhaskar bhaii..

    Sent from my Mi A1 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •