കുട്ടനാടൻ ബ്ലോഗ്
മലയാളത്തിൽ ഒരുപിടി വിജയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച കൂട്ടുകെട്ടാണ് സച്ചി - സേതു.
അതിലെ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. സേതു ഇതിനുമുൻപ് തിരക്കഥ/സംഭാഷണം രചിച്ച കസിൻസ്, സലാം കശ്മീർ എന്നീ ചിത്രങ്ങളെക്കുറിച്ചു അത്ര നല്ല അഭിപ്രായം ഇല്ലെങ്കിലും മമ്മുക്ക ഒന്നും കാണാതെ ഒരു പുതുമുഖ സംവിധായകന് ഡേറ്റ് കൊടുക്കില്ല എന്ന വിശ്വാസം കൊണ്ടും, മോശമല്ലാത്ത ട്രെയിലറും പാട്ടുകളും ഉള്ളതുകൊണ്ടും ആദ്യ ദിനം സിനിമയ്ക്ക് കയറി.

തമാശകളും, കളിയും, അടിച്ചുപൊളിയുമായി നടക്കുന്ന ഹരിയേട്ടന്റെയും കൂട്ടരുടെയും കഥയാണ് കുട്ടനാടൻ ബ്ലോഗ് പറയുന്നത്. പതിയെയാണ് ചിത്രം തുടങ്ങുന്നതും മുന്നോട്ട് പോകുന്നതും.
ചെറുപ്പക്കാരുടെ റോൾ മോഡൽ, നാട്ടുകാരുടെ കണ്ണിലുണ്ണി, പൊതുകാര്യ പ്രസക്തൻ എന്നിങ്ങനെ കണ്ടു മടുത്ത ഒരു നായകൻ തന്നെയാണ് ഈ ചിത്രത്തിലെ ഹരീന്ദ്ര കൈമളും. സർവ്വോപരി ഒരു പണക്കാരൻ കൂടിയായ ഹരിക്ക് പെണ്ണുങ്ങളെ വളയ്ക്കാൻ ഒരു പ്രത്യേക കഴിവ് കൂടി ഉണ്ട്.
ഭാര്യ മരിച്ച ഹരിയുടെ പഴയ കാമുകി നാട്ടിലേക്ക് വരുന്നതും അവരുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതുമൊക്കെയായി ചിത്രം മുന്നോട്ട് പോകുന്നു.
മമ്മൂട്ടി തന്നെ പലവട്ടം അഭിനയിച്ചു പഴകിയ ഒരു ത്രെഡ് തന്നെയാണ് ചിത്രത്തിന്. അവിഹിത ഗർഭവും അതിൽ പെട്ടു പോകുന്ന നായകനും, പിന്നാലെ വരുന്ന പൊല്ലാപ്പുകളും ആണ് ചിത്രത്തിന്റെ ബാക്കി ഭാഗം. പതിയെ പറഞ്ഞ കഥയും, അനാവശ്യ രംഗങ്ങളും കാരണം ആദ്യ പകുതി ഏറെക്കുറെ വിരസം ആയിരുന്നു.
രണ്ടാം പകുതി സോഷ്യൽ മീഡിയയുടെ ദുരുപയോഗങ്ങളും,ട്വിസ്റ്റും, തേപ്പും ഒക്കെയായി വേഗത കൈവരിക്കുന്നുണ്ട് എന്നിരുന്നാലും ചിത്രം ആകെക്കൂടി ഒരു കെട്ടു വിട്ട പട്ടം പോലെ പാറി നടക്കുകയാണ്..
പ്രധാന കഥാപാത്രങ്ങളായി എത്തിയ മമ്മൂട്ടി, സഞ്ജു ശിവറാം, ഷംന കാസിം ഒക്കെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. റായ് ലക്ഷ്മിയുടെ പ്രകടനവും, അനു സിതാരയുടെ കഥാപാത്രവും ഒക്കെ കല്ലുകടി ആയി തോന്നി.

Positives

◆ നല്ല ഫ്രയിമുകൾ കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുത്തിട്ടുണ്ട്

◆ നല്ല ഗാനങ്ങൾ

◆ ചില തമാശകൾ ചിരിയുണർത്തി

◆ ഭേദപ്പെട്ട രണ്ടാം പകുതി

Negatives

◆ കണ്ടു മടുത്ത കഥ

◆ പുതുമയില്ലാത്ത അവതരണം

◆ അനാവശ്യ രംഗങ്ങളും, കഥാപാത്രങ്ങളും, ചളി കോമഡികളും

◆ കെട്ടുറപ്പില്ലാത്ത തിരക്കഥ

◆ തുടക്കം മുതൽ പ്രതീക്ഷിക്കാവുന്ന ഒരു ക്ളൈമാക്*സ്

മൊത്തത്തിൽ ഒരു ബിലോ ആവറേജ് സൃഷ്ടി.

റേറ്റിംഗ് 1.5/5



Sent from my iPhone using Tapatalk