മെഗാസ്റ്റാർ മമ്മൂട്ടി നായകനായി സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് ഒരു പൂർണ്ണ തൃപ്*തി നൽകുന്ന അനുഭവമായില്ല. നല്ല ദൃശ്യഭംഗിയും അത്യാവശ്യം കൊള്ളാവുന്ന ഗാനങ്ങളൊക്കെ ഉണ്ടെങ്കിലും ഉൾക്കരുത്തില്ലാത്ത കഥയും തിരക്കഥയും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രത്തിന് സിങ്ക് സൗണ്ട് ചെയ്യുവാൻ തീരുമാനിച്ചത് പോരായ്മയായി തോന്നി. നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ ഒക്കെ വെച്ച് സാധാരണ രീതിയിൽ എടുത്തിരുന്നെങ്കിൽ ചിത്രം കുറച്ചു കൂടെ എൻഗേജിങ് ആയേനേ.
മമ്മൂട്ടി എന്ന നടൻ നായകനായി എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ്. എന്തെന്നാൽ ഇത് ഒരു മോശം ചിത്രമല്ല. എന്നാൽ അത്ര നല്ല ചിത്രവുമല്ല. മമ്മൂട്ടിയെപ്പോലെ ഒരു പാട്* കുടംബചിത്രങ്ങൾ ചെയ്ത നടന് പുതുതായി ചെയ്യുവാൻ ഒന്നും നൽകിയില്ല എന്നിടത്താണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ സേതു പരാജയപ്പെട്ടത്. പൂർണമായും ഹരി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയ്ക്ക് യാതൊരു പുതുമയും അവകാശപ്പെടാനില്ല.
മമ്മൂട്ടി എന്ന നടന്റെ ചിത്രം എന്ന നിലയിൽ ഇത് ചിലപ്പോൾ നിങ്ങളുടെ പ്രതീക്ഷയ്*ക്കൊത്ത്* ഉയർന്നെന്നു വരില്ല. മമ്മൂട്ടിയിൽ നിന്നും ഒരു പാട് പ്രതീക്ഷകളാണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത്. എന്നാൽ പ്രതീക്ഷകൾ മാറ്റി നിർത്തി ചിത്രത്തെ സമീപിച്ചാൽ അധികം ചളി തമാശകളില്ലാത്ത, നല്ല കളർ ഫുള്ളായ, അമിത നാടകീയ രംഗങ്ങളില്ലത്ത അത്യാവശ്യം ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്.
എന്റെ റേറ്റിംഗ് : 2. 25/5

Sent from my SM-G530H using Tapatalk