Results 1 to 8 of 8

Thread: പടയോട്ടം : Review

Threaded View

  1. #1

    Default പടയോട്ടം : Review

    തീയറ്റർ :കാർണിവൽ സിനിമാസ്, കൊടുങ്ങല്ലൂർ
    ഷോ ടൈം :10. 00AM
    തീയതി : 15. 09. 2018
    സ്റ്റാറ്റസ് : 15 പേർ
    റഫീഖ് ഇബ്രാഹിമിന്റെ ആദ്യ സംവിധാന സംരംഭം. മലയാളത്തിൽ അധികം പരീക്ഷിക്കാത്ത ഗ്യാങ്സ്റ്റർ സ്പൂഫ് ചിത്രം. ബിജു മേനോൻ അവതരിപ്പിക്കുന്ന ചെങ്കല്ല് രഘു എന്ന ഗുണ്ടയാണ് പ്രധാന കഥാപാത്രം. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന പിങ്കു എന്ന കഥാപാത്രത്തിനെ കാസർഗോഡ് നിന്നുള്ള ഒരാൾ തല്ലി ആശുപത്രിയിലാക്കുകയും അതിനു പകരം ചോദിയ്ക്കാൻ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവർ ബിജുമേനോന്റെ ചെങ്കല്ല് രഘുവിന്റെ സഹായത്തോടെ കാസർ ഗോഡേയ്*ക്ക്* നടത്തുന്ന യാത്രയാണ് പടയോട്ടത്തിന്റെ പ്രധാന പ്രമേയം.
    സ്പൂഫ് കോമഡി എന്ന നിലയിൽ ചിരിയുണർത്തുന്ന കുറച്ചു രംഗങ്ങൾ ചിത്രത്തിലുണ്ട്. അത് പോലെ തന്നെ ഏൽക്കാതെ പോയ ചിത്രത്തിന്റെ ആദ്യ രംഗങ്ങളിലെ കോമഡി രംഗങ്ങളും. അങ്ങനെ നോക്കിയാൽ പൂർണമായും വിജയിക്കാതെ പോയ ശ്രമമാണ് പടയോട്ടം.
    അഭിനേതാക്കളിൽ ചെങ്കല്ല് രഘുവായി ബിജുമേനോൻ നല്ല പ്രകടനം കാഴ്ച്ച വെച്ചു. അദ്ദേഹത്തിന്റെ ലൂക്കും കിടിലനായിരുന്നു. പക്ഷെ തിരുവനന്തപുരം സ്ലാങ് നന്നായി കൈകാര്യം ചെയ്തതായി തോന്നിയില്ല. ഇടയ്ക്കു ഓർഡിനറിയിലെ പാലക്കാടൻ സ്ലാങ് കയറി വരുന്നുണ്ടായിരുന്നു. മറ്റ്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ, ബേസിൽ ജോസഫ് എന്നിവർ നല്ല പ്രകടനം ആയിരുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് ചിത്രത്തിൽ വലിയ പ്രാധാന്യമില്ല. അനു സിത്താരയ്ക്ക് കുറച്ചു സീനുകളേയുള്ളൂ. പിന്നെയും പ്രാധാന്യമുള്ള കഥാപാത്രം സേതുലക്ഷ്മിയുടെ ബിജു മേനോന്റെ അമ്മയുടെ കഥാപാത്രമാണ്.
    അജയ് -അരുൺ എന്നിവരുടെ സ്ക്രിപ്റ്റ് ഒരുപാട് പോരായ്മകളുള്ളത് തന്നെയാണ്. എന്നിരുന്നാലും സ്പൂഫ് കോമഡി ഇഷ്ടമാവുന്നവർക്ക്* അത്യാവശ്യം കണ്ടിരിക്കാവുന്ന സംഭവങ്ങളൊക്കെ സ്ക്രിപ്റ്റിൽ ഉണ്ട്. അതുപോലെ സാധാരണ പ്രേക്ഷകർക്ക് രസിക്കാവുന്ന രംഗങ്ങൾ കുറ വുമാണ്. പ്രേക്ഷക പ്രതികരണവും സമ്മിശ്രമാണ്.

    എന്റെ റേറ്റിംഗ് : 2.5 /5

    വൽക്കഷ്ണം :ഇത്തവണ ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഉറപ്പു പറയാൻ പറ്റില്ലെങ്കിലും ചെങ്കല്ല് രഘു ആടിലെ ഷാജി പാപ്പനെ പോലെ കൾട്ട് ആവാൻ സാധ്യതയുള്ള കഥാപാത്രമാണ്. സ്ക്രിപ് റ്റിലെ പോരായ്മകൾ പരിഹരിച്ചു നല്ലൊരു തീമിൽ ഇതേ ടീമിനെ വെച്ച് നല്ലൊരു ഐറ്റം വന്നാൽ ബോക്സ് ഓഫീസിൽ വൻ വിജയമാവാൻ സാധ്യതയുണ്ട്.

    Sent from my SM-G530H using Tapatalk
    Last edited by Bhasker; 09-20-2018 at 08:46 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •