Results 1 to 2 of 2

Thread: '96' - ഹൈറേഞ്ച് റിവ്യൂ

  1. #1
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default '96' - ഹൈറേഞ്ച് റിവ്യൂ

    തിരുവനന്തപുരം - ന്യൂ സ്ക്രീന്* 2
    05-10-2018 - 6.30 pm , ഹൗസ്ഫുള്*

    ടീസര്* ഇറങ്ങിയപ്പോഴുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. ഇറങ്ങും മുമ്പേ ലുക്കാചുപ്പി പോലെയുള്ള പടം എന്നൊക്കെ പലരും പറയുന്നത് കേട്ടപ്പോള്* പ്രതീക്ഷ ഇത്തിരി കുറഞ്ഞതാണ്. കാരണം ലുക്കാചുപ്പി എനിക്ക് തീരെ ഇഷ്ടമാകാത്ത സിനിമയാണ്. പക്ഷേ ഞാന്* കാണാനാഗ്രഹിച്ച സിനിമയായി തന്നെയാണ് 96 സംഭവിച്ചിരിക്കുന്നത്.

    ഇരുപത് വര്*ഷത്തിനു ശേഷം കണ്ട് മുട്ടുന്ന സ്കൂള്* ഫ്രണ്ട്സ്, അതില്* റാമും ജാനുവും പഴയ പ്രണയിതാക്കള്*. എത്ര മനോഹരമായാണ് ആ കണ്ടുമുട്ടലും വികാരങ്ങളും സ്ക്രീനില്* തെളിഞ്ഞു കണ്ടത്.? ഒരു സെക്കന്*റ് പോലും ബോറടിപ്പിക്കാതെ രസച്ചരട് പൊട്ടാതെയുള്ള മേക്കിങ് ആണ് സിനിമയുടെ കാതല്*. വിജയ് സേതുപതിയില്* നിന്ന് എന്നെന്നും ഓര്*ത്തിരിക്കാനുള്ള മറ്റൊരു കഥാപാത്രം തന്നെയാണ് റാം എന്ന രാമചന്ദ്രന്*. തൃഷ എത്രത്തോളം സുന്ദരിയാണോ അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട് ജാനകിയെ.

    നമ്മുടെ ഗോവിന്ദ് മേനോന്* (ഗോവിന്ദ് വസന്ത) ആണ് സിനിമയുടെ ആത്മാവ്. എങ്കിലും അന്താതി നീ എന്ന പാട്ട് സിനിമയില്* ഉള്*പ്പെടുത്തിയിട്ടില്ല. എന്*റെ ഫേവറേറ്റ് ആയിരുന്നു അത്. ഇത്തരം കഥകളില്* പതിവായി നായകനും നായികക്കും ദുരന്ത പശ്ചാത്തലം കൊടുക്കുകയാണ് നടപ്പുരീതി. നായികക്ക് ക്രൂരനും മദ്യപാനിയും ലമ്പടനുമായ ഭര്*ത്താവിനെ സമ്മാനിക്കുന്നത് പോലെയുള്ള വേണ്ടാത്തനങ്ങളൊന്നും ഇതിലില്ല. മറിച്ച് പ്രേക്ഷകനോട് വൃത്തിയായും കൃത്യമായും സംവദിക്കുന്ന പ്രണയവും മെലോഡ്രാമകള്*ക്ക് വഴങ്ങിക്കൊടുക്കാത്ത അവതരണവും കണ്ട് നെഞ്ചിലേറ്റാവുന്ന സിനിമ. വ്യക്തിപരമായി പഴയ പ്രണയവും ഓര്*മകളും നമ്മളെ സിനിമവിട്ടിറങ്ങിയാലും പിന്തുടര്*ന്ന് വരും. അത്രയേറെ പോയറ്റിക് ആയി പ്രണയം കാണുന്നുണ്ട് സ്ക്രീനില്*.

    റേറ്റിങ്- 4/5

  2. Likes ABE, hakkimp, Joseph James, Malik liked this post
  3. #2

    Default

    Thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •