Results 1 to 2 of 2

Thread: Nota പത്താം ക്ലാസ്സുകാരൻ റിവ്യൂ

  1. #1

    Default Nota പത്താം ക്ലാസ്സുകാരൻ റിവ്യൂ

    പല രാഷ്ട്രീയ പാർട്ടികളുടെയും തെറ്റായ ചെയ്തികളും അഴിമതിയും ആ രംഗത്തെ ചതികളും ഒക്കെ പല പടങ്ങളിൽ പലപ്പോഴായി പറഞ്ഞു പോയതാണ് .ഭാരത് അനേ നേനു എന്ന ചിത്രത്തിൽ ഇത് കുറച്ചു റിഫ്രഷിങ് ആയി എടുത്തിട്ടുണ്ടായിരുന്നു .ആളുകളെ കുറച്ചു രസിപ്പിക്കാനും സാധിച്ചു .അതിനെ അടിസ്ഥാനമാക്കി തന്നെ ആണ് ഏറെക്കുറെ ഇതും ചെയ്തിരിക്കുന്നത് .അഴിമതി കാണിച്ചതിനെ തുടർന്ന് c .m പദവിയിൽ നിന്ന് ഒഴിയേണ്ടി വന്നപ്പോൾ അച്ഛൻ മകനെ c .m ആക്കുന്നു .അപ്പോൾ ആണല്ലോ മകന് ഇവിടുത്തെ സിറ്റുവേഷൻസ് മനസിലാകുന്നത് അങ്ങനെ അഴിമതിക്കാരനായ അച്ഛന്റെ മകൻ നാട് നന്നാക്കുന്നു .ഇതാണ് പ്ലോട്ട് എങ്കിലും അതിനിടയിൽ കുറെയേറെ പേർസണൽ സംഭവങ്ങൾ നടക്കുന്നു .അതെല്ലാം കൂടി ആയപ്പോൾ വിജയ് ദേവർക്കോണ്ടയ്ക്ക് മാസ്സ് കാണിക്കാൻ വല്യ രംഗങ്ങളൊന്നും കിട്ടിയില്ല .ആദ്യത്തെ പ്രെസ്സ് മീറ്റിങ്ങിനിടയിൽ കുറച്ചു മാസ്സ് ഡയലോഗ് ഉണ്ട് .ഇന്റർവെൽ കഴിഞ്ഞപ്പോളേക്കും ഏതാണ്ടെ പുതിയ സംഭവം .ഡാമിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം .പിന്നെ ഓർത്തു അത് കുറച്ചു ത്രില്ലിംഗ് ആക്കി 2nd ഹാഫ് ഫുൾ അതായിരിക്കും എന്ന് .എന്നാൽ മകൻ c .m ഇന്റെ കഴിവ് വിശദീകരിക്കാനായിരുന്നു അതും .അതു അത്യാവശ്യം വെടിപ്പായി എടുത്തിട്ടുണ്ട് .പിന്നെയും രാഷ്ട്രീയത്തിൽ നിന്ന് മാറി അച്ഛന്റെ കള്ളപ്പണം കണ്ടു പിടിക്കാനുള്ള ഓട്ടവും അതിനിടയിൽ കുറെ ട്വിസ്റ്റ് ഉം ഫ്ളാഷ്ബാക്കും .ആകെ മൊത്തത്തിൽ കണ്ടോണ്ടിങ്ങനെ ചുമ്മാ ഇരിക്കാം .വേറെ പണിയൊന്നും ഇല്ലെങ്കിൽ .അഭിനയിച്ചവർ എല്ലാം കൊള്ളാമായിരുന്നു .


    Overall b.avg -avg പടം


    എന്റെ റേറ്റിംഗ് :-2.3/ 5

  2. Likes Saathan liked this post
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    53,742

    Default

    thanks......

  4. Likes Joseph James liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •