Results 1 to 10 of 10

Thread: കായംകുളം കൊച്ചുണ്ണി ഒരു വിശാല വീക്ഷണത്ത&

Hybrid View

  1. #1
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default കായംകുളം കൊച്ചുണ്ണി ഒരു വിശാല വീക്ഷണത്ത&

    കായംകുളം കൊച്ചുണ്ണി ഒരു വിശാല വീക്ഷണത്തിൽ.

    തന്റേതല്ലാത്ത കാരണത്താൽ കുറ്റവാളിയാക്കപ്പെടുന്ന ഒരാൾ സമൂഹം തെളിച്ച വഴിയെ യാത്ര തുടരുകയും ആ വഴിയിൽ പ്രതികാരവും സാമൂഹ്യ പ്രതിബദ്ധതയും ഇടകലർത്തി* വിരോധികളെയും ഇഷ്ടക്കാരെയും സൃഷ്ടിക്കുകയും* നല്ലവനായ ഒരു* കള്ളനായി മാറുകയും ചെയ്യുന്ന ആ സ്ഥിരം കഥ അതേപോലെ കാണാം നഷ്ട്ടപെട്ടുപോയ ആ പ്രകൃതി രമണീയതയിൽ വീണ്ടും. ആധുനിക സാങ്കേതിക തികവിന്റെ പ്രയോജനം പലയിടത്തും ഉപയോഗിക്കാൻ ഒരവസരമായി കഥ മുന്നേറുന്നുണ്ട് അവസാനം വരെ. കൂടാതെ* നന്ദിയും പ്രണയവും പ്രണയനഷ്ടവും വഞ്ചനയും ജീവിതത്തിൽ ഒരാളിൽ ഇന്നത്തെ പോലെ അന്നും അല്ലെങ്കിൽ അന്നത്തെ പോലെ ഇന്നും* മാറ്റമില്ലാതെ തുടരുന്നു എന്ന് പറയുന്നതിനപ്പുറം ആത്മാവ് നഷ്ടപെട്ട ഒരു കഥാപത്രം,* അതാണ്* കായംകുളം കൊച്ചുണ്ണി.
    മലയാള മനസ്സിൽ ഉറച്ചു പോയ മറ്റൊരു കേൾവികേട്ട കഥാപാത്രമായ ഇത്തിക്കര പക്കിയുടെ* തുടക്കം ഉർജവസായിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞു ക്ഷണിക്കപ്പെടാതെ* വന്നു സദ്യയുണ്ടു മടങ്ങുന്ന ഒരു അതിഥിയായി ഒതുങ്ങി പോയി.
    പാവങ്ങളുടെ വിയർപ്പുറ്റി ഉത്സവങ്ങൾ ഉന്മത്തമാക്കുന്ന ഒരു മേലാള സമൂഹത്തെ മാറ്റി നിർത്തി ആ മേലാളന്റെ ഭവനം ഭേദിക്കാൻ തന്റെ തൊഴിൽ ആസൂത്രണം ചെയ്യുകയും കട്ടമുതൽ വിയർപ്പർപ്പിച്ചവർക്കു തന്നെ തിരിച്ചു നൽകി മേലാളന്റെ അഭാവത്തിൽ ഉത്സവം നടത്തുകയും ചെയ്യുന്നവനായി ഈ കൊച്ചുണ്ണിയെ അല്പം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചിരുന്നുവെങ്കിൽ....
    ജാതിമത ചിന്തകൾക്കതീതമായി ഒരു* മുസല്മാന് ഒരു ഹൈന്ദവ ആരാധനാലയത്തിൽ എങ്ങനെ കുടിക്കണ്ടു, ഈ കാലത്തും നിലനിൽക്കുന്നുവെന്ന് കഥാകാരൻ ഒന്ന് അന്വേഷിച്ചു പറഞ്ഞു ഫലിപ്പിച്ചിരിന്നുവെങ്കിൽ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തിന്റെ ആത്മാവിനെ തിരിച്ചറിയാൻ തിരക്കഥാകാരന് സാധിച്ചുവെന്നു പറയായിരിന്നു. പുതുമയുടെ ഒരവതരണമായി ഈ കൊച്ചുണ്ണി സിനിമ ചരിത്രത്തിന്റെ ഒരു ഭാഗമായേനെ.
    മനസ്സിലുറച്ച ഒരു കഥാപാത്രത്തിന്റെ കഥ വലിച്ചു നീട്ടി പൂർണ്ണമായും പറയണമെന്നില്ല, പക്ഷെ പറയുന്ന ഭാഗങ്ങൾക്ക്** പൂർണ്ണത ആവശ്യമുണ്ട്, അതേത് ഭാഗങ്ങൾ എന്നും എഴുത്തുകാരൻ തിരിച്ചറിയണം* ഇങ്ങനെ ഒരു ചിത്രമൊരുക്കുമ്പോൾ.
    വെള്ളിത്തിരയിൽ മുമ്പുകണ്ട ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടെ ആത്മാക്കൾ* ഈ നിർജീവ വസ്തുവിന് കൂട്ടായിരിക്കേണമേ...
    രണ്ടര മണിക്കൂർ ഒരു വിനോദമാണ് ലക്ഷ്യമെങ്കിൽ 2.5 കായ നൽകാം അഞ്ചിൽ.
    പക്ഷെ കൊച്ചുണ്ണിയെ മറന്ന സിനിമക്ക് അത് കൂടുതലാണ്. സാങ്കേതികത്വം വർണ്ണപൊലിമയും കണ്ണിന് കുളിർമ്മയാണെങ്കിലും സിനിമയുടെ* ജീവൻ എന്തിനു ഒരു സിനിമ സ്രഷ്ടിക്കുന്നു എന്ന തിരിച്ചറിവിലാണ്. ഇവിടെ ഇവർ അത് മറന്നു.
    അത്രമേൽ പ്രസക്തമല്ലാത്ത തങ്ങൾ എന്ന കഥാപാത്രത്തെ ബാബു ആന്റണി മികച്ചതാക്കി. ഒരു രംഗത്ത് മാത്രം വരുന്ന മഹാരാജാവും.
    എഴുത്തുകാരനും സംവിധായകനും ഇവിടെ കാണിച്ച ശ്രദ്ധ പലയിടത്തും മറന്നു കളഞ്ഞില്ലായിരുനുവെങ്കിൽ...
    Last edited by wideeyes; 10-12-2018 at 05:16 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Yes..A missed opportunity

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #4
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks for the review

  6. #5

  7. #6

    Default

    Thanks machaa.Nice rvw

  8. #7

    Default

    thankss ..machaa

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro

  10. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,075

    Default

    thanks......
    .

  11. #10
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    welcome all....and thanks for reading....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •