Page 1 of 2 12 LastLast
Results 1 to 10 of 14

Thread: കായംകുളം കൊച്ചുണ്ണി - review

  1. #1

    Default കായംകുളം കൊച്ചുണ്ണി - review


    തീയേറ്റർ :ചെമ്പകശ്ശേരി സിനിമാസ്, ഇരിഞ്ഞാലക്കുട
    ഷോ ടൈം : 8.30AM, 11.10.18
    സ്റ്റാറ്റസ് :65 -70%
    നിവിൻ പോളി, മോഹൻലാൽ, റോഷൻ ആൻഡ്രൂസ്, ബോബി സഞ്ജയ്, ഗോകുലം ഗോപാലൻ, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കായംകുളം കൊച്ചുണ്ണി കാണാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ഒരു പാടാണ്. അത് കൊണ്ട് തന്നെ ചിത്രത്തിലുള്ള പ്രതീക്ഷകളും അധികമാണ് . ആ പ്രതീക്ഷകൾക്കൊത്തു ചിത്രം ഉയർന്നോ എന്ന് നോക്കാം.........
    ചിത്രത്തിന്റെ ആദ്യ പകുതിയിൽ കൊച്ചുണ്ണിയുടെ ബാല്യകാലം, നാടുവിടൽ, കൗമാരകാലം, യൗവനം പ്രണയം,കളരിയഭ്യാസ പഠനം, ചെയ്യാത്ത കുറ്റത്തിന് കള്ളനായി മുദ്ര കുത്തപ്പെട്ട് ശിക്ഷിക്കപ്പെടുന്നതും, വിഷമസന്ധിയിൽ നിന്ന് രക്ഷിക്കാൻ ഇത്തിക്കരപക്കി എത്തുന്നതുവരെയുള്ള കാര്യങ്ങളാണ്. രണ്ടാം പകുതിയിൽ പക്കിയുടെ സഹായത്തോടെ കൂടുതൽ ശക്തനായ പോരാളിയും, നാട്ടുകാർക്കും പ്രധാനമായും താഴ്ന്നജാതിക്കാർക്ക് പ്രിയപ്പെട്ട കള്ളനായി മാറുന്നു. പിന്നീട് ചതിയിൽപ്പെട്ടു ജയിലിലാകുകയും വധശിക്ഷപ്പെടുകയും ചെയ്യുന്നു. തൂക്ക് കയറിൽ നിന്ന് രക്ഷപ്പെടുമോ എന്നുള്ളതാണ് ക്ലൈമാക്സ്.
    നിവിൻപോളി ആദ്യ പകുതിയിൽ കൊച്ചുണ്ണി ആയി മാറുവാൻ പാടുപെടുന്നത് പോലെ തോന്നിച്ചു. നിവിന്റെ സ്ഥിരം ഭാവങ്ങളിൽ നിന്നു മാറാൻ ബുദ്ധിമുട്ടുന്നത് പോലെ. കഥാപാത്രത്തിന് വേണ്ടി കുറച്ചു കൂടെ തയ്യാറെടുപ്പ് ആവാമായിരുന്നു.രണ്ടാം പകുതി ആദ്യ പകുതിയെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമായിരുന്നു നിവിന്റേത്. ഇത്തിരിപ്പക്കി ആയി വന്ന മോഹൻലാലാണ് ഈ സിനിമയിലെ പോസിറ്റീവ് ആയ ഘടകം. ഇരുപതു മിനിട്ടോളം ഉള്ളൂവെങ്കിലും പക്കി പൊളിച്ചടുക്കി. ബാബു ആന്റണി, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രിയ ആനന്ദ് എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.ഇത്തിരിപ്പാക്കിയായി മോഹൻലാലിന്റെ ഗംഭീര പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റു നടീനടന്മാർ മോശമാക്കാതെ ചെയ്*തെങ്കിലും അവരുടെ പ്രകടനം ഗംഭീരം എന്ന ലെവലിലേക്ക് ഉയരാഞ്ഞത്* ചിത്രത്തിന്റെ പോരായ്മയായി മാറി. റോഷൻ ആൻഡ്രൂസിന്റെ സംവിധാനവും ബോബി സഞ്ജയിന്റെ തിരക്കഥയും ഔട്*സ്റ്റാൻഡിങ് എന്ന് പറയാവുന്ന തരത്തിൽ ഉയർന്നില്ല. അന്നത്തെ ജാതിവിവേചനം, കൊച്ചുണ്ണി ജനപ്രിയനാകുന്നത് തുടങ്ങിയ രംഗങ്ങൾ അത്രയ്ക്ക് ഇമ്പാക്ട് കൊണ്ട് വന്നില്ല. ക്യാമറ, സംഗീതം എന്നീ വിഭാഗങ്ങൾ തരക്കേടില്ലായിരുന്നു. ആദ്യ പകുതിയിലെ ഐറ്റം സോങ് ഒഴിവാക്കാമായിരുന്നു.
    മൊത്തത്തിൽ എപിക് ചിത്രമായില്ലെങ്കിലും ഒരു പ്രാവശ്യം കാണാവുന്ന ചിത്രം തന്നെയാണ് കായംകുളം കൊച്ചുണ്ണി.

    റേറ്റിംഗ് : 2. 75 / 5

    Sent from my SM-G530H using Tapatalk
    Last edited by Bhasker; 10-12-2018 at 07:35 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bhai..........

  4. Likes Bhasker liked this post
  5. #3
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  6. Likes Bhasker liked this post
  7. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. Likes Bhasker liked this post
  9. #5

    Default

    നല്ല review.

  10. Likes Bhasker liked this post
  11. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    താങ്ക്സ് ...'......

  12. Likes Bhasker liked this post
  13. #7
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks for the review

  14. Likes Bhasker liked this post
  15. #8

    Default

    Welcome all...................

  16. #9
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thank you for the review

  17. #10

    Default

    Welcome VinuVerma..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •