Results 1 to 4 of 4

Thread: Kayamkulam kochunni - review

 1. #1

  Default Kayamkulam kochunni - review


  അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുന്നത് . ഐതിഹ്യമാലയിലെ ഏറ്റവും ദൈർക്യം എറിയതും രസകരുവുമായ കഥയായായിരുന്നു കായംകളം കൊച്ചുണ്ണി . മലയാളക്കരയുടെ റോബിൻഹുഡ് എന്ന വിശേഷണങ്ങൾക്കു അപ്പുറം ആണ് കായംകളം കൊച്ചുണ്ണി . 17am നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിൽ ജനിച്ചു 1850il ജയിലിൽ വെച്ചു മരണമടന്ന മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ആണ് കൊച്ചുണ്ണി .
  45 കോടി മുതൽ മുടക്കിൽ നിർമിച്ച കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് . മിത്തുകളും യാഥാർഥ്യവും ഇടകലർത്തി ഉയർന്ന സാങ്കേതികമികവോടെ പുതിയ കാലത്തിന്റെ അഭിരുചികൾക്ക് അനുസരിച്ചു പുനർസൃഷ്ടിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണിയിലൂടെ.
  കൊച്ചുണ്ണിയിൽ നിന്ന് കായംകുളം കൊച്ചുണ്ണിയിലേക്കുള്ള പരിണാമവും ഒടുവിൽ കുറ്റാരോപിതനായ തൂക്കു ശിക്ഷയിലേക്ക് നയിക്കുന്ന സംഭവങ്ങളുമാണ് കായംകുളം കൊച്ചുണ്ണിയുടെ ഇതിവ്യത്തം .
  ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ ക്രെടിട്സ് , ബാക്ക്ഗ്രൗണ്ട് സ്കോർ , ഇത്തിക്കര പക്കി ആയിട്ടുള്ള മോഹൻലാലിൻറെ ഗസ്റ്റ് റോൾ എന്നിവയാണ് .
  താരതമേന്യ മികച്ച ആദ്യ പകുതിയ്ക്കു ശേഷം തീർത്തും ശരശേരിയിൽ ഒതുങ്ങിയ രണ്ടാം പകുതിയും അതിലും നിരാശപ്പെടുത്തിയ ക്ലൈമാക്സും ആണ് ചിത്രത്തിന്റേത് . നായകൻ ആയി നിവിൻ പോളിയുടേത് ശരശേരിയോ അതിലും താഴെ ഉള്ള പ്രകടനം ആയിരിന്നു . Hey ജൂഡ് , സഖാവ് എന്ന ചിത്രങ്ങൾ നടൻ എന്ന നിലയിൽ നിവിന്റെ പുതിയ ഒരു പോയിന്റ് ആയിരിന്നു . എന്നാൽ കൊച്ചുണ്ണിയിൽ പലപ്പോഴം നിവിൻ struggle ചെയ്യുന്നയതായി തോന്നി . ഒട്ടും convincing ആയിരിന്നില്ല .കുറെ കൂടെ മെച്ചപ്പെട്ട ഒരു അഭിനേതാവിനെ കായംകുളം കൊച്ചുണ്ണി എന്ന character demand ചെയ്യുന്നുണ്ട് .
  20 മിനുട്ടുകൾ മാത്രമാണെങ്കില്മ് ഇത്തിക്കര പക്കി (Mohanlal) ആയിരിന്നു കൂടുതൽ കയ്യടി നേടിയത് . അല്പം എക്*സെന്ററിക് ആയ വസൂരി കാലങ്ങൾ കൊണ്ട് മുഖം അല്പം വികൃതമായ ഇത്തിക്കര പക്കി മോഹൻലാൽ എന്ന മഹാനടനിൽ ഭദ്രം ആയിരിന്നു .
  മികച്ച സാങ്കേതികമികവുണ്ടേല്മ് ചിലയിടത്തൊക്കെ മേക്കിങ്ങിൽ ഉള്ള ന്യൂനതകൾ സെരിക്കും തിരിച്ചറിയുന്നുണ്ടായിരുന്നു . Periodic filmsil അതിന്റെ പശ്ചാത്തലം വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് . കായംകുളം റീക്രീറ്റ് ചെയ്യുന്നതിൽ ഇതിന്റെ ആര്ട്ട് വർക്ക് പൂർണമായും വിജയിച്ചിട്ടുണ്ടോ എന്നു സംശയം ഉണ്ട് . പലയിടത്തും ആന്ധ്ര തമിഴ്നാട് ബോര്ഡറില് നടക്കുന്ന തട്ടുപൊളിപ്പൻ മാസ്സ് പദങ്ങളെ ഓർമിപ്പിച്ചു ! എന്നാൽ വേഷവിടങ്ങൾ , അന്ന് ഉപയോഗിച്ചിരുന്ന പത്രങ്ങൾ മറ്റു വസ്തുക്കൾ ഒക്കെ recreate ചെയ്യാൻ കുറെ ഒക്കെ സാധിച്ചിട്ടുമുണ്ട് താനും .
  മുംബൈ പോലീസ് , ഉദയനാണു താരം തുടങ്ങിയ മികച്ച സിനിമകൾ സമ്മാനിച്ച റോഷൻ ആൻഡ്രൂസിനെ ഇവിടെ കാണാൻ കഴിയുകയില്ല . ശരശേരി നിലവാരം മാത്രമേ പുലർത്തിയിട്ടുള്ളു . ബോബി സഞ്ജയുടെ തിരക്കഥയും കെട്ടുറപ്പ് ഇല്ലാത്ത ആണ് . ക്ലൈമാക്സ് രംഗങ്ങൾ അത്ര ഇമ്പാക്ട് ഉണ്ടാക്കാത്തതും അതുകൊണ്ടാണ് .
  ചിത്രത്തിന്റെ ഈ inconsistency എല്ലാ ഡിപ്പാർട്മെന്റ്സിലും പ്രകടമാണ് . ഉദാഹരണത്തിന് രണ്ടാം പകുതിയിലെ ആറ്റുമണല്പരപ്പിൽ നടക്കുന്ന fight sequence വളരെ മനോഹരമായി ആവിഷ്കരിച്ചപ്പോൾ climaxile fight sequence തീർത്തും അരോചകമായി തോന്നി . ഗോപി സുന്ദറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ , മ്യൂസിക് എന്നിവയും മികച്ചു നിന്നു. കളരിയടവും എന്ന ഗാനം കേൾക്കാൻ ഇമ്പവും ഉള്ളതാണ് .
  മൊത്തത്തിൽ നന്നായി തുടങ്ങിയതിനു ശേഷം താളം തെറ്റി ഒരു ശരശേരി സിനിമ അനുഭവം ആയി മാത്രം മാറുന്നു കായംകുളം കൊച്ചുണ്ണി . സാങ്കേതിമികവും മോഹൻലാൽ എന്ന മഹാനടന്റെ cameo മാറ്റി നിർത്തിയാൽ തീർത്തും നിരാശപ്പെടുത്തിയ ഒരു ചലച്ചിത്രം .

  2.5/5
  AVERAGE
  This winter fear will have a new name...Abraham Ezra

 2. Likes ClubAns, Saathan, yathra liked this post
 3. Sponsored Links ::::::::::::::::::::Remove adverts
 4. #2
  FK Bilal yathra's Avatar
  Join Date
  Dec 2013
  Location
  clt
  Posts
  18,105

  Default

  Thanks for the review

 5. #3
  FK Regular shakeer's Avatar
  Join Date
  Dec 2007
  Location
  TIRUR / MIDDLESEX LONDON
  Posts
  859

  Default

  Thanx 4 the review

 6. #4
  Devasuram Saathan's Avatar
  Join Date
  Sep 2009
  Location
  ividokke thanne
  Posts
  55,381

  Default

  thanks......
  9

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •