Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ആനക്കള്ളൻ -review

  1. #1

    Default ആനക്കള്ളൻ -review


    തീയറ്റർ : അശോക, കൊടുങ്ങല്ലൂർ
    ഷോ ടൈം : 6.00 PM
    തീയതി : 18.10.18
    സ്റ്റാറ്റസ് : 60 %

    ഉദയകൃഷ്ണയുടെ തിരക്കഥയിൽ സുരേഷ് ദിവാകർ ബിജു മേനോനെ നായകനാക്കി ചെയ്ത ചിത്രമാണ് ആനക്കള്ളൻ. ചിത്രത്തിന്റെ പേര്* കേൾക്കുമ്പോൾ ഇതൊരു കള്ളന്റെ കഥയാണെന്നും മുഴുനീള ഹാസ്യ ചിത്രമാണെന്നൊക്കെ തോന്നാമെങ്കിലും ഇത് അങ്ങനെയൊരു ചിത്രമല്ല. സാഹചര്യങ്ങൾ കള്ളനാക്കിയ ഒരാളുടെ കഥ എന്ന് വേണമെങ്കിൽ പറയാം.
    ആനന്ദപുരം കൊട്ടാരം പത്തു വർഷത്തിന് ശേഷം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കന്നതിന്റെ മുന്നോടിയായി നവീകരണപ്രവത്തനങ്ങൾ നടക്കുന്നതിന്റെ ഇടയിൽ ഒരു അസ്ഥികൂടം കണ്ടു കിട്ടുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഇടയിൽ മൂന്ന് വർഷത്തിന് മുമ്പ് ഇതേ കൊട്ടാരത്തിൽ നടന്ന മോഷണത്തിനിടയിൽ അറസ്റ്റിൽ ആയ പവിത്രനിലേക്കു തിരിയുന്നു. പവിത്രൻ വഴി അന്വേഷണത്തിന് തുമ്പുണ്ടാക്കുവാൻ Dysp എസ്തപ്പാൻ പവിത്രനെ പരോളിൽ ഇറക്കി രഹസ്യമായി തന്റെ വീട്ടിൽ താമസിപ്പിച്ചു കൊണ്ട് കേസ് തെളിയിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ പവിത്രന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. ആരാണ് പവിത്രൻ ?, പവിത്രന്റെ ഉദ്ദേശം എന്താണ് ആരാണ് കൊല്ലപ്പെട്ടത്, ആരാണ് കൊന്നത്, പവിത്രന് ഈ കൊലപാതകവുമായുള്ള ബന്ധമെന്താണ് എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ. ഫാമിലി -കോമഡി -ഇൻവെസ്റ്റിഗേഷൻ -ത്രില്ലർ തുടങ്ങിയ ചേരുവകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
    ചിത്രത്തെക്കുറിച്ചു പറയുകയാണെങ്കിൽ നമ്മൾ പല ചിത്രങ്ങളിലും കണ്ടിട്ടുള്ള കഥയും കഥാസന്ദർഭങ്ങളും തന്നെയാണ് ചിത്രത്തിലുള്ളത്. എന്നാൽ അത്തരം രംഗങ്ങൾ നല്ല രംഗങ്ങൾ നല്ല polished പരുവത്തിലാണ് ഉദയകൃഷ്ണ ചിത്രത്തിൽ ചേർത്തിട്ടുള്ളത്. അത്യാവശ്യം വേഗതയും ആർത്തു ചിരിക്കത്തക്ക തമാശകളില്ലെങ്കിലും ചെറു ചിരിയുണർത്തുന്ന തമാശകളുമായി നല്ല രീതിയിൽ പോയ ആദ്യ പകുതിയും, പല പല ട്രാക്കുകളിലൂടെ പോയി കൊണ്ട് പോയി കുഴപ്പമില്ലാതെ അവസാനിപ്പിച്ച ക്ലൈമാക്സും അടങ്ങിയ ശരാശരി രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്.
    ചിത്രത്തിൽ പലയിടത്തും മുഴച്ചു നിൽക്കുന്ന ലോജിക്കില്ലായ്മ ആണ് ചിത്രത്തിൻറെ പോരായ്*മ. ചിത്രത്തിൽ ബിജു മേനോൻ, സിദ്ധിഖ്, സായികുമാർ, സുരാജ്, ധർമജൻ,ഹരീഷ് കണാരൻ ഷംന കാസിം, അനുശ്രീ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, സുധീർ കരമന തുടങ്ങി നല്ലൊരു താരനിരയുണ്ടെങ്കിലും എല്ലാവര്ക്കും അവർ ബ്രാൻഡ് ചെയ്യപ്പെട്ട സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളുടെ തുടർച്ച എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് നൽകിയിരിക്കുന്നത്. എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ടെങ്കിലും ബിജു മേനോൻ, സിദ്ധിഖ് തുടങ്ങിയവർക്ക് സ്പെഷ്യലായിട്ട് ഒന്നും ചെയ്യാനില്ലാതായിപ്പോയി. സംഗീതം, ഛായാഗ്രഹണം എന്നീ മേഖലകളും ശരാശരിയിൽ ഒതുങ്ങുന്നു. ചിത്രത്തിന്റെ രണ്ടാം പകുതി കുറച്ചു കൂടി ട്രിം ചെയ്യാമായിരുന്നു. ചിത്രത്തിന്റെ പേര് ചിത്രത്തിന് യോജിക്കാത്തതു പോലെ തോന്നി.
    മൊത്തത്തിൽ നിരുപദ്രവകാരിയായ എന്നാൽ എടുത്തു പറയാൻ ഒന്നുമില്ലാത്ത ഒരു ചിത്രം കൂടി....

    റേറ്റിംഗ് : 2. 5 / 5

    Sent from my SM-G530H using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot for the review

  4. Likes Bhasker liked this post
  5. #3
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,133

    Default

    Thanks a lot for the review....

  6. Likes Bhasker liked this post
  7. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanxx BHai

  8. Likes Bhasker liked this post
  9. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    thanxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. Likes Bhasker liked this post
  11. #6

    Default

    Quote Originally Posted by VinuVerma View Post
    Thanks a lot for the review
    Welcome Vinu Verma........

  12. #7

    Default

    Quote Originally Posted by Celebrity View Post
    Thanks a lot for the review....
    Welcome Celebrity...........

  13. #8

    Default

    Quote Originally Posted by Cinema Freaken View Post
    Thanxx BHai
    Welcome Cinema Freaken..........

  14. Likes Cinema Freaken liked this post
  15. #9

    Default

    Quote Originally Posted by wayanadan View Post
    thanxxxxxxxxxxxx
    Welcome wayanadan............

  16. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    Thnx bro for the review...



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •