Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ഡാകിനി -review

  1. #1

    Default ഡാകിനി -review


    മികച്ച ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുൽ റെജി നായർ സംവിധാനം ചെയ്യുന്ന ചിത്രം, അത്യാവശ്യം കുഴപ്പമില്ലാത്ത ട്രയ്ലർ എന്നിവയാണ് ചിത്രം കാണാൻ പ്രേരിപ്പിച്ചത്. നാല് പ്രായമായ സ്ത്രീകൾ പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതയും കൂടെയുണ്ട്.
    പോളി വിൽസൺ, സീതാലക്ഷ്മി, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധർ എന്നിവർ ഒരു അപ്പാർട്മെന്റിൽ വിവിധ ഫ്ലാറ്റുകളിൽ താമസിക്കുന്ന സുഹൃത്തുക്കളാണ്. അജു വർഗീസിന്റെ കഥാപാത്രം ഇവരുടെ കാര്യങ്ങൾക്കു സഹായിക്കുന്ന ഡി ടി പി ഷോപ് നടത്തി വരുന്ന ആളാണ്. അതിനിടയ്ക്കാണ് പോളി വിൽസന്റെ മുൻകാല പ്രണയിതാവ് അലൻസിയാർ ഇവരുടെ ഇടയിലേക്ക് വരുന്നത്. അലൻസിയർ ചില പ്രശ്നങ്ങൾ ഉള്ള ആളാണ്. ആ പ്രശ്നങ്ങളുടെ ഭാഗമായി ചെമ്പൻ വിനോദ് അലൻസിയറെ തട്ടിക്കൊണ്ടു പോകുന്നു. അലൻസിയറെ കണ്ടെത്തി മോചിപ്പിക്കാൻ സ്ത്രീ കഥാപാത്രങ്ങൾ നാലുപേരും അജു വര്ഗീസിന്റെയും ഗുണ്ടയായ സൈജു കുറുപ്പിന്റെ സഹായത്തോടെ ഇറങ്ങി തിരിക്കുന്നു. അതിൽ അവർ വിജയിക്കുമോ എന്നുള്ളതാണ് കഥാതന്തു.
    ഇന്ററെസ്റ്റിംഗ് ആക്കാവുന്ന കഥയുണ്ടയിരുന്നു ചിത്രത്തിന്. എന്നാൽ തിരക്കഥയിൽ അതിനുള്ളതൊന്നും കരുതി വെച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല ഇങ്ങനെയൊരു പ്രമേയം വിശ്വസനീയമായി ചിത്രീകരിക്കുവാനും സംവിധായകന് കഴിഞ്ഞില്ല.നല്ല റിച് ആയിട്ടുള്ള വേഷവിധാനവും ഫ്രെയിംമുകളും ചിത്രത്തിനുണ്ട്. എന്നാൽ ചിത്രത്തിന് പ്രേക്ഷകനെ പിടിച്ചിരുത്താനായുള്ള വേഗതയില്ല. ഇന്റെർവെല്ലിനു ശേഷം എങ്ങിനെയും ചിത്രം തീർന്നാൽ മതിയെന്ന തോന്നലുളവാക്കുന്നുണ്ട്. ഗൊറില്ലയുടെ സീനൊക്കെ ആവശ്യമില്ലാത്തതായി തോന്നി. സ്ക്രിപ്റ്റിലെ ഡൾനെസ്സ് ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
    ചിത്രത്തിന്റെ മെയിൻ പോസിറ്റീവ് ആകേണ്ട നാല് പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെയും പ്രകടനം തൃപ്തികരമായിരുന്നില്ല. സംഭാഷണങ്ങളിൽ നാടകീയത മുഴച്ചു നിന്നു. സുഡാനിയിലെ അമ്മ കഥാപാത്രങ്ങളോട് തോന്നിയ സ്നേഹം ഇവരോട് തോന്നിയില്ല എന്നതാണ് പ്രധാന പോരായ്മ. അജു വര്ഗീസ്., അലൻസിയർ, ഇന്ദ്രൻസ്, ചെമ്പൻ വിനോദ് എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയത്തക്കതല്ല. ഗോപി സുന്ദറിന്റെ ബിജിഎം ശരാശരി നിലവാരം മാത്രം.
    മൊത്തത്തിൽ തൃപ്തികരല്ലാത്ത അനുഭവമാണ് ഡാകിനി.

    റേറ്റിംഗ് : 2 /5


    Sent from my SM-G530H using Tapatalk

  2. Likes ClubAns, yathra, renjuus, Malik, ballu, kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Thanks Bhaskar ...

  5. Likes Bhasker liked this post
  6. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. Likes Bhasker liked this post
  8. #4

  9. Likes Bhasker liked this post
  10. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro

  11. Likes Bhasker liked this post
  12. #6

    Default

    Quote Originally Posted by kandahassan View Post
    Thanks Bhaskar ...
    Welcome Kandahassan....

  13. #7

    Default

    Quote Originally Posted by wayanadan View Post
    thanxxxxxxxxxx
    Welcome Wayanadan................

  14. #8

    Default

    Quote Originally Posted by bhola bhala View Post
    Thanks bhai
    Welcome bhola bhala.............

  15. #9

    Default

    Quote Originally Posted by yathra View Post
    Thanks bro
    Welcome yathra.....

  16. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thnx for the review..ella filmsum theateril poyi kanaan shremikkunnathinu



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •