മമ്മൂട്ടി കുള്ളനായി വരില്ല: സോഹൻ സീനുലാൽ ചിത്രത്തിൽ നിന്ന് പിന്മാറുന്നതായി സൂചന
മലയാള താരം സോഹൻ സീനുലാൽ മമ്മൂട്ടിയെ കുള്ളനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും പിന്മാറുന്നതായി സൂചന. മമ്മൂട്ടി കുള്ളനായി അഭിനയിക്കുന്നു എന്ന് വാർത്തകൾ പ്രചരിച്ചതോടെ ആരാധകർ പ്രതികരണവുമായി രംഗത്തെത്തി. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്നതിന് എതിർപ്പും പ്രകടിപ്പിച്ചു. മമ്മൂട്ടിയെ നായകനാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡബിൾസ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. സോഹൻ മമ്മൂട്ടിയുടെ നിർഭാഗ്യമാണെന്ന് അടക്കം പറച്ചിലുമുണ്ട്. സോഹൻ സീനുലാൽ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ പി.വി ഷാജികുമാർ കഥയൊരുക്കുന്നത്. മമ്മൂട്ടി കുള്ളൻ വേഷത്തിൽ എത്തുന്നു അറിഞ്ഞതോടെ ആരാധകർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ചിത്രത്തിൽ നിന്നും പിന്മാറിയത്.
http://www.kalakaumudi.com/malayalam...2018-11-17.php