തീയേറ്റർ : കോഴിക്കോട് ക്രൗൺ
1 :00 pm ഷോ
സ്റ്റാറ്റസ് : 60%



കൊല്ലം തമിഴ് സിനിമ ആസ്വാദകർക്ക് ചാകര ആണെന്ന് പറയാതെ വയ്യ.അമ്മാതിരി പടങ്ങൾ അല്ലെ അടുപ്പിച്ചടുപ്പിച് റിലീസ് ആയത്.ഒക്ടോബറിൽ പ്രധാനമായും രണ്ടു പടങ്ങളാണ് വന്നത്.96 ഇനെ പറ്റി മുൻപേ അറിയാമായിരുന്നു പക്ഷെ പടം അത്ര ശ്രദ്ധിച്ചിരുന്നില്ല .എഫ്ബി പോസ്റ്റ് വഴിയും പിന്നെ ഒരു ഫ്രണ്ട് വഴിയും ആണ് ഇതിനെക്കുറിച്ച് അറിഞ്ഞത്*.റിവ്യൂസ് വായിച്ചു വല്ലാതെ എക്*സൈറ്റഡ് ആയി നോക്കുമ്പോ പടം സ്ക്രീൻസ് വളരെ കുറവ് .കുറെ തപ്പി അവസാനം ക്രൗണിൽ ഉണ്ടെന്നു അറിഞ്ഞു.അവിടെയാണേൽ വൻ ടിക്കറ്റ് റേറ്റ് ആണ് എന്നാലും കണ്ടുകളായാം എന്ന് വച്ചു. ദോഷം പറയരുതല്ലോ പടം തീർന്നപ്പോൾ ടിക്കറ്റ് ചാർജ് കുറഞ്ഞുപോയി എന്ന് തോന്നിപ്പോയി അജ്ജാതി കിടുകിടിലം പടം

കഥ -അരുൺ കുമാർ ഒരു ഡിറക്ടർ ആവണമെന്ന മോഹത്തോടെ തന്റെ കയ്യിലുള്ള തിരക്കഥ വച്ചു ഒരുപാട് നിർമാതാക്കളെ കാണുന്നു .സീരിയൽ കില്ലിങ്ങ്സും ആയി ബന്ധപ്പെട്ട സ്ക്രിപ്ട് ആണ് അരുണിന്റെ കയ്യിൽ ഉള്ളത് .ലോകമൊട്ടുക്കും നടന്ന സീരിയൽ കൊലപാതകങ്ങളെ പറ്റി വിശാലമായ ഒരു ശേഖരം തന്നെ ഉണ്ട് അരുണിന്റെ പക്കൽ.നിർഭാഗ്യവശാൽ നിർമാതാക്കൾ ഒന്നും കഥയിൽ താല്പര്യം കാണിക്കുന്നില്ല അവസാനം ഉദ്യമം അവസാനിപ്പിച് വീട്ടുകാരുടെ ആഗ്രഹപ്രകാരം അരുൺ പോലീസിൽ ചേര്ന്നു.അങ്ങനെ ഇരിക്കെ നാട്ടിൽ സീരിയൽ മോഡൽ കൊലപാതകങ്ങൾ നടക്കുന്നു .എല്ലാം സ്*കൂൾ പെൺകുട്ടികൾ .അരുൺ ജോയിൻ ചെയ്ത ശേഷം വരുന്ന ആദ്യ കേസ് ആയതിനാലും സീരിയൽ കൊലപാതകങ്ങൾ ആയതിനാലും അരുണിന് കേസിൽ താല്പര്യം വരുന്നു .പക്ഷെ ദുർ വാശിക്കാരിയും അഹങ്കാരിയും സർവോപരി മന്ദബുദ്ധിയും ആയ അരുണിന്റെ സീനിയർ വനിതാ ഓഫീസർ നിരന്തരം അയാളെ പുച്ഛിക്കുന്നു .ഒടുവിൽ സ്വന്തം നിലക്ക് കേസ് അയാൾ അന്വേഷിക്കാൻ തീരുമാനിക്കുന്നു .....നിർത്തട്ടെ ഇനി കഥ പറഞ്ഞാൽ അത് ഞാൻ ചെയുന്ന ഏറ്റവും വലിയ പാതകം ആവും ....!!!

തിരക്കഥ സംവിധാനം -മുണ്ടാസുപ്പട്ടി എന്ന കോമഡി പടം ചെയ്ത ആള് ആണ് ഇത് ചെയ്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല .മൈ ഡിയർ റാം കുമാർ ഹാറ്റ്സ് ഓഫ്!! പതിവ് ക്ളീഷെയ്കളെല്ലാം ഒഴിവാക്കിയ അത്യുഗ്രൻ സ്ക്രിപ്റ്റും അതിനെ വെല്ലുന്ന സംവിധാനവും.സ്ക്രിപ്റ്റിൽ സിമ്പിൾ ആയി തോന്നുന്ന കാര്യങ്ങൾ വരെ ഡിറ്റക്ഷനിലൂടെ അതിഗംഭീരം ആക്കുന്നു.സീൻ ബൈ സീൻ എടുത്തു പറയണം എന്നുണ്ട് പക്ഷെ അങ്ങനെ ചെയ്താൽ അത് വലിയ ഒരു കുറ്റം ആകും കാരണം ഇതൊരു ഒന്നൊന്നര ത്രില്ലെർ ആണ് .തിയേറ്ററിൽ തന്നെ അനുഭവിച്ചറിയുക
.
മ്യൂസിക് ആൻഡ് ബിജിഎം -സിനിമയുടെ ആത്മാവ് ഇതാണ് .ജിബ്രാൻ തകർത്തു വാരി .ത്രില്ലെർ സിനിമ ആയോണ്ട് പാട്ടുകളെ കുറിച്ച് പ്രത്യേകിച്ച് പറയാൻ ഇല്ല .ഉള്ള പാട്ടുകളൊക്കെ കഥ ആയിട്ട് ചേർന്ന് പോവുന്നുണ്ട് .ഒറിജിനൽ സ്കോർ ആണ് ഞെട്ടിച്ചത് .ഒരു ത്രില്ലെർ പടം എന്നതിലുപരി പല ഹൊറർ സിനിമകളെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഉള്ള ഹൊറർ എലെമെൻറ് ഉണ്ട് പടത്തിൽ.ബിജിഎം കൂടി ആയപ്പോൾ പല സീനുകളും നമ്മെ വേട്ടയാടുന്ന എഫ്ഫക്റ്റ് ആണ്


ടെക്നിക്കൽ-സൗണ്ട് മിക്സിങ് ചെയ്തവരെ നമിക്കുന്നു .ഒരു ക്ലോക്ക് അടിക്കുന്ന സൗണ്ട് പോലും പലപ്പോഴും ഭീതിയുടെ കാണാക്കയങ്ങളിൽ നമ്മെ എത്തിക്കും .അതുപോലെ ആര്ട്ട് ഡയറക്*ഷൻ സൂപ്പർ ആയിരുന്നു.നല്ല ക്യാമറാ വർക്

അഭിനയം : അരുൺ കുമാർ ആയി വിഷ്ണു വിശാൽ മികച്ച പ്രകടനം ആയിരുന്നു. നടൻറെ നല്ല സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കാനുള്ള കഴിവിനെ പ്രശംസ്സിച്ചേ മതിയാവു .അമല പോളിന്റെ നായികാ വേഷം നന്നായി വന്നിട്ടുണ്ട് .മകളായി അഭിനയിച്ച കുട്ടി ക്യൂട്ട് ആണ് .വിഷ്ണുവിന്റെ അമ്മാവൻ ആയി അഭിനയിച്ച ആൾ വളരെ നന്നായിരുന്നു .കാളി വെങ്കട്ടിനു ഒരു നല്ല റോൾ ഉണ്ട് .വില്ലനെ കുറിച്ച് ഒരു സൂചനയും ഞാൻ തരുന്നില്ല കണ്ടു തന്നെ അറിയുക !!!

പോരായ്മകൾ -ഫ്ളാഷ്ബാക്ക് സെൻസ് പതിവ് തമിഴ് സിനിമ മോഡൽ ആയിപോയി .ക്ലൈമാക്സ് ഒരല്പം കൂടി നന്നാക്കാമായിരുന്നു .ഇത്രേം മികച്ചു നിൽക്കുന്ന സിനിമ ആയോണ്ട് ആണ് പോരായ്മകൾ പറഞ്ഞത് .ഇതൊന്നും സിനിമയുടെ നിലവാരത്തെ ബാധിക്കുന്നില്ല .

റേറ്റിംഗ് : 9 / 10

വാൽകഷ്ണം -റെവ്യൂയിൽ അധികം ഡീറ്റൈലിംഗ് മനഃപൂർവം ഒഴിവാക്കിയതാണ് സിനിമയുടെ സ്വഭാവം അങ്ങിനെ ആണ് .ടോറന്റ് വഴി കണ്ടാൽ വാൻ നഷ്ടം ആണ് തിയേറ്ററിൽ തന്നെ ആസ്വദിക്കുക