Page 1 of 2 12 LastLast
Results 1 to 10 of 20

Thread: ഫ്രഞ്ച് വിപ്ലവം -Review

  1. #1

    Default ഫ്രഞ്ച് വിപ്ലവം -Review


    കെ.ബി. മജുവിന്റെ ആദ്യ സംരഭം. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഇൻസ്പിറേഷൻ ഫ്രം ലിജോ ജെ പല്ലിശ്ശേരി എന്ന് എഴുതിക്കാണിക്കുന്നുണ്ട്. ആ ഇൻസ്പിറേഷനിൽ നിന്ന് കഥാപരിസരവും കഥാപാത്രങ്ങളെയും സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇത്തരം വ്യത്യസ്ത ശ്രമങ്ങൾക്ക് ആവശ്യമായ നല്ലൊരു തിരക്കഥ ചിത്രത്തിന്നില്ലാതെ പോയി.
    കേരളത്തിൽ ചാരായനിരോധനം നിലവിൽ വന്ന സമയത്താണ് കഥ നടക്കുന്നത്. ചാരായ നിരോധനം കൊച്ചു കടവ് എന്ന ഗ്രാമത്തിലെ മദ്യം കഴിക്കുന്ന ആളുകളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ, ആ ഗ്രാമത്തിലെ ചെറുപ്പക്കാരായ സത്യന്റേയും(സണ്ണി വെയിൻ ) കൂട്ടുകാരുടെയും പ്രേമവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം.സത്യന്റെ കാമുകിയുടെ അച്ഛനുമായി (ലാൽ )ഉണ്ടാകുന്ന പ്രശ്നങ്ങളും,കാമുകനെ തേടി വരുന്ന ഫ്രഞ്ച്കാരി കൊടുക്കുന്ന വൈൻ സത്യന്റെ പ്രശ്നങ്ങൾ തീർക്കുന്നതിന് പരിഹാരമാകുന്നതെങ്ങിനെയെന്നാണ് സിനിമ പറയുന്നത്.
    ചിത്രത്തിന് വ്യത്യസ്തമായ ട്രീറ്റ്മെന്റ് നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്നാൽ ഒരുപാട് സബ് പ്ലോട്ടുകളിലൂടെ കഥ പറഞ്ഞപ്പോൾ ഒരു വിഷയത്തിനും പ്രാധാന്യമില്ലാതെ പോയി. സിനിമ മൊത്തത്തിൽ ഈ സബ് പ്ലോട്ടുകൾ യോജിപ്പിക്കുന്നതിൽ സിനിമയുടെ രസച്ചരട് പൊട്ടാതെ കൊണ്ട് പോകാൻ സാധിച്ചില്ല.മദ്യം മനുഷ്യനെ അടുപ്പിക്കുന്ന ഒരു വസ്തുവാണെന്നൊക്കെയാണ് പറയുവാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ കഥാ സന്ദർഭങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടതും രസകരമായ കഥാ സന്ദർഭങ്ങൾ കുറവാണെന്നുള്ളതും പടം പുരോഗമിക്കുമ്പോൾ പ്രേക്ഷകനെ സിനിമ ബോറടിയിലേക്കെത്തിക്കുന്നുണ്ട്. ഇതേ കാരണങ്ങൾ കൊണ്ട് തന്നെ ക്ലൈമാക്സിനും ഒരു ഫീൽ ഉണ്ടാക്കുവാൻ സാധിക്കുന്നില്ല.
    ചിത്രത്തിൽ അഭിനയിച്ച കഥാപാത്രങ്ങളും അവരുടെ വേഷവിധാനവും ആ കാലഘട്ടത്തിനോട് യോജിച്ചതായിരുന്നു. അഭിനേതാക്കൾ എല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. എടുത്തു പറയത്തക്ക പ്രകടനം ആരുടേയുമില്ല. ചെമ്പൻ വിനോദ് അവതരിപ്പിച്ച കഥാപാത്രം ആവശ്യമില്ലായിരുന്നു എന്ന് തോന്നി. സണ്ണി വെയിൻ കൊച്ചുണ്ണിയിൽ എടുത്തു പറയത്തക്ക പ്രകടനമായിരുന്നു. എന്നാൽ നായകനായി വരുമ്പോൾ അഭിനയത്തിൽ ഒരു ബലം പിടുത്തം അനുഭവപ്പെടുന്നുണ്ട്.
    മൊത്തത്തിൽ വിജയത്തിൽ എത്താതെ പോയ പരീക്ഷണമായി കണക്കാക്കാം ഈ സിനിമയെ. സംവിധായകനായ മജുവിന് നല്ലൊരു തിരക്കഥ ലഭിച്ചാൽ നല്ലൊരു ചിത്രം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ മേക്കിങ്ങിൽ നിന്ന് മനസ്സിലാകും. ആ ഒരു മേക്കിങ് തന്നെയാണ് എടുത്തു പറയാനുള്ള ഏക പോസിറ്റീവ്.

    റേറ്റിംഗ് : 2 /5

    Sent from my Redmi Note 5 pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,102

    Default

    Thanks Bhasker
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. Likes Bhasker liked this post
  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai.........

  6. Likes Bhasker liked this post
  7. #4
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,204

    Default

    Thanks Bhaskar...!

  8. Likes Bhasker liked this post
  9. #5

    Default

    Quote Originally Posted by ballu View Post
    Thanks Bhasker
    welcome ballu..........

  10. #6

    Default

    Quote Originally Posted by Mike View Post
    Thanks Bhai.........
    Welcome Mike......

  11. #7

    Default

    Quote Originally Posted by Celebrity View Post
    Thanks Bhaskar...!
    Welcome Celebrity.............

  12. #8

    Default

    thank u.....

  13. #9
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Thanks................

  14. #10

    Default

    Quote Originally Posted by wideeyes View Post
    Thanks................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •