Sponsored Links ::::::::::::::::::::Remove adverts | |
OTT release aanengilu padam enthaayalum pofitable venture aakum
വ്യാജൻ ഇറങ്ങുമെന്ന ആശങ്ക; ടൊവിനോയുടെ 'കിലോമീറ്റേഴ്*സ് ആന്‍*ഡ് കിലോമീറ്റേഴ്*സ്' ഒടിടി റിലീസിന്
ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്*സ് ആന്‍*ഡ് കിലോമീറ്റേഴ്*സ്'എന്ന റോഡ് മൂവി ഒടിടി റിലീസിനൊരുങ്ങുന്നു. നിര്*മ്മാതാവ് ആേൻറാ ജോസഫ് ഇതുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഓണ്‍*ലൈനിൽ റിലീസ് ചെയ്യാന്‍* അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വിവിധ സിനിമാസംഘടനകള്‍*ക്ക് കത്ത് നല്*കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ലോക്ഡൗണിനിടെ ചിത്രത്തിെൻറ വ്യാജ പതിപ്പ് ചോർന്നതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങിയേക്കുമെന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്*മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്*ട്ടുകള്*. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക.
സിദ്ധാര്*ത്ഥ് ശിവ, ജോജു ജോര്*ജ്ജ്, ബേസില്‍* ജോസഫ്, സുധീഷ് രാഘവന്*, മാലാ പാര്*വ്വതി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സിനു സിദ്ധാര്*ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്*വ്വഹിച്ചിരിക്കുന്നു. സുഷിന്* ശ്യാമാണ് പശ്ചാത്തല സംഗീതം.