Page 1 of 2 12 LastLast
Results 1 to 10 of 11

Thread: സർക്കാർ - review

  1. #1

    Default സർക്കാർ - review

    വിജയ്, മുരുഗദോസ്, എ.ആർ. റഹ്മാൻ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വില പിടിച്ച പേരുകൾ. വിജയ് പടങ്ങളുടെ വിജയങ്ങൾക്ക് കഥയിലൊന്നും കാര്യമില്ലെന്നു പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്.സിനിമയുടെ എന്റർടൈൻമെന്റ് വാല്യൂ അനുസരിച്ചായിരിക്കും ചിത്രത്തിന്റെ വിജയം. സർക്കാർ എത്രത്തോളം പ്രേക്ഷകരെ എന്റർടൈൻ ചെയ്യിച്ചു എന്ന് നോക്കാം.....
    വേൾഡ് നമ്പർ വൺ സി. ഇ. ഒ. ആയ സുന്ദർ രാമസ്വാമി (വിജയ് ) തന്റെ വോട്ടു ചെയ്യുവാൻ ഇന്ത്യയിൽ വരുന്നു. വോട്ടു ചെയ്യുവാൻ എത്തുമ്പോഴാണ് തന്റെ വോട്ട് കള്ള വോട്ട് ചെയ്തതായി അറിയുന്നത്. സുന്ദർ അതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നു. തന്റെ വോട്ട് ചെയ്യാൻ അനുമതി വാങ്ങുന്നു. ഇത് വൻ വാർത്ത ആവുന്നതോടെ വോട്ട് ചെയ്യാൻ പറ്റാത്ത എല്ലാവരും നിയമ നടപടി സ്വീകരിക്കുന്നു. ഇലക്ഷൻ വീണ്ടും നടത്തുവാൻ തീരുമാനമാവുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പാർട്ടിയും സുന്ദറിനെതിരെ തിരിയുന്നു. സിസ്റ്റം അത്രയ്ക്ക് മോശം അവസ്ഥയിലാണെന്ന് അറിയുന്ന സുന്ദർ സിസ്റ്റത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമ.
    എന്നത്തേയും പോലെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വോട്ടിന്റെ പ്രാധാന്യം എടുത്ത് പറയുന്നുണ്ട്. വിജയുടെ കഥാപാത്രം ഗൂഗിൾ സി. ഇ. ഒ സുന്ദർ പിച്ചയോടു ചില കാര്യങ്ങളിൽ സാമ്യമുണ്ട്. വിജയ് മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി അപ്പർ ക്ലാസ് ക്യാരക്റ്റർ ആയതു കൊണ്ട് ഹീറോയിസത്തിനു കുറച്ചു ലിമിറ്റേഷൻ ഉള്ളത് പോലെ തോന്നി. പാട്ടും ഡാൻസും ഫൈറ്റും മറ്റു സിനകളെ അപേക്ഷിച്ചു കുറവായിരുന്നു. വിജയ് തന്റെ റോൾ ഭംഗിയായി ചെയ്തിട്ടുണ്ട്. കീർത്തി സുരേഷിന്റെ നായികാ കഥാപാത്രത്തിനും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നായകന്റെ കൂട്ടാളിയെ ഒഴിവാക്കിയതിനാൽ കോമഡി ട്രാക്ക് ചിത്രത്തിലില്ല. സിനിമയിൽ ഒരു പാർട്ടിയെ മാത്രം ഫോക്കസ് ചെയ്തു മുന്നോട്ട് പോയതിനാൽ നിലവിലെ രാഷ്ട്രീയ സ്ഥിതിയുമായി ബന്ധം തോന്നാതെ വരുകയും അത് റിയാലിറ്റിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിനായക വേഷം ചെയ്തയാൾ (മുഖ്യമന്ത്രി) ആവറേജ് പെർഫോമൻസ് ആയതിനാൽ സിനിമയ്ക്ക് മൊത്തത്തിൽ ഒരു പഞ്ച് കുറവ് വന്നു. രാധാ രവി, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റു വില്ലൻ വേഷങ്ങൾ ചെയ്തത്. അവർ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. എ . ആർ. റഹ്മാന്റെ പാട്ടുകൾ അദ്ദേഹത്തിന്റെ റേഞ്ചിൽ ഉള്ളവയായി രുന്നില്ല. രണ്ടു പാട്ടുകൾ സിനിമയിൽ അസ്ഥാനത്തു ചേർത്ത പോലെയാണ് തോന്നിയത്. മുരുഗദോസിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ രചനയും സംവിധാനവും പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിയില്ല. എന്നിരുന്നാലും അത്യാവശ്യം ബോറടിക്കാതെ കാണാൻ സാധിക്കുന്ന രീതിയിലുള്ള സിനിമയാക്കി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

    ആകെ വിലയിരുത്തുകയാണെങ്കിൽ അല്പം പഞ്ച് കുറവുള്ള എന്നാൽ കണ്ടിരിക്കാവുന്ന വിജയ് സിനിമ.

    റേറ്റിംഗ് : 2.75/5

    വാൽക്കഷ്ണം :പുലർച്ചെ 5.30 മണിക്കുള്ള ഷോ ആണ് കൊടുങ്ങല്ലൂർ മേനകയിൽ കണ്ടത്. ഒരു ഇലെക്ട്രിഫയിങ് അറ്റ്മോസ്*ഫിയർ ആയിരുന്നു. ഹൌസ് ഫുൾ ആയിട്ടും ആളുകൾ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഈ അടുത്തു കണ്ട മികച്ച ഫാൻസ്* ഷോ എന്ന് എടുത്തു പറയണം....

    Sent from my Redmi Note 5 pro using Tapatalk

  2. Likes VinuVerma, Saathan, PunchHaaji, Malik liked this post
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. Likes Bhasker liked this post
  5. #3

    Default

    Quote Originally Posted by wayanadan View Post
    thanxxxxxxxxxxxxxxx
    Welcome......

  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    thanks......
    .

  7. Likes Bhasker liked this post
  8. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  9. Likes Bhasker liked this post
  10. #6

    Default

    Quote Originally Posted by Saathan View Post
    thanks......
    Welcome..............

  11. #7

    Default

    Quote Originally Posted by ClubAns View Post
    Thanks for the Review.........
    Welcome............

  12. #8

    Default

    Thnx bhai..
    Oru political card aayath kond aayrkm fight kurachath.. But Ram-lakshman aayappo i expected more..
    Avrde interviewil fight aayrkm highlight, vj's best nn okke aa parnjirunne.. Athum prethekshich aanu poyath..

  13. #9

    Default

    Quote Originally Posted by King Amal View Post
    Thnx bhai..
    Oru political card aayath kond aayrkm fight kurachath.. But Ram-lakshman aayappo i expected more..
    Avrde interviewil fight aayrkm highlight, vj's best nn okke aa parnjirunne.. Athum prethekshich aanu poyath..
    ആയിരിക്കും... അതുപോലെ കോമഡി ട്രാക്കും ഒഴിവാക്കിയിട്ടുണ്ട്.... പക്ഷേ വിജയ് പടത്തിൽ ആളുകൾ പ്രതീക്ഷിക്കുന്നത് പാട്ടും ഡാൻസും തന്നെയാണ്. അതിന്റെ കുറവ് പടത്തിന്റെ വിജയത്തെ നന്നായി ബാധിക്കും

    Sent from my Redmi Note 5 pro using Tapatalk

  14. #10
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks for the review...

    Sent from my SM-J730F using Tapatalk
    Is love just a never ending dream....?

  15. Likes Bhasker liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •