Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ഒരു കുപ്രസിദ്ധ പയ്യൻ - vipi'z review !!

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,207

    Default ഒരു കുപ്രസിദ്ധ പയ്യൻ - vipi'z review !!


    ഒരു കുപ്രസിദ്ധ പയ്യൻ


    ശരാശരിയോ അതിനും അല്പം മുകളിലോ നിൽക്കുന്ന ചിത്രം.


    ഒരു കുറ്റകൃത്യം,പോലീസ് അന്വേഷണം പിന്നീട് അതിന്റെ കോടതി വിചാരണ... ഈ രീതിയിലുള്ള ഒരു കഥാഘടന ആകുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു അവസാനത്തിലേക്കാണ് കഥ എത്തുന്നതെങ്കിൽ പൂർണ തൃപ്തി ലഭിക്കും. എന്നാൽ തീർത്തും പ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് നൽകുന്ന തൃപ്തിയില്ലായ്മ ആയിരുന്നു "ഒരു കുപ്രസിദ്ധ പയ്യൻ" എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ..


    കഥയെ പറ്റി ഏകദേശ ധാരണ ട്രെയിലറിൽ നിന്നും ലഭിക്കുന്നുണ്ട്. എന്നാലും ഒരു കുറ്റാന്വേഷണവും കോടതി മുറിയിലെ വിചാരണയും ഒക്കെ ആയത് കൊണ്ട് കഥയെ പറ്റി പറയുന്നത് സിനിമ കാണാൻ പോകുന്നവരോട് ചെയ്യുന്ന ഒരു അപരാധമായിരിക്കും. ഇന്നത്തെ കാലത്തു ചർച്ച ചെയ്യപ്പെടേണ്ട ഒരു കഥ തന്തു തന്നെയാണ് സിനിമയുടേത്.അത് തെരഞ്ഞെടുത്ത സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. മധുപാലിന്റെ സംവിധാന മികവ് കൊണ്ട് കൂടെ തന്നെ നന്നായി ആസ്വദിപ്പിച്ചിരുന്നു ചിത്രത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതിയും മോശം എന്ന് പറയാൻ പറ്റില്ല. എന്നാൽ കുറച്ചുകൂടെ ശക്തമായ തിരക്കഥ ഉണ്ടായിരുന്നെങ്കിൽ ഗംഭീരം ആക്കാനുള്ള ഒരു അവസരം നഷ്ടമായി എന്ന് പറയാം.


    സിനിമയുടെ ഒരു 80 % നന്നായി തന്നെ നമ്മളെ പിടിച്ചിരുത്തും. എന്നാൽ predictable ആയി പോയ ക്ലൈമാക്സ് കാരണം, എന്താ പറയുക പടം കണ്ടിറങ്ങുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല.


    അഭിനേതാക്കളിൽ നിമിഷ സജയൻ നന്നായി ഹന്നാ വർഗീസ് എന്ന വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചു. ശെരിക്കും പടത്തിലെ പ്രധാന കഥാപാത്രം അതായിരുന്നു. രണ്ടാം പകുതി ഒക്കെ കൊണ്ട് പോയിരുന്നത് ആ വക്കീൽ കഥാപാത്രം ആയിരുന്നു. ടോവിനോ കുഴപ്പം ഇല്ലാതെ ചെയ്തു എങ്കിലും ആദ്യ രംഗങ്ങളിൽ അൽപ്പം കൃത്രിമത്വം തോന്നിച്ചു. രണ്ടാം പകുതിയിൽ വലിയ സ്ക്രീൻ പ്രസൻസ് ഇല്ലാതിരുന്നത് കൊണ്ടാവാം ഒരു ആവശ്യവും ഇല്ലാത്ത ഒരു ജയിൽ ആക്ഷൻ സീൻ കുത്തി കയറ്റിയത്. അനു സിത്താരക്ക് കാര്യം ആയി ഒന്നും ചെയ്യാനില്ലായിരുന്നു. മറ്റൊരു പ്രധാന കഥാപാത്രം സുരേഷ് കുമാർ ആയിരുന്നു. പുള്ളി അത് ഗംഭീരം ആക്കിയിട്ടുണ്ട്. നെടുമുടി വേണുവിന്റെ കഥാപാത്രം പടത്തിന്റെ ഒരു നെഗറ്റീവ് ആയിട്ടാണ് തോന്നിയത്. മറ്റു കഥാപാത്രങ്ങൾ നെടുമുടിയുടെ കഥാപാത്രത്തെ പറ്റി പറയുന്ന ബുദ്ധി വൈഭവം ശരിക്കും സിനിമയിൽ ആ കഥാപാത്രം കാണിച്ചിരുന്നെങ്കിൽ കോടതി രംഗങ്ങളും ക്ലൈമാക്സും ഒക്കെ കുറച്ചൂടെ tight ആയേനെ.


    പിന്നെ സൈറാത്തും പരിയേറും പെരുമാളും ഒക്കെ വളരെ ഉച്ചത്തിൽ പറഞ്ഞ ജാതി രാഷ്ട്രീയം ഈ സിനിമയിൽ പ്രകടമായല്ലാതെ പറഞ്ഞു പോകുന്നുണ്ട്.


    മൊത്തത്തിൽ ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന ഒരു കൊച്ചു ചിത്രം. കുറച്ചു കൂടെ നല്ല ക്ലൈമാക്സ് ഉണ്ടായിരുന്നെങ്കിൽ ഗംഭീരം എന്ന് വിളിക്കാവുന്ന അവസരം നഷ്ടമായി എന്ന് പറയാം.
    Last edited by vipi; 11-09-2018 at 02:49 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    ee suresh kumar aara


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  4. Likes ClubAns liked this post
  5. #3
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,207

    Default

    Quote Originally Posted by Helwin View Post
    ee suresh kumar aara
    producer Suresh kumar...Ramaleela il party president aayi varunna aal.

  6. Likes ClubAns, Helwin liked this post
  7. #4
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    thanks bhai....

  8. Likes vipi liked this post
  9. #5

    Default

    Thanks Vipi...

  10. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........Rating please?

  11. #7
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot for your review Vipi

  12. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    thanxxxx vipi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. #9
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,207

    Default

    welcome all....

  14. #10
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    Thanks vipi

  15. Likes vipi liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •