Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ജോസഫ് -റിവ്യൂ

  1. #1

    Default ജോസഫ് -റിവ്യൂ


    എം. പദ്മകുമാറിന്റെ സംവിധാനത്തിൽ ജോജു ജോർജ് ആദ്യമായി ടൈറ്റിൽ കഥാപത്രമാകുന്ന ചിത്രമാണ് ജോസഫ്. വർഗം,വാസ്തവം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പദ്മകുമാറിന്റെ ഇടക്കാലത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം നിരാശ നൽകിയ ചിത്രങ്ങളായിരുന്നു. എന്നാൽ ജോസഫ് അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചു വരവാണ്. ചിത്രത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു ഘടകമാണ് ജോജുവിന്റെ മികച്ച പ്രകടനം.
    ജോസഫ് ഒരു റിട്ടയേർഡ് പോലീസ്കാരനാണ്. കേസ് തെളിയിക്കാൻ പ്രത്യേക കഴിവുള്ളതിനാൽ പോലീസ് വകുപ്പ് റിട്ടയർമെന്റിന് ശേഷവും ജോസഫിനെ ഉപയോഗ പെടുത്താറുണ്ട്. ജോസഫ് വിവാഹമോചിതനാണ്. അയാളുടെ മുൻഭാര്യ ഒരു അപകടത്തിൽ മരണപ്പെടുകയും അത് കൊലപാതകമാണെന് മനസ്സിലാക്കുന്ന ജോസഫ് റിട്ടയേർഡ് ആയ തന്റെ പോലീസ് സുഹൃത്തുക്കളുടെ സഹായത്തോടെ കേസ് തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
    സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വസ്തുതകളാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. മെഡിക്കൽ രംഗത്തെ കുറ്റ കൃത്യങ്ങൾ ചിത്രം തുറന്നു കാട്ടുന്നുണ്ട്. ത്രില്ലെർ ഗണത്തിൽ പെടുന്ന ചിത്രത്തിന് ആദ്യാവസാനം ത്രില്ലിംഗ് നിലനിർത്താൻ ചിത്രത്തിന് സാധിച്ചു. പദ്*മകുമാർ എന്ന സംവിധായകന്റെ ക്രാഫ്റ്റ് അരക്കിട്ടുറപ്പിക്കുന്ന ചിത്രമാണ് ജോസഫ്. പദ്*മകുമാറിന്റെ നല്ല ചിത്രങ്ങളുടെ നിരയിൽ ഇനി ജോസഫുമുണ്ടാകും. ചിത്രം എഴുതിയ ഷാഹി കബീർ ഒരു പോലീസ്കാരനാണെന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ചിത്രത്തിന്റെ ക്രൈം രംഗങ്ങൾക്ക് സ്വാഭാവികത നൽകി. അത് പോലെ തന്നെ പോലീസ് നടപടി ക്രമങ്ങൾക്കും സ്വാഭാവികത നിലനിർത്താനായി. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ് കാസ്റ്റിംഗ്. ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച പുതുമുഖങ്ങൾ പോലും സ്വാഭാവിക പ്രകടനം നടത്തി. ഗാനങ്ങൾ, ഡി ഒ പി കൊള്ളാമായിരുന്നു.
    അഭിനയത്തിൽ ജോജുവിന്റെ കഴിവ് പ്രകടമാക്കുന്ന ചിത്രങ്ങളുണ്ടെങ്കിലും തന്റെ കഴിവുകൾ മുഴവനായി പുറത്തെടുക്കാൻ അവസരം കിട്ടിയത്. ജോസെഫിലൂടെയാണ്. ബോഡി ലാംഗ്വേജിലും ഡയലോഗ് ഡെലിവെറിയിലും മികച്ച പ്രകടനമായിരുന്നു ജോജുവിന്റേത്. മകൾ മരിച്ചതിനു ശേഷമുള്ള ഇമോഷണൽ സീനൊക്കെ ഗംഭീരമായിരുന്നു. ജോജുവിന്റെ ഏറ്റവും മികച്ച കഥാപത്രം തന്നെയായി ജോസഫ്. കൂടെ അഭിനയിച്ച ദിലീഷ് പോത്തൻ, ഇർഷാദ് തുടങ്ങി എല്ലാവരും മികച്ച പ്രകടനം തന്നെയായിരുന്നു.
    സമൂഹത്തിൽ ചർച്ചയാകേണ്ട വിഷയമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. ഇതൊരു സൂപ്പർസ്റ്റാർ ചിത്രമായിരുന്നെങ്കിൽ ആദ്യ ദിവസങ്ങളിൽ തന്നെ നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്കെത്തിയേനെ. അത്തരത്തിൽ റേഞ്ച് ഉള്ള ചിത്രമാണിത്. ജോജു ജോർജ് നായകനായത് കൊണ്ട് ആരും ചിത്രം കാണാതിരിക്കരുത്. നിങ്ങളെ ഒരിക്കലും നിരാശരാക്കാത്ത നല്ലൊരു മെഡിക്കൽ ക്രൈം ത്രില്ലെർ ആണ് ചിത്രം. പദ്മകുമാർ -ജോജു -ഷാഹി കബീർ ടീമിന് നല്ലൊരു കയ്യടിയോടെ........

    റേറ്റിംഗ് : 3.5 /5

    Sent from my Redmi Note 5 pro using Tapatalk
    Last edited by Bhasker; 11-18-2018 at 10:01 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Good Review..........

    All the best for Joseph.

    BO Status engine? Oru Hit to Superhit level varumo?

  4. Likes Bhasker liked this post
  5. #3

    Default

    Quote Originally Posted by frincekjoseph View Post
    Good Review..........

    All the best for Joseph.

    BO Status engine? Oru Hit to Superhit level varumo?
    സെക്കന്റ്* ഷോ ആണ് കണ്ടത്. ഒരു 30 തിലധികം ആളുകളാണുണ്ടായിരുന്നത്. മഴ ഒരു ഫാക്ടർ ആയിരുന്നു.നല്ല പ്രൊമോഷനും തീയേറ്റർ ഹോൾഡിങ്ങും ഉണ്ടെങ്കിൽ ഹിറ്റ്* സുപ്പർഹിറ്റ് ലെവൽ എത്തേണ്ട ക്വാളിറ്റി ഉള്ള ചിത്രമാണ് . ആളുകൾ കേട്ടറിഞ്ഞു വരുമ്പോൾ പടം തീയേറ്ററിലുണ്ടാകണം എന്നുള്ളതാണ് കാര്യം.....

    Sent from my Redmi Note 5 pro using Tapatalk

  6. Likes frincekjoseph liked this post
  7. #4

    Default

    Cost kuravayirikkum Allo rakshapedumayirikkum nalla opinion ullathu kondu sattalite nalla amount kittanam ...thanks Bhaskar
    King is always king 🤴 ...

  8. Likes Bhasker liked this post
  9. #5
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks..................

  10. Likes Bhasker liked this post
  11. #6

    Default

    Quote Originally Posted by jeeva View Post
    Cost kuravayirikkum Allo rakshapedumayirikkum nalla opinion ullathu kondu sattalite nalla amount kittanam ...thanks Bhaskar
    സേഫ് ഉറപ്പായിട്ടും ആവും.. എന്നാലും പടം ഒരു ഹിറ്റ്* സ്റ്റാറ്റസ് അർഹിക്കുന്നു

    Sent from my Redmi Note 5 pro using Tapatalk

  12. #7

    Default

    Quote Originally Posted by wideeyes View Post
    thanks..................
    Welcome..............

  13. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    thanks bhaskar ...........good review

  14. #9

    Default

    Thanks bhasker

  15. Likes Bhasker liked this post
  16. #10

    Default

    Quote Originally Posted by Malik View Post
    Thanks bhasker
    Welcome........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •