Page 1 of 2 12 LastLast
Results 1 to 10 of 17

Thread: The Best "UNDA"

  1. #1

    Default The Best "UNDA"


    "The ballot is stronger than the bullet." - Abraham Lincoln

    വേനലിൽ കരിക്കിൻവെള്ളം പോലൊരു സിനിമ സമ്മാനിച്ച ഖാലിദ് റഹ്മാന്റെ രണ്ടാം സിനിമ. ടീസറിലും ട്രെയ്ലറിലും കഥാപശ്ചാത്തലം മനസ്സിലാക്കി തന്ന സംവിധായകനും എഴുത്തുകാരനും സിനിമയിൽ പറയാൻ അതിലേറെയുണ്ട് കാര്യങ്ങൾ .. കളിയല്ലാത്ത കാര്യങ്ങൾ..ഒരുപാട് കാര്യങ്ങൾ.

    ഭരത് ചന്ദ്രനോ ഇൻസ്*പെക്ടർ ബൽറാമോ ഛത്തീസ്ഗഡിലെ പേരറിയാത്ത ഗ്രാമത്തിൽ ഇലക്ഷന് ഡ്യൂട്ടിക്ക് പോയിരുന്നേൽ ഒറ്റരാത്രി വെളുപ്പിക്കുന്ന നേരംകൊണ്ട് മാവോയിസ്റ്റുകാരെ മുഷ്ടിപ്രയോഗവും തോക്കും ഉപയോഗിച്ച് കീഴടക്കി, 2പേപ്പറിൽ തീരാത്ത പ്രബന്ധവും മേലുദ്യോഗസ്ഥനോട് പറഞ്ഞു സ്ലോ മോഷനിൽ നടന്നു വന്നേനെ..എന്നിട്ടു പറയാം "എത്രമത്തെയോ pegil ഐസ്*ക്യൂബ് വീഴുന്നതിനു മുമ്പ് ഞങ്ങളെത്തീന്നു"

    കഥയിൽ നായകനു അത്തരം അമാനുഷികകഴിവുകളൊന്നും ഇല്ല. കോൺസ്റ്റബിൾ കുട്ടൻപിള്ളയെ ഓർത്തെടുക്കാവുന്ന വിധത്തിലുള്ള appearance. S.I മണികണ്ഠന്റെ ജീവിതം പറയുന്ന സിനിമയല്ല.മറിച്ചു അദ്ദേഹവും സംഘവും അവരുടെ നിഗമനങ്ങളിലൂടെ ഛത്തിസ്ഗണ്ഡിലെ രാഷ്രീയസാമൂഹിക സാഹചര്യങ്ങളിൽ നടത്തുന്ന ഇടപെടലുകളാണ് സിനിമയുടെ ഇതിവൃത്തം.

    നോർത്ത് ഇന്ത്യൻ പേരറിയാ ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന അരക്ഷിതാവസ്ഥ സിനിമ ചർച്ച ചെയ്യുന്നു.

    "പാനീയം പ്രാണിനാം പ്രാണാ:"

    പ്രൈമറി ക്ലാസ്സിൽ ജലമെന്ന സമ്പത്തിനെക്കുറിച്ചു ടീച്ചേർസ് ഒരുപാടു നമുക്ക് പറഞ്ഞു തരാറുണ്ട്. "കുടിക്കാൻ...കുളിക്കാൻ.. ഭക്ഷണം പാകം ചെയ്യാൻ...."അങ്ങനൊരുപാട് അല്ലേ? വരൾച്ചയോടു അടുക്കുന്ന ഗ്രാമത്തിൽ വെള്ളത്തിന്റെ പ്രാധാന്യം ഒന്നു രണ്ടു സീനുകളിൽ തന്നെ സിനിമ കാണിക്കുന്നുണ്ട്.
    ആവശ്യാനുസുരണം ടോയ്ലറ്റ് പോലും ഇല്ലാത്ത അവിടുത്തെ ജനങ്ങൾ വോട്ടിങ്ങെനെകുറിച്ചൊന്നും വാചാലരല്ല.

    രാഷ്ട്രീയ താല്പര്യങ്ങൾക്കോ വ്യക്തി താല്പര്യങ്ങൾക്കോ വേണ്ടി "ഞങ്ങളോട് ഞങ്ങളുടെ മണ്ണു വിട്ടു പോവാൻ പറയരുതേ" എന്ന സങ്കടം മാത്രമേ അവർക്ക് പറയാനുള്ളൂ.

    "The ballot is stronger than the bullet." - Abraham Lincoln

    എന്നിട്ടും ജനാധിപത്യ ഭരണകൂടത്തിലുള്ള അവരുടെ വിശ്വാസം, അതു സംരക്ഷിക്കപ്പെടാൻ, അവകാശം രേഖപ്പെടുത്താൻ പോലീസുകാരുടെ ബുള്ളറ്റിന്റെ സംരക്ഷണം ആവശ്യമാകുന്നുണ്ട്.

    ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യൻ ഇപ്പോഴും പോരടിക്കുന്ന അവസ്ഥയും സിനിമയിൽ ചർച്ച ചെയ്യുന്നു.

    വിജയശ്രീലാളിതരായി തിരിച്ചു വന്നാൽ പോലും പേരിനു ഒരു നല്ല വാക്കുപോലും, ചിലപ്പോൾ പ്രതീക്ഷിച്ചാലും കിട്ടാത്ത വീണ്ടും ജോലിയിലേക്ക് തന്നെ തിരികെ പോകുന്ന പാവം Unsung Heroes പോലീസുകാരുടെ കഥ.

    പേരന്പിലെ അമുദവനായി Extra Ordinary Performance കാഴ്ച വെച്ച മമ്മൂക്ക ഉണ്ടയിൽ ഏറെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ ശരീരഭാഷകൊണ്ടാണ്. സിനിമയിൽ, പ്രത്യേകിച്ചും അവസാന ഭാഗങ്ങളിൽ നേതൃത്വ പാടവം കാണിക്കുന്ന സീനുകളെല്ലാം ഉൾക്കൊണ്ട് അഭിനയിച്ചിരിക്കുന്നു.

    സംവിധാനത്തിനും തിരക്കഥക്കും പുറമെ പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം ഏറേ മികവുപുലർത്തി.

    2019ലെ പേരന്പ്, കുമ്പളങ്ങി നെറ്റ്സ്, ലൂസിഫറിനും ശേഷം എറേ ഇഷ്ടം തോന്നിയ സിനിമ " ഉണ്ട "തന്നെ.

    സിനിമയുടെ പേരുകേൾക്കുമ്പൊ കോമ ഡിയെന്നു തോന്നുമെങ്കിലും അസ്സൽ സീരിയസാണ് സിനിമ.

    "ഐക്യമത്യം മഹാബലം."

    4.5/5

    ഉണ്ട അടിവരയിടുന്നതും അതാണ്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks.....

  4. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Thanks Bahi.......

    Good Review ..........

  5. #4

    Default

    Thanks for good review

  6. #5

    Default

    good review

  7. #6
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Good review

    Sent from my POCO F1 using Tapatalk

  8. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Gopikrishnan..

  9. #8

    Default

    for an excellent review..

    Ningal paranja 4 films enteyum ee kollathe favourites aanu.. but KN & Luci ne peranbu & unda ganathil peduthan pattilla ennanu ente vineethamaya abhiprayam..

    btw, virus kandille? (njanum kandilla.. ath pole thamasha, ishq okke nalla kure opinions kettu)
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  10. #9

    Default

    Thanks Gopikrishnan...

  11. #10

    Default

    all..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •