Page 3 of 5 FirstFirst 12345 LastLast
Results 21 to 30 of 49

Thread: lılı★PAVIYETTANTE MADHURACHOORAL★ılıl■Sreenivasan■Lena■Sreekrishnan■ Positive Reports

  1. #21

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    100ൽപ്പരം തിയേറ്ററിൽ പ്രദർശനത്തിനെത്തുന്നു

  4. #23

    Default

    Review ? Aarenkilum kando?

  5. #24
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Movie Lover View Post
    Review ? Aarenkilum kando?
    Ithinnaayirinnoo release !!!

    BTW last two days aayitt busy aayirinnu....So free aayitt kanaam !!weekendil kaanan oru film aayalloo...

    Any other releases !!

    Sent from my vivo 1723 using Tapatalk

  6. Likes Movie Lover liked this post
  7. #25

  8. #26

  9. #27

    Default

    http://www.vellinakshatram.com/online/review/Paviyettante-Madhurachooral-Review_2018-12-07.php

    ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ തിരക്കഥയൊരുക്കി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരൽ. സ്ഥിരം ശ്രീനിവാസൻ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രത്തിന്റെ തുടക്കമെങ്കിലും പിന്നീട് അങ്ങോട്ട് ചിത്രം റിയലിസ്റ്റിക്ക് സ്വഭാവരീതി കൈവരിക്കുകയാണ് ചെയ്യുന്നത്.

    നവാഗതനായ രഘുനാദ് ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ വളരെ മനോഹരവും ചിത്രത്തോട് ചേർന്ന് നിൽക്കുന്നവയുമാണ്. പി സുകുമാർ ഏറെക്കാലങ്ങൾക്ക് ശേഷം പവിയേട്ടനിലൂടെ വളരെ മനോഹര ദൃശ്യങ്ങൾ പ്രേക്ഷകർക്കായി നൽകിയിരിക്കുന്നു. രഞ്ജൻഎബ്രഹാമിന്റെ എഡിറ്റിങ്ങ് കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നു തോന്നി. ഏറെ നാളുകൾക്ക് ശേഷം ലെന ആനി ടീച്ചറായി വെള്ളിത്തിരയിൽ തിളങ്ങിരിക്കുന്നു. ഏറെ വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ലെനയുടെ ആനി ടീച്ചർ എന്ന കഥാപാത്രം കടന്നു പോകുന്നത്. ഷെബിൻ ബെൻസൺ, ഹരിശ്രീ അശോകൻ,വിജയരാഘവൻ തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട് ചിത്രത്തിൽ. വിനു മോഹന്റെ അതിഥി വേഷവും മനോഹരമായി.

    സുരേഷ്ബാബു ശ്രീസ്ഥയുടെ കഥയോട് ഏറെക്കുറെ നീതി പുലർത്തി തന്നെയാണ് സംവിധായകൻ ശ്രീകൃഷ്ണൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏറ്റവും എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. സിനിമയുടെ വൈകാരിക മുഹൂർത്തങ്ങൾ എല്ലാം തന്നെ ബിജിപാലിന്റെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകരുടെ മനം നിറയ്ക്കുന്നുണ്ട്. തന്റെ സ്ഥിരം ശൈലിയിൽ നിന്ന് ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ മാറി നടക്കാനുള്ള ധൈര്യം കാട്ടിയ ശ്രീനിവാസാനെ അഭിനന്ദിക്കുക തന്നെ വേണം. നല്ല ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രോഗങ്ങളില്ലാത്ത നമ്മൾ മലയാളികൾക്ക് വളരെ കൃത്യമായ മുന്നറിപ്പ് തരികയാണ് സാമൂഹിക പ്രസക്തി നിറഞ്ഞ പവിയേട്ടന്റെ മധുരച്ചൂരൽ എന്ന ചിത്രം.

    ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ എന്ന കഥാപാത്രത്തിന് ശേഷം പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രമാകും പവിയേട്ടൻ എന്നതിൽ സംശയമില്ല. അത്രമനോഹരമായി തന്നെ സ്വന്തം തിരക്കഥയിൽ ശ്രീനിവാസൻ പവിയേട്ടനായി മാറിയിരിക്കുന്നു. ഹൈസ്ക്കൂൾ അധ്യാപകരായ ആനി ടീച്ചറും പവിത്രൻമാഷും. പ്രണയിച്ച് വിവാഹിതരായവരാണ് വർഷങ്ങളായി സാമൂഹ്യ സേവനം നടത്തുന്ന ആൾ കൂടിയാണ് പവിത്രൻ മാഷ് അദ്ദേഹം ജൈവകൃഷിയുടെയും മായമില്ലാത്ത ഭക്ഷണത്തെയും കുറിച്ച് ജനങ്ങളിൽ അവബോധം ശൃഷ്ടിക്കുവാനായി പ്രയത്നിക്കുന്ന ആളുമാണ് അങ്ങനെയുള്ള മാഷ് ഒരു പ്രത്യേക സാഹചര്യത്തിൽ ആനി ടീച്ചർക്കും നാട്ടുകാർക്കുമിടയിൽ വെറുക്കപ്പെട്ടവനായി തീരുകയും. ആ അവസ്ഥയിൽ നിന്ന് എങ്ങനെയാകും മാഷ് രക്ഷപ്പെടുക എന്നതുമാണ് ചിത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. സ്ഥിരം ശ്രീനിവാസൻ കെട്ടുകാഴ്ച്ചയിൽ നിന്ന് കവിത പോലെ മനോഹരമായ ചിത്രം കാണാൻ ധൈര്യമായി പവിയേട്ടന് ടിക്കറ്റ് എടുക്കാം..



  10. #28

    Default

    വർഷങ്ങളായി സാമൂഹ്യ സേവനം നടത്തുന്ന ആൾ കൂടിയാണ് പവിത്രൻ മാഷ് അദ്ദേഹം ജൈവകൃഷിയുടെയും മായമില്ലാത്ത ഭക്ഷണത്തെയും കുറിച്ച് ജനങ്ങളിൽ അവബോധം ശൃഷ്ടിക്കുവാനായി പ്രയത്നിക്കുന്ന ആളുമാണ്

    അഴകിയ രാവണൻ ഓർമ്മവരുന്നു.... "തയ്യൽക്കാരൻ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാൽ എതിർക്കും, ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നിൽ കാണും, അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലുമുപരി ഈ തയ്യൽക്കാരൻ ഒരു നോവലിസ്റ്റുമാണ്."


  11. #29

    Default

    https://www.newscoopz.com/paviyettan...hooral-review/

    Paviyettante Madhura Chooral Review: A Sreenivasan special for families


    Sreenivasan is a writer who had given us a lot of classic films and his associations with director Sathyan Anthikkad and actors like Mohanlal and Jayaram had given us some evergreen movies. He had written a movie after a long time and now that movie had graced the screens today. It has been titled as Paviyettante Madhura Chooral and the flick was directed by Sreekrishnan. This feel-good family entertainer has been bankrolled by V C Sudhakaran, C Vijayan and Sudheer C Nambiar under the banner of Sanjeevani Creations. Sreenivasan himself plays the lead role in this film.


    The plot of the movie revolves around Pavithran and Ani, played by Sreenivasan and Lena respectively. Ani is forced to elope with Pavithran as her family opposed their relationship. After 30 years, now they are working as school teachers in a village. The couples don’t have a child. One day an Engineering student named Anandu (played by Shebin Benson) reached the village and claimed to Ani that Pavithran is his father. The things go wrong at this point and form the rest of the story.


    When it comes to direction, we can say that Sreekrishnan had done a great job as he presented the film in an engaging manner till the very end. The screenplay written by Sreenivasan was the backbone of the film. As usual, he mixed family emotions, humor, and social issues properly to give the audience a feel-good experience. The dialogues were great too and the Sreenivasan special one-liners were there as well. Sreekrishnan had created a great visual language to the plot which has depth and intensity of emotions in it. The plot situations were very much convincing and the audience can relate to them easily.

    Performances from Sreenivasan and Lena are the main highlights of this movie. Both of them complimented each other very well and their chemistry on screen has been great. Sreenivasan was at his best when it came to his body language and his dialogue delivery style once again created humor. Lena had given an award-winning performance in the film as she just given her flesh and blood to the character she played. Hariseee Ashokan needs a special mention as well. He had given one of his finest performances in recent years. Other artists like Vijayaraghavan, Vinu Mohan, Nandu Poduval, Shebin, Nazeer Samkranthi, V K Baiju etc too did a good job by paying their part to perfection.


    The DOP by P Sukumar had created the atmosphere to tell the story and the background scoring by Bijipal too has been great. The music blend really well with the visuals. Songs tuned by Raghunath has been decent as well. Ranjan Abraham had provided the movie with smooth pace as with his editing skill and experience.


    In total, Paviyettante Madhura Chooral is a feel-good family drama which will never let you down if you love such movies. It will make you emotional and also will make you think as well. It has a life in it and that itself will make you feel the movie till the very end.

  12. #30

    Default

    http://cinemediapromotions.in/paviye...hooral-review/


    കുടുംബ പ്രേക്ഷകരെ വീണ്ടും കയ്യിലെടുത്തു ശ്രീനിവാസൻ ; പവിയേട്ടന്റെ മധുരചൂരൽ


    ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ശ്രീനിവാസൻ നായകനായി വരുന്ന ചിത്രമാണ് ‘പവിയേട്ടന്റെ മധുരചൂരൽ’. ശ്രീനിവാസൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീകൃഷ്ണൻ ആണ്. കുടുംബ പ്രേഷകരുടെ ഇഷ്ടതാരമായ ശ്രീനിവാസന്റെ തിരിച്ചു വരവ് രേഖപ്പെടുത്തിയ ചിത്രം കൂടിയാണ് ഇത്.


    തികച്ചും ഗ്രാമഅന്തരീക്ഷത്തിൽ പറഞ്ഞു പോകുന്ന ചിത്രം പവിയേട്ടന്റെ കുടുംബവും ജീവിതവും പറയുന്നു. സ്കൂളിലെ അധ്യാപകനായ അദ്ദേഹം നാട്ടുകാർക്ക് പ്രിയപെട്ടവനാണ്. പവിയേട്ടന്റെ മകനെ ചുറ്റിപറ്റി നടക്കുന്ന ചില പ്രശ്നങ്ങൾ അവരുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നു. വളരെ സാമൂഹിക പ്രസക്തി ഒള്ള വിഷയത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.


    മികച്ച ഒരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വളരെ മികവാർന്ന രീതിയിൽ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഏറെ കാലത്തിനു ശേഷം തൂലിക ചലിപ്പിച്ച ശ്രീനിവാസൻ തന്റെ പഴയ മാന്ത്രികത ഒട്ടും ചോർന്നിട്ടില്ലെന്ന കാര്യം തെളിയിച്ചു. പ്രേക്ഷകർക്ക് മുഴുവൻ നേരവും ആസ്വദിക്കുന്ന തരത്തിൽ ആണ് ശ്രീനിവാസൻ ചിത്രത്തെ രചിച്ചിരിക്കുന്നത്. അദേഹത്തിന്റെ തിരക്കഥക്കു ഒത്ത ദൃശ്യാവിഷ്*കാരം നൽകാൻ ശ്രീകൃഷ്ണന് സാധിച്ചിട്ടുണ്ട്. ഒട്ടെറെ ഹാസ്യ മുഹൂർത്തങ്ങളും ചിത്രത്തിൽ അണിയറക്കാർ ഒരുക്കിട്ടുണ്ട്.


    പവിയേട്ടൻ എന്ന നാടൻ കഥാപാത്രത്തെ ശ്രീനിവാസൻ തനതായ ശൈലിയിൽ അവതരിപ്പിച്ചു. വളരെ സ്വാഭാവികമായ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നായികയായി വന്ന ലെനയും പക്വതയാർന്ന പ്രകടനം ആണ് ലെന കാഴ്ചവെച്ചത്. മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷെബിൻ ബെൻസൺ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.


    പവിയേട്ടന്റെ മധുരചൂരൽ ഈ ഇടക്കാലത്തു ഇറങ്ങിയ മികച്ച ഒരു കുടുംബ ചിത്രമാണ്. എല്ലാ തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന മികച്ച ഒരു കുടുംബ ചിത്രം.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •