ജോസഫ്



എം പദ്മകുമാർ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായ 'ജോസഫ് " എല്ലാവരും കണ്ടിരിക്കണ്ട ഒരു സിനിമയാണ് . പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലറിലൂടെ ഏറെ സാമൂഹ്യ പ്രസക്തിയുള്ള ഒരു പ്രേമേയമാണ് അവതരിപ്പിച്ചിരിക്കുന്നത്.

'വർഗം', 'വാസ്തവം' എന്ന ആദ്യ സിനിമകളിലൂടെ ഒരുപാട് പ്രേതീക്ഷയുയർത്തിയ പദ്മകുമാറിന് പിന്നീടുള്ള സിനിമ കരിയർ അത്ര സുഖകരമായിരുന്നില്ല . എന്നാൽ ജോസെഫിലൂടെ അതി ശക്തമായ തിരിച്ചു വന്നു ഈ സ്വിംധായകൻ.

ഷാഹി കബീറിന്റെ സ്ക്രിപ്റ്റ് ഉന്നത നിലവാരം പുലർത്തി.

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതൻ ആണ് ജോജു. ഇതിലെ നായക കഥാപാത്രത്തെ അനായാസമായി കൈകാര്യം ചെയ്യാൻ ജോജുവിന്* കഴിഞ്ഞു. ഈ കലാകാരനെ തേടി ഇനി കൈ നിറയെ ചിരത്രങ്ങൾ വരുമെന്ന് ഉറപ്പിക്കാം.

എല്ലാ അഭിനേതാക്കളും തന്നെ അവരുടെ റോളുകൾ ഭംഗിയായി ചെയ്തു. വളരെ ക്വാളിറ്റിയുള്ള എഡിറ്റിംഗ് ആണ് മറ്റൊരു സവിശേഷത. കഥയ്ക് ആവശ്യമില്ലാത്ത ഒരു സീൻ പോലും സിനിമയിൽ ഇല്ല.

ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ കൊച്ചു സിനിമയ്ക്കായി, നിങ്ങൾ നിരാശരാവില്ല.