Results 1 to 9 of 9

Thread: 2.0 - റിവ്യൂ

Threaded View

  1. #1

    Default 2.0 - റിവ്യൂ

    രജനികാന്ത്, അക്ഷയ് കുമാർ, ഷങ്കർ, എ. ആർ. റഹ്മാൻ എന്നീ ഇന്ത്യൻ സിനിമയിലെ മോസ്റ്റ്* വാണ്ടഡ് ലിസ്റിലുള്ളവർ ഒന്നിക്കുന്ന സിനിമ. ചിത്രത്തിന്റെ ട്രെയ്*ലറും സോങ്ങും ഒന്നും അത്രയ്ക്ക് പിടിക്കാത്തതു കൊണ്ട് വലിയ പ്രതീക്ഷയൊന്നും ചിത്രത്തെ കുറിച്ചുണ്ടായിരുന്നില്ല. കൂടാതെ ശങ്കറിന്റെ ചിത്രങ്ങളുടെ നിലവാരം ഓരോ ചിത്രം കഴിയുന്തോറും കുറഞ്ഞു വരികയാണെന്ന ഫീലിങ്ങും.
    തമിഴ് നാട്ടിൽ എല്ലാവരുടെയും സെൽ ഫോണുകളും ഒരു അദൃശ്യ ശക്തി തട്ടിയെടുക്കുന്നു. കൂടാതെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട ആളുകൾ കൊല്ലപ്പെടുന്നു. ഈ അദൃശ്യ ശക്തിയെ നേരിടാൻ വസീഗരൻ ചിട്ടിയെ തിരികെ കൊണ്ട് വരുന്നതുമാണ് പ്രമേയം.
    ശക്തമായ പ്രമേയം ഇല്ല എന്നുള്ളതാണ് ചിത്രം നേരിടുന്ന പ്രധാന പോരായ്മ. പിന്നെ ഗ്രാഫിക്സിന്റെ അതി പ്രസരവും. ഷങ്കർ എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പരാജയപ്പെട്ടു. ഷങ്കറിന്റെ ഹൈലൈറ് ആയ മനോഹരമായ ഗാന ചിത്രീകരണം പോലും ചിത്രത്തിലില്ല. ആകെ ഒരു ഗാനം മാത്രമേ ചിത്രത്തിലുള്ളൂ. പിന്നെയുള്ള ഒരു ഗാനം എൻഡ് ടൈറ്റിലിൽ ആണ്. റഹ്മാന്റെ ഗാനങ്ങളും നിലവാരം പുലർത്തിയില്ല. രജനികാന്തിന്റെ അഭിനയത്തിൽ ഒരു എനർജി ഇല്ലാത്ത ഫീൽ ആയിരുന്നു. ചിത്രത്തിന്റെ ആകെയുള്ള ഒരു പോസിറ്റീവ് അക്ഷയ് കുമാറിന്റെ സാന്നിധ്യമാണ്. ചിത്രത്തിൽ കുറച്ചെങ്കിലും എൻഗേജിങ് ആക്കിയത് അദ്ദേഹമാണ്. അമി ജാക്*സനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഷങ്കറിന്റെ പടത്തിൽ ഇത്തവണ മലയാളത്തിൽ നിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത് ഷാജോണിനെയാണ്. ഷാജോണിനും വലിയ ഇമ്പാക്ട് ഉണ്ടാക്കാനായില്ല. ആദ്യ ഭാഗത്തിലെ നായിക ഐശ്വര്യ റായിയെ ഇതിൽ ഫോണിലൂടെ ടെയുള്ള സംസാരത്തിൽ മാത്രം ഒതുക്കി.

    മൊബൈൽ റേഡിയേഷൻ സംബന്ധിച്ച് ഒരു മെസ്സേജ് കൊടുക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ചിത്രത്തിന്റെ അവതരണം പാളി. മൊത്തത്തിൽ ഒരു എക്സ്ട്രാ ഓർഡിനറി സംവിധായകന്റെ ഓർഡിനറി ചിത്രം

    റേറ്റിംഗ് : 2.0 /5.0

    വാൽക്കഷ്ണം :ചിത്രം കാണാൻ താല്പര്യമുള്ളവർ 3ഡി തന്നെ കാണുക. അല്ലെങ്കിൽ ബോറടിയുടെ ആഴം കൂടിയേക്കാം

    Sent from my Redmi Note 5 pro using Tapatalk
    Last edited by Bhasker; 11-29-2018 at 09:45 AM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •